Tag: National news

അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി വചനം പങ്കുവെച്ച് ശശി തരൂര്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ഗാന്ധി ജയന്തി ദിനം പ്രമാണിച്ച് ശശി തരൂര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ച മഹാത്മാ ഗാന്ധിയുടെ വചനം ശ്രദ്ധേയമാകുന്നു. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും,…

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പിന്തുണ ഖാര്‍ഗെക്കെന്ന് അശോക് ഗെലോട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് fരാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള അനുഭവസമ്പത്ത് മല്ലികാർജുൻ ഖാർഗെയ്ക്കുണ്ടെന്ന് ഗെഹ്ലോട്ട് പറഞ്ഞു. അദ്ദേഹത്തിന് ശുദ്ധമായ ഹൃദയമുണ്ടെന്നും ഖാർഗെ ഒരു ദളിതാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഖാർഗെ…

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നായിരുന്നു പാര്‍ട്ടി ആദ്യം പറഞ്ഞത്: ശശി തരൂര്‍

ന്യൂദല്‍ഹി: പാർട്ടിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും നിഷ്പക്ഷരായി തുടരുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞിരുന്നതായി കോൺഗ്രസ് എംപി ശശി തരൂർ. മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകം സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1956 ഒക്ടോബർ 14-ന് ബി.ആർ അംബേദ്കർ തന്‍റെ അനുയായികളോടൊപ്പം…

ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവ്; കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സ്റ്റാലിൻ

ന്യൂ ഡൽഹി: സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലികൾ അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖാവ് കോടിയേരി ബാലകൃഷ്ണൻ തത്വങ്ങളുടെ നേതാവായിരുന്നു. ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവായിരുന്നു അദ്ദേഹമെന്നും സ്റ്റാലിൻ പറഞ്ഞു. 1975-ലെ പ്രതിസന്ധിക്കാലത്ത് മിസ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചു എന്നതും…

കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സീതാറാം യെച്ചൂരി

ന്യൂ ഡൽഹി: മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദരാഞ്ജലികൾ അർപ്പിച്ചു. സമത്വത്തെയും നീതിയെയും വിമോചനത്തെയും മാനിക്കുന്ന വിഭാഗീയ-മത വർഗീയതക്കെതിരെ നിരന്തരം പോരാടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. ചൂഷണരഹിതമായ ഇന്ത്യൻ സമൂഹത്തിന്‍റെ സാമൂഹിക പരിവർത്തനത്തിനായി…

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെ സദസ് വിട്ട് ജനം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗുജറാത്തിലെത്തിയിരുന്നു. സ്വന്തം സംസ്ഥാനത്ത് ഒരു ദിവസം ഏഴ് പരിപാടികളിലാണ് മോദി പങ്കെടുത്തത്. ചില കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച ആരംഭിച്ചു. ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ…

ഏകാഗ്രത കൈവരിക്കാൻ മാംസാഹാരം ഒഴിവാക്കണമെന്ന ആഹ്വാനവുമായി മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: അക്രമച്ചുവയുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. “തെറ്റായ ഭക്ഷണം കഴിക്കരുത്. അത് നിങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കും. ‘തമാസിക്’…

പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു നല്ല പ്രാസംഗികനെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രാസംഗികനാണെന്ന് ശശി തരൂർ എം.പി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി ഒരു നല്ല പ്രാസംഗികനാണെന്നും ഇത്രയും മനോഹരമായി ഹിന്ദി സംസാരിക്കുന്ന മറ്റൊരാളെ അടുത്ത കാലത്തൊന്നും…

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ദിഗ്‌വിജയ് സിങ്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ദിഗ്‌വിജയ് സിങ്. മല്ലികാർജുൻ ഖാർഗെ ഹൈക്കമാൻഡിന്‍റെ സ്ഥാനാർത്ഥിയായ പശ്ചാത്തലത്തിലാണ് ഈ നീക്കം. ദിഗ്‌വിജയ് സിംഗ് ഖാർഗെയ്ക്ക് പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്. അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.…

വ്യാജ മരുന്നുകള്‍ പരസ്യം ചെയ്ത സംഭവം; ബാബാ രാംദേവിനെതിരെ നടപടിയില്ല

ന്യൂഡല്‍ഹി: രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് ബാബ രാംദേവ് പതഞ്ജലി ആയുര്‍വേദ മരുന്നുകള്‍ തെറ്റായ പരസ്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ നടപടിയെടുക്കാതെ ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സിംഗ് അതോറിറ്റി. നടപടിയെടുക്കാൻ ആയുഷ് മന്ത്രാലയം ആവര്‍ത്തിച്ച് അയച്ച നിര്‍ദേശങ്ങളെ അവഗണിച്ചുകൊണ്ടാണിത്. പതഞ്ജലിയെക്കുറിച്ചുള്ള ഉത്തരാഖണ്ഡ് ആയുര്‍വേദ, യുനാനി…