Tag: Latest News

സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സഞ്ജുവിന് അവസരം നൽകാത്തതിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവൻകുട്ടി ബിസിസിഐയെ വിമർശിച്ചത്.…

നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ; സ്വന്തം റെക്കോർഡ് മറികടന്നു

സ്റ്റോക്ക്‌ഹോം: ജാവലിൻ ത്രോയിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്ര സ്വന്തം ദേശീയ റെക്കോർഡ് തകർത്തു. സ്റ്റോക്ക്ഹോമിൽ നടന്ന ഡയമണ്ട് ലീഗിൽ നീരജ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 89.94 മീറ്റർ ദൂരം എറിഞ്ഞ നീരജ് തന്റെ പേരിലുള്ള 89.30 മീറ്റർ…

‘ആക്രമിച്ചത് കുട്ടികള്‍, ദേഷ്യമില്ല’; ഓഫീസ് തകർത്തതിൽ പ്രതികരിച്ച് രാഹുൽ

കൽപറ്റ: വയനാട്ടിൽ തന്റെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. സംഭവിച്ചത് ദൗർഭാഗ്യകരമാണെന്നും അക്രമികളോട് തനിക്ക് ദേഷ്യമില്ലെന്നും രാഹുൽ പറഞ്ഞു. കൽപ്പറ്റ ഓഫീസ് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കൽപ്പറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ്…

‘മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും മാന്യത തകരുന്ന ഘട്ടമെത്തിയപ്പോഴുള്ള തന്ത്രം’

കണ്ണൂര്‍: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നാടകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റയും മാന്യത തകരുന്ന ഘട്ടത്തിൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നീക്കമാണിതെന്നും സുധാകരൻ പറഞ്ഞു. ഇത് ഇ പി ജയരാജന്റെ രാഷ്ട്രീയ…

‘വന്യ മൃഗങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല’

മാനന്തവാടി: വന്യ മൃഗങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി. മാനന്തവാടി ഫയർഫോഴ്സ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തുടർന്ന് വയനാട് കളക്ടറേറ്റിൽ നടക്കുന്ന ദിശാ യോഗത്തിലും എം.പി ഫണ്ട് അവലോകന…

ചൊവ്വയിലെ ‘എന്‍ചാന്റഡ് ലേക്ക്’; ജീവന്റെ തെളിവുകള്‍ ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

ചൊവ്വയിലെ ‘എന്‍ചാന്റഡ് ലേക്ക്’ എന്ന പ്രദേശത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. പെർസിവറൻസ് റോവറിന് ചൊവ്വയിലെ പുരാതന ജീവന്റെ തെളിവുകൾ ഇവിടെ നിന്ന് ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. അലാസ്ക ദേശീയോദ്യാനത്തിലെ ഒരു സ്ഥലത്തിന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. 2022 ഏപ്രിൽ…

കോൺ​ഗ്രസുകാരെ വെള്ള പുതപ്പിക്കും; പ്രസംഗവുമായി സിപിഐഎം നേതാവ്

കോഴിക്കോട്: കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഐഎം നേതാവ് രംഗത്ത്. സിപിഐഎം കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗം ഒ.എം ഭരദ്വാജാണ് ഭീഷണി പ്രസംഗം നടത്തിയത്. കോൺഗ്രസുകാരെ വെള്ള പുതപ്പിച്ച് കിടത്തുമെന്നാണ് ഭീഷണി. സിപിഐഎം ബോംബെറിഞ്ഞാൽ മതിലിൽ തട്ടി പോവിലെന്നും കൃത്യമായ ലക്ഷ്യം കാണുമെന്നും…

രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് അമര്‍ത്യാ സെന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യാ സെൻ. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ഐക്യത്തിനായി മനുഷ്യർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നും സെൻ പറഞ്ഞു. “എനിക്ക് എന്തെങ്കിലും ഭയമുണ്ടോ എന്ന് ചോദിച്ചാൽ…

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി. സ്പീക്കർക്കാണ് നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. നിയമസഭയുടെ പെരുമാറ്റച്ചട്ടം 154 പ്രകാരമാണ്…

ഷിന്‍ഡെ അധികാരത്തിലേറിയതിന് പിന്നാലെ ശരദ് പവാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയും കേന്ദ്രവും പിടിമുറുക്കി. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ അവകാശപ്പെട്ടു. ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതിന് പ്രണയലേഖനം…