Tag: Latest News

വീണ്ടും ദേശിയ റെക്കോര്‍ഡ് തിരുത്തി നീരജ് ചോപ്ര 

സ്റ്റോക്ക്‌ഹോം: ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനവുമായി ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്താണ് നീരജ് ഫിനിഷ് ചെയ്തത്. തുടർന്ന് നീരജ് സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തകർത്തു. ജൂൺ 14ന്…

മുഖ്യമന്ത്രി എ.കെ.ജി സെന്ററിൽ; സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ബോംബാക്രമണം നടന്ന എ.കെ.ജി സെന്റർ സന്ദർശിച്ചു. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിലേക്ക് അജ്ഞാതൻ സ്ഫോടക വസ്തു എറിഞ്ഞത്. എ.കെ.ജി…

എകെജി സെന്‍ററിൽ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് എഡിജിപി വിജയ് സാഖറെ

എ.കെ.ജി സെൻററിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ അക്രമിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാഖറെ. പ്രത്യേക അന്വേഷണ സംഘത്തിൻറെ നിയമനം പിന്നീട് പരിഗണിക്കും. പോലീസ് പല സംഘങ്ങളായി തിരിച്ചിട്ടുണ്ടെന്നും പ്രതി ഉടൻ കസ്റ്റഡിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വിശദാംശങ്ങളൊന്നും അദ്ദേഹം…

വീണ്ടും ബാറ്റ്മാനാകാൻ ക്രിസ്റ്റ്യൻ ബെയ്ൽ

ജനപ്രിയ കോമിക് പുസ്തക കഥാപാത്രമായ ബാറ്റ്മാനെ സ്ക്രീനിൽ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച ഹോളിവുഡ് താരമാണ് ക്രിസ്റ്റ്യൻ ബെയ്ൽ. ഒരിക്കൽ കൂടി ബാറ്റ്മാനാകാൻ തയ്യാറാണെന്ന് ഓസ്കാർ ജേതാവായ താരം പറയുന്നു. എന്നിരുന്നാലും, ക്രിസ്റ്റഫർ നോളൻ തന്നെ സംവിധായകനാകണമെന്ന് ഒരു നിബന്ധനയുണ്ട്. നോളന്‍റെ…

കീം പരീക്ഷ: അപേക്ഷ നല്‍കിയത് 1,22,083 പേര്‍

തിരുവനന്തപുരം: ജൂൺ നാലിന് നടക്കുന്ന എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 1,22,083 പേർ രജിസ്റ്റർ ചെയ്തത്. 346 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പേപ്പർ രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പർ…

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് വർധിച്ചു. ഒരു പവൻ സ്വർണത്തിൻറെ വില ഒറ്റയടിക്ക് 960 രൂപ ഉയർന്നു. ഇന്നത്തെ സ്വർണ വില ഒരു പവന് 38,280 രൂപയാണ്. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില…

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വാൾവെർദെ തിരിച്ചെത്തുന്നു

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത പരിശീലകൻ ഏണസ്റ്റോ വാൾവെർദെ ഡ​ഗ്ഔട്ടിലേക്ക് തിരിച്ചെത്തുന്നു. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക് ബിൽബാവോയുടെ പരിശീലകനായാണ് വാൾവെർദെ തിരിച്ചെത്തുന്നത്. ബിൽബാവോയിലെ വാൾവെർദെയുടെ മൂന്നാമത്തെ ദൗത്യമാണിത്. 2017 മുതൽ രണ്ടര വർഷം ബാഴ്സലോണയുടെ പരിശീലകനായിരുന്നു വാൾവെർദെ. ലാ ലിഗയും…

അഗ്നിപഥ്; കേരളത്തിൽ കരസേനാറാലിയുടെ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ 20 വരെ കോഴിക്കോട്ടാണ് വടക്കൻ കേരളത്തിൽ റാലി നടക്കുക. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ, കണ്ണൂർ ജില്ലകൾക്ക് പുറമെ കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി…

പ്രവാചകനെതിരായ വിവാദ പരാമർശം; നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തൻറെ പരാമർശത്തിൽ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നൂപുർ ശർമയുടെ പ്രസ്താവനയാണ് ഉദയ്പൂരിലെ കൊലപാതകത്തിന് കാരണമെന്നും സുപ്രീംകോടതി.…

ഹയർസെക്കൻഡറി പ്രവേശനം: മൂന്നുഘട്ടമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് ഇത്തവണ മൂന്ന് ഘട്ടങ്ങൾ വേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. അലോട്ട്മെൻറ് ലിസ്റ്റ് തയ്യാറാക്കാൻ മെറിറ്റ് മാർക്കും ബോണസ് പോയിൻറുകളും നൽകുന്നതാണ് ഇപ്പോളത്തെ രീതി. അതിനാൽ, എല്ലാവർക്കും വീടിനടുത്തുള്ള സ്കൂളിൽ…