Tag: Malayalam news

കൂടുതല്‍ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങളുമായി ചൈന

ബെയ്ജിംങ്: ജനസംഖ്യാ നിയന്ത്രണം നീക്കം ചെയ്ത് ജനസംഖ്യ വർദ്ധിപ്പിക്കാൻ നിർദേശം നൽകി ചൈനീസ് സർക്കാർ. ജനസംഖ്യാ വർദ്ധനവിലൂടെ കൂടുതൽ തൊഴിൽ ശേഷി നേടുകയാണ് ലക്ഷ്യം. ഇതിനായി കൂടുതൽ പ്രോത്സാഹന പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭവനവായ്പ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, പണം തുടങ്ങിയ ആനുകൂല്യങ്ങൾ…

തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും’; സീറ്റുകളെണ്ണി രേവന്ത്

ഹൈദരാബാദ്: തെലങ്കാനയിലെ ജനങ്ങളുടെ മനോഭാവം കോൺഗ്രസിന് അനുകൂലമാണെന്നാണ് എല്ലാ സർവേ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതെന്ന് തെലങ്കാന കോൺഗ്രസ്‌ പ്രസിഡന്‍റ് എ രേവന്ത് റെഡ്ഡി പറഞ്ഞു. “ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസം ഉണ്ടാകാം, പക്ഷേ എല്ലാ സർവേകളും, പ്രത്യേകിച്ച് പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് നടത്തിയ…

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കീഴാവനൂർ എസ്എച്ച്ഒ ക്രൈം നമ്പർ 600/2022 ആയി കേസ് ഫയൽ…

വളപട്ടണം ഐഎസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ച് കോടതി

കൊച്ചി: വളപട്ടണം ഐഎസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി കൊച്ചിയിലെ എൻ.ഐ.എ കോടതി വിധിച്ചു. ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി അബ്ദുൾ റസാഖ്,തലശ്ശേരി ചിറക്കര സ്വദേശി യു.കെ ഹംസ…

എഐഎഡിഎംകെ ആസ്ഥാനം സീലിട്ട് പൂട്ടി തമിഴ്നാട് സർക്കാർ; പരിസരത്ത് നിരോധനാജ്ഞ

ചെന്നൈ: എടപ്പാടി കെ പളനിസ്വാമിയും പനീർശെൽവവും തമ്മിലുള്ള അധികാര വടംവലി തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് തമിഴ്നാട്ടിലെ റവന്യൂ വകുപ്പ് ചെന്നൈയിലെ പാർട്ടി ആസ്ഥാനം സീൽ ചെയ്തു. എടപ്പാടിയുടെ നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും നീതി തേടി പാർട്ടി പ്രവർത്തകരുമായി ബന്ധപ്പെടുമെന്നും പ്രഖ്യാപിച്ച്…

ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിപി സഖ്യത്തിന് വൻ വിജയം

ടോക്കിയോ: ഭരണകക്ഷിയായ എൽഡിപി സഖ്യം ജപ്പാൻ പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യം 146 സീറ്റുകൾ നേടി. തിരഞ്ഞെടുപ്പ് ഫലങ്ങൾ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗം ഭരണകക്ഷിക്ക്…

‘നായക കഥാപാത്രം പങ്കുവെച്ചത് പ്രാകൃത ചിന്ത’; കടുവയ്ക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൃഥ്വിരാജിന്‍റെ ‘കടുവ’യിലെ വിവാദ രംഗത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കൾ ചെയ്ത തെറ്റുകളുടെ ഫലമാണെന്ന് സിനിമയിൽ പറയുന്നത് പ്രാകൃത ചിന്തയാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. സിനിമ എന്ന മാധ്യമം ഉപയോഗിച്ച് അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും…

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല ; മുൻ ഡിജിപി ആർ ശ്രീലേഖ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നാണ് ശ്രീലേഖയുടെ വാക്കുകൾ. കേസിലെ…

കേരളത്തിൽ പിടിക്കാൻ ബിജെപി; ചുമതല കേന്ദ്രമന്ത്രിമാർക്ക്

ന്യൂ ഡൽഹി: ഹൈദരാബാദിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ‘മിഷൻ ദക്ഷിണേന്ത്യ 2022’ പ്രഖ്യാപിച്ചത്. തെലങ്കാനയും തമിഴ്നാടുമാണ് ബി.ജെ.പിയുടെ ആദ്യ ലക്ഷം. ഈ മേഖലകളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉയർന്നുവന്ന് അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ പദ്ധതി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള…

അമർനാഥ് മിന്നൽ പ്രളയം; 15,000 തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

അമർനാഥ്: വെള്ളപ്പൊക്കത്തെ തുടർന്ന് അമർനാഥ് തീർത്ഥാടനത്തിനെത്തിയ 15,000 പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇതുവരെ 16 മരണങ്ങളാണ് പ്രളയത്തിൽ സ്ഥിരീകരിച്ചത്. 40 ഓളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കരസേനയും ദുരന്ത നിവാരണ അതോറിറ്റിയും പോലീസും ചേർന്നാണ്…