സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമമായി ചിത്രീകരിക്കുന്നവർ ഭീരുക്കൾ: കെ.എസ് ശബരീനാഥ്
തിരുവനന്തപുരം: ജനവിരുദ്ധ സർക്കാരിനെതിരായ പ്രതിഷേധങ്ങളെ കള്ളക്കഥകളിലൂടെ നശിപ്പിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് കെ. എസ്.ശബരീനാഥ്. ജാമ്യം ലഭിച്ചയുടൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമമായും ഗൂഢാലോചനയായും ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ ഭീരുക്കൾ മാത്രമാണെന്നും പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്‍റെ അവിഭാജ്യ…