Tag: Latest News

പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ വർദ്ധിപ്പിച്ചു

മുംബൈ: പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ സർക്കാർ വർദ്ധിപ്പിച്ചു. രാജ്യത്തെ റിഫൈനറികളുടെ അധിക ലാഭത്തിനും നികുതി ചുമത്തി. പെട്രോളിനും വ്യോമയാന ഇന്ധനത്തിനും ലിറ്ററിന് ആറ് രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് കയറ്റുമതി തീരുവ. ആഗോള വിപണിയിലെ…

മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം

അബുദാബി: പ്ലസ് ടു പരീക്ഷയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി അറിയിച്ചു. താൽപ്പര്യമുള്ളവർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. 94.4% കുട്ടികളും വിജയിച്ച…

കനയ്യ ലാൽ വധം: ഐജിയും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

ഉദയ്‌പുർ: രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യ ലാലിനെ (48) സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ കൊലപ്പെടുത്തിയതിന് പിന്നിൽ പൊലീസിൻെറ ജാഗ്രതക്കുറവാണെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് 32 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഐജിക്കും ഉദയ്പൂർ പോലീസ് സൂപ്രണ്ടിനുമെതിരെയാണ് നടപടി. കനയ്യ ലാലിനെ ഒരു…

താൻ കേരളം ഭരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ല: വി മുരളീധരൻ

മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെയാണ് ആക്രമണം നടന്നത്. പോലീസുകാരുടെ മനോവീര്യം തകർക്കുകയാണ് മുഖ്യമന്ത്രി. താനാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “പോലീസ് സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമാണ് ഇത് കാണിക്കുന്നത്.…

കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സർട്ടിഫിക്കറ്റ്

കണ്ണൂര്‍: കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സർട്ടിഫിക്കറ്റ് നൽകി. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കിയ ഹോട്ടലുകൾക്കും ബേക്കറികള്‍ക്കുമാണ് റേറ്റിങ് കിട്ടിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന രാജ്യവ്യാപക സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമാണിത്. ഭക്ഷണം…

വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഉദ്ധവ് താക്കറെ വിഭാഗം

മുംബൈ: വിമത നീക്കത്തെ തുടർന്ന് അധികാരം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടികളുടെ വിഭജനമോ ലയനമോ സംബന്ധിച്ച് ഗവർണർക്ക്…

സായ് പല്ലവിയുടെ ‘വിരാട പര്‍വം’ഒടിടിയിൽ എത്തി

സായി പല്ലവി പ്രധാന വേഷത്തിൽ എത്തിയ പുതിയ ചിത്രമാണ് ‘വിരാട പർവം’. ജൂണ് 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ചിത്രം സട്രീമിംഗ് ആരംഭിച്ചു. സായ് പല്ലവി ‘വെന്നെല’ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.…

പെപ്പെ ആവാൻ അർജുൻ ദാസ്; ‘അങ്കമാലി ഡയറീസ്’ ബോളിവുഡിലേക്ക്

തമിഴ് നടൻ അർജുൻ ദാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അർജുൻ അരങ്ങേറ്റം കുറിക്കുന്നത് ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുന്നത്.  കെഡി എങ്കിറാ…

സമരം തുടര്‍ന്നാല്‍ നടപടി; സിഐടിയുവിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കെ.എസ്.ആർ.ടി.സി ഓഫീസിന് മുന്നിലെ സമരം തുടർന്നാൽ സ്ഥിരമായി ശമ്പളം നൽകാനുള്ള ഉത്തരവ് പിൻവലിക്കേണ്ടി വരുമെന്ന് കേരള ഹൈക്കോടതി എംപ്ലോയീസ് യൂണിയനോട് പറഞ്ഞു. തെറ്റായി പെരുമാറിയാൽ സിഎംഡിയെ തൽസ്ഥാനത്ത് നിന്ന് എങ്ങനെ നീക്കം ചെയ്യണമെന്ന് കോടതിക്ക് അറിയാം. മറ്റൊരു യൂണിയൻ എന്താണ്…

രാഹുൽ ഗാന്ധി കേരളത്തിൽ; 500 പൊലീസുകാരെ വിന്യസിച്ചു

മാനന്തവാടി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും കോൺഗ്രസ് നേതാക്കളും സ്വീകരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടിയിൽ ഫാർമേഴ്സ് ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യ പരിപാടി. കണ്ണൂരിൽ അഞ്ച്…