Tag: National news

ടോള്‍ പ്ലാസ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട് ‘ദി ഗ്രേറ്റ് ഖാലി’

ചണ്ഡീഗഡ്: ഹിമാചൽ പ്രദേശിലെ സിർമൗറിലെ ഒരു ചെറിയ പട്ടണത്തിൽ നിന്ന് വന്ന ഗുസ്തിക്കാരനാണ് ദിലീപ് സിംഗ് റാണ എന്ന ‘ദി ഗ്രേറ്റ് ഖാലി’. ഡബ്ല്യുഡബ്ല്യുഇയിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണ് ഖാലി. പഞ്ചാബിലെ ലുധിയാനയിലെ ഒരു ടോൾ പ്ലാസയിലെ ജീവനക്കാരുമായി ഖാലി തർക്കിക്കുന്ന…

2021 ൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 505 ആക്രമണങ്ങൾ

ന്യൂ ഡൽഹി: 2021 ൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 505 ആക്രമണങ്ങൾ. മുതിർന്ന അഭിഭാഷകൻ കോളിന്‍ ഗോണ്‍സാല്‍വസ് ആണ് ഇത് സുപ്രീം കോടതിയെ അറിയിച്ചത്. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. ഹർജിയിൽ…

ജാമ്യത്തിനായി ഡല്‍ഹി കോടതിയെ സമീപിച്ച് ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈര്‍

ന്യൂഡല്‍ഹി: ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈർ ഡൽഹി കോടതിയിൽ ജാമ്യഹർജി നൽകി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിൽ സുബൈർ തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ദേവേന്ദർ…

ഗോവയില്‍ ‘ഒപ്പറേഷന്‍ താമര’ ചീറ്റിപ്പോയെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ മഹാരാഷ്ട്ര ആവർത്തിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു. ഗോവയിലെ ഓപ്പറേഷൻ ലോട്ടസ് ചീറ്റിപ്പോയെന്നും എല്ലാ സമ്മർദ്ദങ്ങളും വകവയ്ക്കാതെ യുവാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരും ഒരുമിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…

ഉദയ്പൂര്‍ കൊലപാതകം ; മുസ്ലിം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍.എസ്.എസ്

ഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന കൊലപാതകത്തെ മുസ്ലിം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. കനയ്യലാലിന്‍റെ കൊലപാതകത്തെ അപലപിച്ചത് വളരെ കുറച്ചുപേർ മാത്രമാണെന്നും പരിഷ്കൃത സമൂഹം ഇത്തരം പ്രവൃത്തികൾ അംഗീകരിക്കില്ലെന്നും ആർ.എസ്.എസിന്‍റെ പ്രചാരണ വിഭാഗം തലവൻ സുനിൽ അംബേക്കർ പറഞ്ഞു. ലീന…

ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ്

ന്യൂ ഡൽഹി: ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക ഏറെക്കാലമായി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ഇന്ത്യയെ…

ബാലാസാഹെബിന്റെ ഹിന്ദുത്വ ആശയം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഏക് നാഥ് ഷിന്‍ഡെ

മുംബൈ: സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിലേക്ക് നല്ല ദിനങ്ങൾ കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തനിക്കു ലഭിച്ച എല്ലാ അധികാരങ്ങളും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ജീവിതത്തിൽ നല്ല നാളുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബാലാസാഹേബിന്‍റെ ഹിന്ദുത്വ ആശയം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയ്ക്ക് തീവ്രവാദബന്ധമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പിയും ഭീകരരും തമ്മിൽ ബന്ധമുണ്ടെന്ന് കോൺഗ്രസ്. തിരുവനന്തപുരം ഉൾപ്പടെ രാജ്യത്തെ 22 കേന്ദ്രങ്ങളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. ബിജെപിയുടേത് കപട ദേശീയതയാണെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. ഈ വിഷയങ്ങൾ താഴേത്തട്ടിലേക്ക്…

ജാമ്യത്തിന് പിന്നാലെ മുഹമ്മദ് സുബൈറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ന്യൂദല്‍ഹി: ജാമ്യം ലഭിച്ചതിന് പിന്നാലെ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 2021 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുബൈറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ലഖിംപൂർ പൊലീസാണ് സുബൈറിനെ വിളിപ്പിച്ചത്. 2021 മേയിൽ സുദർശൻ…

വിജയ് മല്യയ്‌ക്കെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച

ന്യൂദല്‍ഹി: ഒളിവില്‍ പോയ മദ്യവ്യവസായി വിജയ് മല്യക്കെതിരായ കേസിൽ സുപ്രീം കോടതി ജൂലൈ 11ന് വിധി പറയും. കോടതി വിധികൾ ലംഘിച്ച് മക്കൾക്ക് 40 മില്യൺ ഡോളർ കൈമാറിയെന്ന കേസിലാണ് വിജയ് മല്യയ്ക്കെതിരെ ക്രിമിനൽ ഗൂഡാലോചനക്കുറ്റം ചുമത്തിയിരിക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത്…