Tag: PFI Ban

മടങ്ങിവരും, പ്രതികാരം ചെയ്യും; കർണാടകയിൽ പോപ്പുലർ ഫ്രണ്ടിന്റെ ചുവരെഴുത്തുകൾ

ബെംഗളൂരു: കഴിഞ്ഞയാഴ്ച നിരോധിച്ച പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ചുവരെഴുത്തുകൾ രാജ്യത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. കർണാടകയിലാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ആദ്യം ദക്ഷിണ കന്നഡയിലും പിന്നീട് ശിവമോഗയിലുമാണ് ചുവരെഴുത്തുകൾ കണ്ടത്. മടങ്ങി വരുമെന്നും പ്രതികാരം ചെയ്യുമെന്നുമാണ് ചുവരെഴുത്തുകളിൽ പറയുന്നത്.…

പിഎഫ്ഐ നിരോധനം; ഓഫീസുകള്‍ സീൽ ചെയുന്ന നടപടി ഇന്നും തുടരും

കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന പ്രക്രിയ ഇന്നും തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയാണ് കേരളത്തിലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലർ ഫ്രണ്ട്…

പിഎഫ്ഐ നിരോധനത്തിൽ തുടർ നടപടികൾ നിയമപ്രകാരം മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎഫ്ഐ നിരോധനത്തില്‍ നിയമപ്രകാരം മാത്രമേ തുടർ നടപടികൾ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വേട്ടയാടുകയാണെന്ന തോന്നൽ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിരോധനം ലംഘകർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടർമാരുടെയും എസ്പിമാരുടെയും യോഗത്തിലാണ്…

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും നടപടി. ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ എഎംഎ സലാമിന്‍റെ…

പോപ്പുലർ ഫ്രണ്ട് നിരോധനം: സംസ്ഥാനങ്ങളിൽ സുരക്ഷ തുടരുമെന്ന് കേന്ദ്രസർക്കാർ

ഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്‍റെ തുടർനടപടികളും ഇന്ന് സംസ്ഥാനങ്ങളിൽ സ്വീകരിക്കും. സ്വത്തുക്കൾ കണ്ടുകെട്ടലും ഓഫീസുകൾ സീൽ ചെയ്യുന്നതും പലയിടത്തും ആരംഭിച്ചിട്ടുണ്ട്. അതേസമയം നിരോധനത്തിന്…

പിഎഫ്ഐ നിരോധനം; തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നിരോധിത സംഘടനകളുടെ ഓഫീസുകൾ പൂട്ടി സീൽ ചെയ്യണം. സ്വത്തുക്കൾ കണ്ടുകെട്ടണം. പേര് മാറ്റിയോ മറ്റേതെങ്കിലും രീതിയിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കണം. നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ…

ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്‍റണി

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് നിരോധനത്തെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്‍റണി. ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങൾ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം. നിരോധിക്കുന്ന സംഘടനകൾ മറ്റു മാർഗത്തിൽ പ്രവർത്തിക്കും.…

പിഎഫ്ഐ നിരോധനത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സർക്കാരിനെ നയിക്കുന്ന സി.പി.എം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള…

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി ബിജെപി

ദില്ലി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പല സംസ്ഥാനങ്ങളിലെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുണ് സിംഗ് പറഞ്ഞു. നടപടി ധീരമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ്…