Tag: Malayalam news

‘കോൺഗ്രസ് അധ്യക്ഷയ്ക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരം’

ന്യൂ ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് ബിജെപി നേതാക്കളും പാർലമെന്‍റിൽ കോൺഗ്രസ് അധ്യക്ഷയും മുതിർന്ന ലോക്സഭാംഗവുമായ സോണിയാ ഗാന്ധിക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ടി എൻ പ്രതാപൻ എം പി. കഴിഞ്ഞ ദിവസം വിജയ് ചൗക്കിൽ…

സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ 50 മണിക്കൂർ രാപ്പകല്‍ സമരം തുടരുന്നു

ന്യൂ ഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാജ്യസഭയിലെ സസ്പെൻഷനിലായ അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം തുടരുന്നു. വി ശിവദാസൻ, എ എ റഹീം (സി പി എം), പി സന്തോഷ് കുമാർ (സി പി ഐ) തുടങ്ങിവരും…

യുഎഇയില്‍ വീട് വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

യു എ ഇ : ഗോൾഡൻ വിസ ഉൾപ്പെടെയുള്ള വിസാ ചട്ടങ്ങളിൽ ഇളവ് വന്നതോടെ യുഎഇയിൽ ആഡംബര വസതികൾക്കുള്ള ഡിമാൻഡ് വർധിച്ചതായി റിപ്പോർട്ട്. പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം യുഎഇയിൽ ഏറ്റവും കൂടുതൽ വീട് വാങ്ങുന്നവർ ഇന്ത്യയിൽ നിന്നുള്ളവരാണ്. “ഒരു വീട്…

നൂറ് ദിവസം പൂർത്തിയാക്കി കെസ്ആർടിസിയുടെ സിറ്റി റൈഡ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓപ്പൺ ഡബിൾ ഡെക്കർ സിറ്റി ബസ് 100 ദിവസത്തെ വിജയകരമായ സർവീസ് പൂർത്തിയാക്കി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ നടത്തിയ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ “സിറ്റി റൈഡ്” തലസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ഉത്തേജനം നൽകിയിരിക്കുകയാണ്. വിദേശികളും…

ലഹരി ഉപയോഗിച്ച് അപകടകരമായ ഡ്രൈവിങ് ; നടിയും സുഹൃത്തും കൊച്ചിയില്‍ പിടിയില്‍

കൊച്ചി: അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ശേഷം കാറപകടം ഉണ്ടാക്കിയതിന് സിനിമാ-സീരിയൽ നടിയും കൂട്ടാളിയും അറസ്റ്റിൽ. മദ്യലഹരിയിൽ അപകടകരമാംവിധം വാഹനമോടിച്ചതിനും നിരവധി വാഹനങ്ങൾ ഇടിച്ചതിനും നടി അശ്വതി ബാബു (26), സുഹൃത്ത് നൗഫൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. അശ്വതി ബാബു നേരത്തെ മയക്കുമരുന്ന് കേസിൽ…

ഒടിടിക്ക് കൊടുത്താൽ അടുത്ത സിനിമയുമായി തിയറ്ററിലേക്ക് വരേണ്ട; താരങ്ങളോട് ഫിയോക്ക്

കൊച്ചി: ഒടിടി റിലീസിനെച്ചൊല്ലി മലയാള സിനിമയിൽ മറ്റൊരു വിവാദം കൂടി കത്തിപ്പടരുകയാണ്. സംസ്ഥാനത്തെ തിയേറ്ററുകൾ വലിയ നഷ്ടത്തിലായതിനാൽ ഒടിടി റിലീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ ഫിയോക്ക് രംഗത്തെത്തി. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രമേ ചിത്രം…

നിത്യോപയോഗ സാധനങ്ങൾക്ക് 5% ജിഎസ്ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി എന്ന കേന്ദ്ര നയം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഢംബര വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദൈനംദിന ഉപയോഗ വസ്തുക്കൾക്ക് ഉൾപ്പടെ കേന്ദ്രം 5% ജിഎസ്ടി…

തമ്മിലടി ശക്തിപ്പെടുത്തിയ ചിന്തൻ ശിബിരം; രൂക്ഷവിമർശനവുമായി എംവി ജയരാജൻ

കണ്ണൂർ: കോൺഗ്രസിനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എൽ.ഡി.എഫിലെ അസംതൃപ്തരായ സഖ്യകക്ഷികളെ മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരുന്നു.…

നടിയെ ആക്രമിച്ച കേസ്;ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ നൽകി. നിയമവിദ്യാർത്ഥിനിയായ ഷേർളിയാണ് അപേക്ഷ നൽകിയത്. ആർ ശ്രീലേഖയുടെ ആരോപണങ്ങൾ കോടതിയലക്ഷ്യമാണെന്ന് പരാതിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങളാണ് ആർ…

സുനിക്ക് ദിലീപ് പണം നൽകിയതിന്റെ തെളിവുകൾ അനുബന്ധ കുറ്റപത്രത്തിൽ ഉണ്ടെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ദിലീപിനെ കുടുക്കാൻ കഴിയുന്ന പല നിർണായക വിവരങ്ങളും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറും എട്ടാം പ്രതി ദിലീപും തമ്മിൽ…