Tag: Monkey pox

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ആറിനാണ് രോഗി യുഎഇയിൽ നിന്ന് എത്തിയത്. ജൂലൈ 13 മുതലാണ് പനി തുടങ്ങിയത്. ജൂലായ് 15-നാണ് ശരീരത്തിൽ…

വാനര വസൂരി; മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ്

പ​യ്യ​ന്നൂ​ർ: ജില്ലയിൽ വാനരവാസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യം വിപുലീകരിച്ചു. കൂടുതൽ രോഗികൾ എത്തിയാൽ ചികിത്സ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. ​കെ. സു​ദീ​പ് പറഞ്ഞു. ഇതിനായി പ്രത്യേക വാർഡ് സജ്ജമാക്കിയിട്ടുണ്ട്.…

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 13നാണ് രോഗി കണ്ണൂരിലെത്തിയത്. അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി വീണാ…

വാനര വസൂരി; കേന്ദ്ര സംഘം കൊല്ലം സന്ദർശിച്ചു

കൊ​ല്ലം: രാജ്യത്ത് ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിച്ച കൊല്ലം ജില്ലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. പ്രതിരോധ നടപടികളിലും മുൻകരുതലുകളിലും സംഘം സംതൃപ്തി പ്രകടിപ്പിച്ചു. രോഗബാധിതനായ യുവാവ് ആദ്യം ചികിത്സയ്ക്കായി എത്തിയ എൻ.എസ് സഹകരണ ആശുപത്രിയും അടിയന്തര സാഹചര്യം നേരിടാൻ ഐസൊലേഷൻ…

മങ്കി പോക്സ്; കേന്ദ്ര സംഘവും ആരോഗ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം : കുരങ്ങ് വസൂരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. രോഗി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജന്മനാടായ കൊല്ലത്തും എത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യപ്രവർത്തകർക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സംഘം…

മങ്കിപോക്‌സ്; വിമാനത്താവളങ്ങളിൽ ഹെല്‍പ്‌ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുന്നത്. വിദേശത്ത് നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനും അവർക്ക്…

മങ്കിപോക്സ് ലക്ഷണങ്ങളുമായി യുവാവ് കണ്ണൂരിൽ നിരീക്ഷണത്തിൽ

കണ്ണൂർ: മങ്കിപോക്സ് ലക്ഷണങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. യുവാവിനെ നിരീക്ഷിച്ചുവരികയാണെന്നും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സ്രവത്തിന്‍റെ പരിശോധനാഫലം വന്നിട്ടില്ല. ഇത് വന്നാൽ മാത്രമേ ഇത് മങ്കി പോക്സ് ആണോ…

മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ ഇന്നുമുതൽ നിരീക്ഷണം

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലെയും ജീവനക്കാർക്ക് പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ…

സംസ്ഥാനത്ത് കുരങ്ങ് വസൂരി; കേന്ദ്ര മെഡിക്കൽ സംഘം സ്ഥിതി വിലയിരുത്തുന്നു

തിരുവനന്തപുരം: കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആരോഗ്യവകുപ്പ് ആസ്ഥാനത്ത്. ആരോഗ്യ ഡയറക്ടറേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണ്. ഇതിനുശേഷം രോഗി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് സംഘം സന്ദർശിക്കും. അതേസമയം, മങ്കിപോക്സ് ബാധിച്ച രോഗി…

ജാഗ്രത വേണം: മങ്കി പോക്സ് കുട്ടികളിൽ മരണത്തിനിടയാക്കിയേക്കാമെന്ന് വിദഗ്ധർ

ന്യൂഡൽഹി: മങ്കി പോക്സ് രോഗത്തിന് വ്യാപന സാധ്യത കുറവാണെങ്കിലും കുട്ടികളിൽ ഈ രോഗം മരണത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് എയിംസ് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും…