Tag: National news

“എന്റെ പാര്‍ട്ടി എന്തായാലും കാലാവധി പൂര്‍ത്തിയാക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യും”

മുംബൈ: തന്റെ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ തന്‍റെ സർക്കാർ വിജയിക്കുമെന്നും ഷിൻഡെ പറഞ്ഞു. നിലവിലെ സർക്കാർ കാലാവധി…

പുകവലിക്കുന്ന കാളി പോസ്റ്റര്‍; വിവാദത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: കാളി ദേവി പുകവലിക്കുന്ന പോസ്റ്റർ വിവാദമായതോടെ ന്യായീകരണവുമായി ആർഎസ്എസ് രംഗത്തെത്തി. രാജസ്ഥാനിൽ അഖില ഭാരതീയ പ്രാന്ത് പ്രചാരക് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പ്രതികരണം. ഒരു മതത്തെയും ഒരു വ്യക്തിയും അപമാനിക്കാൻ പാടില്ലെന്ന് ആർഎസ്എസ് പറഞ്ഞു. പോസ്റ്റർ…

സംവിധായിക ലീനക്കെതിരെ വധഭീഷണി; സംഘപരിവാർ നേതാവ് അറസ്റ്റില്‍

തമിഴ് ഡോക്യുമെന്‍ററി സംവിധായികയും നടിയുമായ ലീന മണിമേഖലയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ വലതുപക്ഷ സംഘടനാ നേതാവ് അറസ്റ്റിൽ. സംഘപരിവാർ സംഘടനയായ ‘ശക്തിസേന ഹിന്ദു മക്കൾ ഇയക്കം’ പ്രസിഡന്‍റ് സരസ്വതിയാണ് അറസ്റ്റിലായത്. സിനിമാ പോസ്റ്ററിൽ കാളി ദേവിയെ അപമാനിച്ചുവെന്നാരോപിച്ച് ഇവർ വധഭീഷണി മുഴക്കിയിരുന്നു.

‘കാളി എന്നെ സംബന്ധിച്ച് മാംസം കഴിക്കുന്ന, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ദേവത’

ന്യൂദല്‍ഹി: കാളി പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം പി മഹുവ മൊയ്ത്ര. തന്നെ സംബന്ധിച്ചിടത്തോളം കാളി ഇറച്ചി തിന്നുകയും ലഹരി ഉപയോഗിക്കുകയും ചിലയിടങ്ങളിൽ വിസ്കി പോലും സമർപ്പിക്കപ്പെടുന്ന ദേവതയാണെന്ന് മൊയ്ത്ര പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം, കാളി മാംസം ഭക്ഷിക്കുകയും ലഹരി…

കേന്ദ്രത്തിന്റെ ജി.എസ്.ടി നയത്തെ വിമർശിച്ച് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ ജി.എസ്.ടി നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാധാരണക്കാർക്ക് അനിവാര്യമായ ആരോഗ്യ ഇൻഷുറൻസിന് കേന്ദ്രസർക്കാർ ചുമത്തുന്ന ജിഎസ്ടി 18 ശതമാനമാണ്. എന്നാൽ സാധാരണക്കാർക്ക് ആവശ്യമില്ലാത്ത വജ്രങ്ങൾക്ക് സർക്കാർ ചുമത്തുന്ന ജിഎസ്ടി 1.5 ശതമാനം മാത്രമാണെന്നും രാഹുൽ…

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വ്യാജ പ്രചരണം; രാജ്യവര്‍ധന്‍ റാത്തോറിനെതിരെ കേസ്

ന്യൂദല്‍ഹി: രാഹുൽ ഗാന്ധിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് മുൻ മന്ത്രി രാജ്യവർധൻ റാത്തോറിനെതിരെ കേസെടുത്തു. റാത്തോറിനെതിരെ ഛത്തീസ്ഗഡ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റാത്തോറിനെ കൂടാതെ മറ്റ് നാല് പേർക്കെതിരെയും ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിട്ടുണ്ട്. വയനാട് ബഫർ സോൺ…

മൊബൈല്‍ നമ്പര്‍ എഴുതിവെച്ച് ‘ധൂം’ സ്‌റ്റൈല്‍ മോഷണം

ഭുവനേശ്വര്‍: ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ‘ധൂം’ സ്റ്റൈൽ മോഷണം നടത്തി ഒരു സംഘം. ഒഡീഷയിലെ നബ്‌രംഗ്പൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. ബോർഡിൽ ‘ പറ്റുമെങ്കില്‍ കണ്ടുപിടിക്കൂ’ എന്നെഴുതിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്. ബോർഡിൽ ഏതാനും മൊബൈൽ…

എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല: പൊലീസ് ഫോട്ടോകള്‍ പുറത്ത്

കല്‍പറ്റ: വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പൊലീസും ക്രൈംബ്രാഞ്ചും റിപ്പോർട്ട് പുറത്തുവിട്ടു. മഹാത്മാഗാന്ധിയുടെ ഛായാചിത്രം തകർത്തത് എസ്എഫ്ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഫീസിൽ കയറിയ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ഫോട്ടോകൾ…

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം സമാപിച്ചു

ഹൈദരാബാദ്: വരും വർഷങ്ങളിൽ ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യയിലും അധികാരം നിലനിർത്തുമെന്ന് ബി.ജെ.പി വ്യക്തമാക്കി. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാന്നിധ്യം ശക്തമാക്കുമെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണ് തങ്ങളുടെ…

നുപൂർ ശർമയെ വിമർശിച്ചു; ട്വിറ്ററിൽ സുപ്രീം കോടതി അഭിഭാഷകര്‍ക്കെതിരെ പ്രതിഷേധം

ന്യൂദല്‍ഹി: നൂപുർ ശർമയെ വിമർശിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ അഭിഭാഷകർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ഉദയ്പൂർ കൊലപാതകത്തെ പ്രതികരിക്കാത്തതിരുന്ന സുപ്രീം കോടതി നൂപുർ ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം . ‘ജസ്റ്റിസ് കാന്ത്’ എന്ന ഹാഷ് ടാഗോടെയാണ്…