Tag: Malayalam news

നീറ്റ്, ജെഇഇ പരീക്ഷകള്‍ സിയുഇടിയുമായി സമന്വയിപ്പിക്കാൻ യുജിസി ആലോചന

ന്യൂഡൽഹി: രാജ്യത്തെ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകളെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് പരീക്ഷയുമായി സംയോജിപ്പിക്കാനുള്ള നിർദ്ദേശത്തിന് യുജിസി അംഗീകാരം നൽകിയേക്കും. ഇത് നടപ്പാക്കുന്നതോടെ, 3 പ്രവേശന പരീക്ഷകളിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് ഹാജരാകുന്നതിനു പകരം,…

യു യു ലളിത്; സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ഡൽഹി : ജസ്റ്റിസ് യു.യു.ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ലളിതിനെ ചീഫ് ജസ്റ്റിസ് എൻ വി രമണ നാമനിർദ്ദേശം ചെയ്തു. ഇത് സംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ കേന്ദ്ര നിയമമന്ത്രി…

യോഗത്തിലേക്ക് വിളിച്ചില്ല: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍

ദില്ലി: സിപിഎം അംഗം ജോൺ ബ്രിട്ടാസിനോട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി ക്ഷമാപണം നടത്തി. മലയാള മാധ്യമങ്ങളുടെ തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന ജോൺ ബ്രിട്ടാസിന്‍റെ പരാമർശത്തിന് പിന്നാലെയാണ് അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മാർഗ്ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഎപിയും ജെഎംഎമ്മും

ദില്ലി: ഓഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കും. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഏകകണ്ഠമായി…

കർണാടക സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായേക്കുമെന്ന അഭ്യൂഹം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മംഗലാപുരത്ത് ബിജെപി യുവനേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി…

ഗുജറാത്തില്‍ പശുക്കളില്‍ വ്യാപക എല്‍എസ്ഡി വൈറസ് രോഗം

രാജ്‌കോട്ട്: ഗുജറാത്തിൽ പശുക്കളിൽ ലംപി സ്കിൻ ഡിസീസ് അഥവാ എൽഎസ്ഡി വൈറസിന്‍റെ വ്യാപനം ശക്തം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പശുക്കൾ ഇതിനകം ചത്തൊടുങ്ങി. പശുക്കളുടെ അഴുകിയ ജഡങ്ങളുടെ ദുർഗന്ധം കാരണം ഗ്രാമവാസികൾ വളരെയധികം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചത്ത…

‘സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്നു’; എംകെ മുനീർ

കോഴിക്കോട്: എം.എസ്.എഫ് വേദിയിലെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.കെ മുനീർ. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ലിംഗ വിവേചനത്തിന് താൻ എതിരാണെന്നും മുനീർ പറഞ്ഞു. തുല്യത സ്ത്രീക്കും പുരുഷനും ഒരുപോലെയായിരിക്കണം. സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നത്. അതാണ് തന്‍റെ…

കോട്ടയത്ത് വീണ്ടും ഉരുള്‍ പൊട്ടല്‍; സംസ്ഥാനത്തെ എല്ലാ പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു

കോട്ടയം: സംസ്ഥാനത്തിന്‍റെ തെക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊല്ലത്തും പത്തനംതിട്ടയിലുമായി മഴക്കെടുതിയിൽ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പൊൻമുടിയിൽ…

രണ്ടാം വിമോചന സമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്നും പഠിക്കില്ലേ?;എംഎ ബേബി

തിരുവനന്തപുരം: വിമോചന സമര വിഷയത്തിൽ പുനർവിചിന്തനത്തിന് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമോയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഒന്നാം ഇ.എം.എസ് സർക്കാർ പിരിച്ചുവിട്ടതിന്‍റെ വാർഷികത്തിൽ സി.പി.എമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.എ ബേബിയുടെ ചോദ്യം. എല്ലാ…

ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയായി സാവിത്രി ജിൻഡാൽ

ദില്ലി: ഏഷ്യയിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിൽ ജിൻഡാൽ ഗ്രൂപ്പ് ഉടമ സാവിത്രി ജിൻഡാൽ ഒന്നാമതെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം സാവിത്രി ജിൻഡാലിന്‍റെ ആസ്തി 18 ബില്യൺ ഡോളറാണ്. നേരത്തെ പട്ടികയിൽ ഒന്നാമതായിരുന്ന ചൈനീസ് ശതകോടീശ്വരി യാങ് ഹുയാന്‍റെ ആസ്തി…