Tag: Malayalam news

കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ ഫലം

ബെംഗളൂരു: കർണാടകയിൽ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു കൊണ്ടു പാർട്ടിയുടെ ആഭ്യന്തര സർവ്വേ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 104 സീറ്റുകൾ വരെ നേടുമെന്ന് സർവേ ഫലം പറയുന്നു. കോൺഗ്രസിന് 70 സീറ്റും ജെഡിഎസിന് 20 സീറ്റും ബിഎസ്പി, എഐഎംഐഎം, എഎപി ഉൾപ്പെടെയുള്ള…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ഡികെ ശിവകുമാർ

ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന സൂചന നൽകി കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്…

ദിലീപിന്റെ കേസിൽ പ്രതികരിച്ച് മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ കെഎം ആന്റണി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ നശിപ്പിച്ചതിന് ദിലീപിന്‍റെ അഭിഭാഷകരായ രാമൻ പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ അന്വേഷണം നടന്നോ എന്ന് സംശയമുണ്ടെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ കെ എം ആന്‍റണി. ബാക്കിയെല്ലാ കാര്യങ്ങളിലും, അന്വേഷണം പൂർത്തിയായെന്ന് പറയാം. അഭിഭാഷകരുടെ പങ്കല്ലാതെ മറ്റേതെങ്കിലും…

ബംഗാളിൽ ലക്ഷ്യം 25 സീറ്റുകൾ; കേന്ദ്ര മന്ത്രിമാരെ നിയോഗിച്ച് ബിജെപി

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പശ്ചിമ ബംഗാളിൽ തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ നീക്കം. കഴിഞ്ഞ തവണ നേടിയ 19 സീറ്റുകൾക്ക് പുറമേ ഇത്തവണ ആറ് സീറ്റുകൾ കൂടി അധികമായി ബിജെപി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. ഇത്തവണ നിരവധി സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന…

സിപിഐ നേതാവ് ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപം, തിരുത്തണം; കൊടിക്കുന്നില്‍ സുരേഷ്

ആനി രാജയ്ക്കെതിരെ സംസാരിച്ച എം എം മണിക്ക് മറുപടി നൽകാൻ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷയെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപമാണെന്ന്…

രാജ്യത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തു

ഗുഹാവത്തി: ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് വീണ്ടും റിപ്പോർട്ട് ചെയ്തു. അസമിലെ ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തിനുള്ളിലെ പന്നിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും കൊന്നൊടുക്കിയതായി ദിബ്രുഗഡിലെ മൃഗസംരക്ഷണ വെറ്ററിനറി ഓഫീസർ…

കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ നിന്ന് തന്‍റെ സിനിമയെ ഒഴിവാക്കിയതിൽ പരസ്യമായി പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. മേളയിൽ സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മുൻകൂട്ടിപ്പറഞ്ഞവർ ‘അസംഘടിതർ’ എന്ന സിനിമയ്ക്ക് ഇടം നൽകാത്തതിൽ അതിശയിക്കാനില്ലെന്നും ഹരീഷ്…

സജി ചെറിയാന്റെ വിവാദ വീഡിയോ കൈവശമില്ലെന്ന് മൊഴി; വീണ്ടെടുക്കാന്‍ പോലീസ്

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ എം.എൽ.എ സജി ചെറിയാൻ വിവാദ പരാമർശം നടത്തിയ കേസിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി സി.പി.എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ഉൾപ്പെടെ 10 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭരണഘടനയ്ക്ക് വിരുദ്ധമായി നടത്തിയ പ്രസംഗത്തിന്‍റെ മുഴുവൻ…

സിൽലർ ലൈൻ വിപ്ലവകരമായ മാറ്റമുണ്ടാക്കും; കെ റെയില്‍ അധികൃതർ

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന്‍റെ സവിശേഷ നേട്ടങ്ങൾ വ്യക്തമാക്കി കെ-റെയിൽ അധികൃതർ. കേരളത്തിന്‍റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ നേട്ടങ്ങൾ കൊണ്ടുവരാൻ സിൽവർ ലൈൻ പദ്ധതിക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഈ പദ്ധതിയിലൂടെ കേരളത്തിനാകെ അതിവേഗം സുഗമമായി സഞ്ചരിക്കാൻ കഴിയും. ജീവൻ…

സത്യം തെളിയുംവരെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു; സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയുന്നത് വരെ സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത ‘വഴക്ക്’ രണ്ടാമത് ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോകസിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം…