Tag: Palakkad

മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ വധക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ പതിനേഴാം സാക്ഷിയായ കെ.സി ജോളിയാണ് മണ്ണാർക്കാട് കോടതിയിൽ മൊഴി മാറ്റിയത്. സംഭവസമയത്ത് മുക്കാലിയിൽ പെട്ടിക്കട നടത്തിയിരുന്ന ജോളി മധുവിനെ കണ്ടിട്ടില്ലെന്നും പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും…

കേസുമായി മുന്നോട്ടുപോകുമെന്ന് മണ്ണാറക്കാട് സദാചാര ആക്രമണത്തില്‍ രക്ഷിതാക്കള്‍

പാലക്കാട്: വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് മണ്ണാറക്കാട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ. ഇപ്പോഴത്തെ സംഭവം മാത്രമല്ല, പല കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. “കുട്ടികൾ ശാരീരികമായ ഉപദ്രവത്തിന് വിധേയരായിട്ടുണ്ട്. അത് അനുവദിക്കാവുന്ന ഒന്നല്ല.…

പാലക്കാട് കുട്ടികള്‍ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിൽ ഒരാള്‍ കസ്റ്റഡിയിൽ

പാലക്കാട്: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നതിന് മർദ്ദിച്ചെന്ന പരാതിയിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അജ്ഞാതരായ അഞ്ച് പേർക്കെതിരെ…

പാലക്കാട് നടത്തിയ ഫ്‌ളാഷ് മോബില്‍ വിവാദം;ജില്ലാ ജഡ്ജി ഇടപെട്ട് ശബ്ദം കുറപ്പിച്ചു

പാലക്കാട്: ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിനോടുള്ള ആദരസൂചകമായി പാലക്കാട് നടത്തിയ ഫ്ളാഷ് മോബിന്‍റെ ശബ്ദം കുറപ്പിച്ചത് വിവാദത്തിൽ. ജില്ലാ ജഡ്ജിയുടെ ഇടപെടലിൽ ശബ്ദം കുറപ്പിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് യുവമോർച്ച ആരോപിച്ചു. ശബ്ദം കുറഞ്ഞതിനാൽ നൃത്തത്തിന്‍റെ പ്രഭാവം കുറഞ്ഞുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.…

പാലക്കാട് പോക്‌സോ കേസ്; അതിജീവിതയെ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുന്നിൽ ഹാജരാക്കി

പാലക്കാട്: പാലക്കാട്ടെ പോക്സോ കേസ് അതിജീവിതയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ വിദ്യാഭ്യാസം, കൗൺസിലിംഗ്, നിയമസഹായം എന്നിവ ഉറപ്പാക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എം.വി.മോഹനൻ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയും ഉടൻ കോടതിയിൽ…

ക്രെയിൻ റെയിൽവേ ട്രാക്കിൽ കുരുങ്ങി; ട്രെയിനുകൾ വൈകുന്നു

ഒറ്റപ്പാലം: പാലക്കാട്‌ മാന്നനൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം പണിയുന്നതിനിടെ ക്രെയിൻ റെയിൽവേ ട്രാക്കിൽ കുടുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്ടേക്കുള്ള അപ് ലൈനിലാണ് ഗതാഗതം തടസ്സപ്പെട്ടത്. എല്ലാ ട്രെയിനുകളും ഡൗൺലൈൻ വഴി തിരിച്ചുവിടുന്നുണ്ട്. നിലവിൽ ആറോളം ട്രെയിനുകൾ വൈകിയാണ് ഓടുന്നതെന്ന് റെയിൽവേ…

ധോണിയിലെ കൊമ്പന്‍ കാട് കയറിയില്ലെന്ന് വനംവകുപ്പ്

പാലക്കാട്: ധോണിയുടെ ജനവാസമേഖലയിൽ ആളെ കൊലപ്പെടുത്തിയ ആന വനത്തിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ആന വീണ്ടും ധോണിയിലും ചീക്കുഴി പരിസരത്തും എത്തി കൃഷിയിടം നശിപ്പിച്ചു. കൊമ്പനെ കാട്ടിലേക്ക് കൊണ്ടുപോകാൻ വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കുങ്കി ആനയായ പ്രമുഖനെ കാട്ടിൽ എത്തിച്ച് നിരീക്ഷണം…

പാലക്കാട് അമ്മയും കുഞ്ഞും മരിച്ച സംഭവം; 2 ഡോക്ടർമാർ പ്രതിപ്പട്ടികയിൽ

പാലക്കാട്: പാലക്കാട്‌ ‘തങ്കം’ സ്വകാര്യ ആശുപത്രിൽ പ്രസവചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച കേസിൽ രണ്ട് ഡോക്ടർമാരെ പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചിറ്റൂർ തത്തമംഗലത്ത് ചെമ്പകശ്ശേരി എം രഞ്ജിത്തിന്‍റെ ഭാര്യ ഐശ്വര്യയും (25), ആൺകുഞ്ഞും മരിച്ച സംഭവത്തിലാണ് നടപടി. ആശുപത്രിയിലെ…

അനസ്തേഷ്യയ്ക്കു പിന്നാലെ യുവതി മരിച്ചു; ആശുപത്രിയ്ക്കെതിരെ പരാതി

പാലക്കാട്: പ്രസവത്തിനു പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട്‌ തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപ്പറമ്പിൽ ഹരിദാസന്‍റെ മകൾ കാർത്തികയാണ് (27) മരിച്ചത്. ഭിന്നശേഷിക്കാരിയായ കാർത്തികയുടെ കാലിലെ ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതിനെ തുടർന്നാണ് മരണം…

പാലക്കാട് നവജാത ശിശുവും അമ്മയും മരിച്ച സംഭവം; മരണകാരണം അമിത രക്തസ്രാവം

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവിച്ച ശേഷം യുവതി മരിച്ചത് അമിത രക്തസ്രാവത്തെ തുടർന്നെന്ന് പ്രാഥമിക വിവരം. ഐഷര്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയായതോടെയാണ് വിവരം പുറത്തറിയുന്നത്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ഐശ്വര്യയുടെ മൃതദേഹം…