Tag: Muslim League

ലീഗ് കൊടി പാകിസ്ഥാനില്‍ കെട്ടാന്‍ പറഞ്ഞെന്ന സംഭവം തള്ളി പി.എം.എ. സലാം

കോഴിക്കോട്: മുസ്ലീം ലീഗ് പതാക പാകിസ്ഥാനിലേക്ക് കൊണ്ടുപോയി കെട്ടണമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞെന്ന വാർത്തയോട് പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വ്യക്തിക്ക് ലീഗുമായി യാതൊരു ബന്ധവുമില്ലെന്നും…

‘ലിംഗസമത്വം എന്ന പേരില്‍ എൽഡിഎഫ് സർക്കാർ മതനിഷേധം പ്രോത്സാഹിപ്പിക്കുന്നു’

കോഴിക്കോട്: ലിംഗസമത്വത്തിന്‍റെ പേരിൽ സ്കൂളുകളിൽ മതം നിഷേധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.കെ മുനീർ. ലിംഗസമത്വമല്ല സാമൂഹിക നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എംഎസ്എഫ് സമ്മേളന വേദിയിലായിരുന്നു മുനീറിന്‍റെ പ്രതികരണം. എം.കെ മുനീറിന്റെ വാക്കുകൾ, “‘ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന…

യുഡിഎഫ് നേതാവ് ലീഗ് കൊടി പാകിസ്താനില്‍ കെട്ടാൻ പറഞ്ഞു; വിതുമ്പി മുസ്ലിം ലീഗ് നേതാവ്

തിരുവനന്തപുരം: ബി.ജെ.പിക്കാർ പോലും ഇങ്ങനെ പറയില്ല, കോൺഗ്രസ് നേതാവാണ് ഇത് പറഞ്ഞത്. ‘മലപ്പുറത്ത് പോയി മുസ്ലിം ലീഗിന്‍റെ കൊടി കെട്ടടാ, ഇവിടെ പറ്റില്ല, പാകിസ്ഥാനിൽ പോയി കേട്ട്’. തന്‍റെ കണ്ണുനീർ അടക്കാൻ കഴിയാതെ മുസ്ലിം ലീഗ് ജില്ലാ നേതാവ് രോഷാകുലനായി കോൺഗ്രസ്…

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; നാളത്തെ നെഹ്റു ട്രോഫി വള്ളംകളി യോഗം ബഹിഷ്കരിക്കാൻ കോൺഗ്രസും ലീഗും

ആലപ്പുഴ: നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോൺഗ്രസും മുസ്ലീം ലീഗും ബഹിഷ്കരിക്കും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നെഹ്റു ട്രോഫി വള്ളംകളി യോഗം…

പാർട്ടി വിശദീകരണം ചോദിച്ചില്ലെന്ന് കെ.എസ്.ഹംസ

കോഴിക്കോട്: പാർട്ടിയുടെ ഔദ്യോഗിക പദവികളിൽ നിന്ന് നീക്കം ചെയ്ത വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. പാർട്ടിയുടെ അന്തസ്സ് നിലനിർത്താൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്. പാർട്ടി എന്നോട് വിശദീകരണം തേടിയിട്ടില്ല. ഇക്കാര്യത്തിൽ പരാതിയില്ലെന്നും ഹംസ പറഞ്ഞു.…

ലീഗ് യോഗത്തില്‍ വിമര്‍ശനം; രാജി വെക്കാനൊരുങ്ങി കുഞ്ഞാലിക്കുട്ടി

എറണാകുളം: മുസ്ലീം ലീഗ് യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ രാജി ഭീഷണി മുഴക്കി. എറണാകുളത്ത് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലായിരുന്നു സംഭവം. ലീഗ് യോഗത്തിൽ വിവിധ നേതാക്കൾ തന്നെ വിമർശിച്ചതിനെ തുടർന്ന് രേഖാമൂലം…

‘സി.പി.ഐ.എം ഇല്ലാതെ കേരളം അപകടകരവും വിനാശകരവുമായിരിക്കും’

മലപ്പുറം: സി.പി.ഐ.എം ഇല്ലാതെ കേരളം അപകടകരവും വിനാശകരവുമായിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഫാസിസത്തിനെതിരെ പോരാടാൻ കേരളത്തിൽ കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുസ്ലിം ലീഗും ഉണ്ടാകണമെന്നും ബി.ജെ.പി അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും മുസ്ലിം ലീഗ്…

പെരുന്നാളിന് അവധി നല്‍കാത്തതിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം

കൊണ്ടോട്ടി: സംസ്ഥാനത്ത് ബലിപെരുന്നാൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അവധി അനുവദിക്കാത്തതിനെ വിമർശിച്ച് മലപ്പുറം കൊണ്ടോട്ടി എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ ടി.വി.ഇബ്രാഹിം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇത്തവണ ഞായറാഴ്ചയായിരുന്നു പെരുന്നാൾ. തലേദിവസം രണ്ടാം ശനിയാഴ്ചയായതിനാൽ ഈദിന് സർക്കാർ പ്രത്യേക അവധി നൽകിയിരുന്നില്ല.…

‘ലീഗ് എല്‍ഡിഎഫിലേക്കില്ല’; അഭ്യൂഹങ്ങൾ തളളി സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: മുസ്ലീം ലീഗ് എൽഡിഎഫിൽ ചേരുമെന്ന റിപ്പോർട്ടുകളും ചർച്ചകളും തള്ളി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലീം ലീഗ് എൽഡിഎഫിൽ ചേരുമെന്ന വാർത്ത ഗൗരവമായി എടുക്കുന്നില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ദേശീയ…

‘സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് നാക്കുപിഴയല്ല’

സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് നാക്കുപിഴയല്ലെന്നും മന്ത്രിയുടെ വാക്കുകൾ വ്യക്തമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സജി ചെറിയാൻ മന്ത്രിയായി തുടരുന്നതിന്‍റെ അടിസ്ഥാനം ഭരണഘടനയാണ്. ആ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിക്ക് രാജിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും…