Tag: Latest News

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവെച്ചു. ആരോഗ്യപ്രശ്നമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. ഈ മാസം 20 മുതൽ കുശാൽ ദാസ് അവധിയിലായിരുന്നു. തുടർന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ഭരണസമിതി ജനറൽ സെക്രട്ടറിയുടെ…

എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സീതാറാം യെച്ചൂരി

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും പ്രകോപനങ്ങൾക്ക് ഇരയാകരുതെന്നും യെച്ചൂരി ഓർമ്മിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്ന് സീതാറാം…

‘എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ’

സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരും സി.പി.എമ്മും പ്രതിരോധത്തിലാകുമ്പോഴെല്ലാം സംസ്ഥാനത്ത് അക്രമസംഭവങ്ങൾ ഉണ്ടാകുന്നത് യാദൃശ്ചികമല്ല. പൊലീസ് കാവൽ നിൽക്കുന്ന എ.കെ.ജി സെന്ററിന് നേരെ…

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയം; പൂവമ്മയ്ക്ക് വിലക്ക്

ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ അത്ലറ്റ് എം ആർ പൂവമ്മയ്ക്ക് മൂന്ന് മാസത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനയിൽ 400 മീറ്റർ അത്ലറ്റായ പൂവമ്മ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

എ.കെ.ജി സെന്ററിന് പോലും രക്ഷയില്ല: കാനം രാജേന്ദ്രന്‍

എകെജി സെന്ററിന് പോലും രക്ഷയില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫിനെതിരെ ആസൂത്രിതമായ ഗൂഡാലോചനയാണ് ഈ ആക്രമണത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട നടപടിയാണിതെന്നും കാനം പറഞ്ഞു. കോണ്‍ഗ്രസ്…

എ.കെ.ജി സെന്റര്‍ ബോംബാക്രമണത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്

എകെജി സെൻ്ററിനു നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ട കോൺഗ്രസുകാർ ഇനിയൊരിക്കലും അധികാരം ലഭിക്കില്ലെന്ന ഭീതിയിൽ കേരളത്തിലെ ക്രമസമാധാന നില താറുമാറായെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ…

രേഖപ്പെടുത്തിയതിനെക്കാള്‍ പഴക്കമേറിയ മരങ്ങള്‍ ഇംഗ്ലണ്ടിലുണ്ടായിരിക്കാമെന്ന് പഠനങ്ങള്‍

നോട്ടിങ്ങ്ഹാം: ഇംഗ്ലണ്ടിൽ മുമ്പ് രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ പുരാതനമായ വൃക്ഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെന്ന്‌ പഠനങ്ങൾ. നോട്ടിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനങ്ങളിൽ ഇംഗ്ലണ്ടിൽ ഇത്തരത്തിലുള്ള 17-21 ലക്ഷം വൃക്ഷങ്ങൾ ഉണ്ടാകാമെന്ന് കണ്ടെത്തി. പട്ടിക പ്രകാരം രാജ്യത്ത് 1.15 ലക്ഷം പുരാതന മരങ്ങൾ മാത്രമാണുള്ളത്.…

‘നാടിന്റെ സമാധാനം കാക്കാൻ എല്ലാം സഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു’

എ.കെ.ജി സെന്ററിന് നേരെ ബോംബേറ് നടത്തിയത് യു.ഡി.എഫാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് അറിയാമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസിൻ്റെ അക്രമ സംഭവങ്ങളും കോണ്‍ഗ്രസിനെക്കുറിച്ചുള്ള അടിസ്ഥാന അറിവും വിലയിരുത്തിയാൽ ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമാകുമെന്നും ജയരാജൻ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവർത്തകരാണ് എകെജി സെന്ററിനെ ഹൃദയത്തിൽ…

പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം: അന്വേഷണം വൈകിയാൽ നടപടി

ന്യൂഡൽഹി: പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടികൾ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ. പരാതികളിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും. രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. എഫ്ഐആർ…

എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിന് നേരെയാണ്…