Tag: Malappuram News

ചാറ്റൽമഴയിൽ ചക്രം തെന്നി; നിലമ്പൂർ‍–ഷൊർണൂർ പാതയിൽ ട്രെയിൻ നിർത്തിയിട്ടു

പെരിന്തൽമണ്ണ: ചാറ്റൽമഴയിൽ ചക്രങ്ങൾ തെന്നിമാറുന്നതിനെ തുടർന്ന് ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു. ഇന്നലെ രാവിലെ ചെറുകരയിൽ വച്ചാണ് അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ ചെറുകര റെയിൽവേ ഗേറ്റ് അടച്ചതിനാൽ പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-നിലമ്പൂർ അൺറിസർവ്ഡ്…

സിബിഎസ്ഇ 12–ാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളിൽ മലപ്പുറത്തിന് 100% വിജയം

മലപ്പുറം: മലപ്പുറം ജില്ലയിലെ സിബിഎസ്ഇ 12, 10 ക്ലാസ് പരീക്ഷകളിൽ 100% വിജയശതമാനം. ജില്ലയിലെ 26 സ്കൂളുകളിലായി 12-ാം ക്ലാസ് പരീക്ഷയെഴുതിയ 764 വിദ്യാർഥികളും വിജയിച്ചു. 483 പേർക്ക് ഡിസ്റ്റിംഗ്ഷനും 247 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 100% വിജയശതമാനമുള്ള സീനിയർ…

മങ്കിപോക്സ് നേരിടാൻ മലപ്പുറം ജില്ല

മഞ്ചേരി: മങ്കിപോക്സ് നേരിടാൻ മലപ്പുറം ജില്ല. യുഎഇയിൽ നിന്നെത്തിയ 35കാരൻ മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. അടിയന്തര സാഹചര്യം നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൂന്നാമത്തെയും മലപ്പുറം ജില്ലയിൽ…

ജലപരപ്പ് ശയ്യയാക്കി ജലീൽ; വിസ്മയമാകുന്നു

തേഞ്ഞിപ്പലം: പറമ്പിമലപ്പുറം സ്വദേശി അബ്ദുൾ ജലീൽ ജലപ്പരപ്പിൽ മലർന്ന് കിടക്കുന്ന കാഴ്ച നാട്ടുകാർക്ക് വിസ്മയമാണെങ്കിലും അദ്ദേഹത്തിനിത് ശീലമാണ്. കഴിഞ്ഞ ആറുവർഷമായി സമയം കിട്ടുമ്പോഴെല്ലാം ജലീൽ കുളത്തിലും തോട്ടിലും കിടക്കും. ആഴമോ അടിയൊഴുക്കോ നോക്കാതെ, കൈകൾ വിരിച്ചാണ് കിടപ്പ്. അടുത്തിടെ സുഹൃത്ത് ഈ…

മൂർക്കനാട് യുപി സ്‌‍കൂളിൽ ഇനി ക്ലാസെടുക്കുന്നത് റോബോട്ട്

കൊളത്തൂർ: മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂളിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കാൻ റോബോട്ട് അധ്യാപകൻ. ഓഗ്മെന്‍റഡ് റിയാലിറ്റി ക്ലാസുകളിലൂടെ കഴിഞ്ഞ കൊവിഡ് കാലത്ത് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട സ്കൂൾ ഇപ്പൊൾ ക്ലാസുകൾ എടുക്കാൻ യന്ത്രമനുഷ്യനെ തയ്യാറാക്കുകയാണ്. ഏതായാലും റോബോട്ടിന്‍റെ ക്ലാസുകളിൽ, കുട്ടികൾ ആവേശഭരിതരാണെന്ന്…

കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തിയ 91 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

കരിപ്പൂർ: കരിപ്പൂരിൽ മിക്സിയിൽ ഒളിപ്പിച്ച് വിമാനത്താവളം വഴി കടത്തുകയായിരുന്ന 91 ലക്ഷം രൂപ വിലമതിക്കുന്ന 1.783 കിലോ സ്വർണം പൊലീസ് പിടികൂടി. മലപ്പുറം താനാളൂർ സ്വദേശി നിസാമുദ്ദീനിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ദമ്മാമിൽ നിന്ന് എത്തി കോഴിക്കോട് വിമാനത്താവളത്തിൽ പരിശോധന നടത്തി…

തിരഞ്ഞത് ബി കോം ഉത്തരക്കടലാസ്, കിട്ടിയത് അബ്നോർമൽ സൈക്കോളജി പേപ്പറുകള്‍!

തേ‍ഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിഎസ്സി ഫൈനൽ അബ്നോർമൽ സൈക്കോളജി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ഒരു കെട്ട് പരീക്ഷാഭവനിലെ മാലിന്യ സാമഗ്രികൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാണാതായ ബികോം ഉത്തരക്കടലാസിനായി നടത്തിയ തിരച്ചിലിലാണ് ബിഎസ്സി പേപ്പറുകൾ കണ്ടെത്തിയത്. ഉത്തരക്കടലാസുകൾ ആരോ മനപ്പൂർവ്വം ഒളിപ്പിച്ചതാണെന്നാണ്…

മലപ്പുറം ജില്ലയിൽ മഴയെ തുടർന്ന് കനത്ത നാശനഷ്ടം

മലപ്പുറം: മലപ്പുറം ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടം തുടരുന്നു. ഒരു വീട് പൂർണ്ണമായും 20 വീടുകൾ ഭാഗികമായും തകർന്നു. മലപ്പുറം കോട്ടക്കുന്നിൽ നിന്ന് എട്ട് കുടുംബങ്ങളെ ടൗൺ ഹാളിലേക്ക് മാറ്റിയതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി. അരീക്കോട് വില്ലേജിൽ…

പ്ലസ്ടുക്കാരിൽനിന്ന് വാങ്ങിയ സ്പെഷ്യൽ ഫീസ് തിരികെ നൽകുമെന്ന് മന്ത്രി

മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥികളുടെ 2020-21 ബാച്ചിൽ നിന്ന് പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരികെ നൽകാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. പി ഉബൈദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ്…

1.3 കോടി രൂപയുടെ സ്വർണം പ്രിവന്‍റീവ് കസ്റ്റംസ് പിടികൂടി

കരിപ്പൂർ: രണ്ട് യാത്രക്കാർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വർണം കോഴിക്കോട് നിന്നെത്തിയ പ്രിവന്‍റീവ് കസ്റ്റംസ് പിടികൂടി. ഇന്നലെ രാവിലെ ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി ഷാജഹാൻ ഒളിപ്പിച്ച 992 ഗ്രാം സ്വർണവും മലപ്പുറം സ്വദേശി കരീം…