Tag: Latest News

എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം; പൊലീസ് ഒരാളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. എ.കെ.ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശിയെയാണ് ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന്…

ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പിസി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. തിരുവനന്തപുരം പോലീസ് ആണ് ചോദ്യം ചെയ്യുക. കെടി ജലീൽ നൽകിയ പരാതിയിലാണ് പി സി ജോർജിനെതിരെ പൊലീസ് ഗൂഡാലോചന…

സ്വപ്‌നയുടെ ആരോപണം; മുഖ്യമന്ത്രിയ്‌ക്കെതിരെ ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ആരോപണങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. തൃശൂരിൽ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തുന്ന പ്രതിഷേധ മാർച്ച് പ്രതിപക്ഷ…

‘മിഷന്‍ ദക്ഷിണേന്ത്യ 2024’; ദക്ഷിണേന്ത്യയും പിടിച്ചെടുക്കാൻ ബി.ജെ.പി.

ഹൈദരാബാദ്: മഹാരാഷ്ട്രയിലെ വിജയ തന്ത്രങ്ങളുടെ ബലത്തിൽ തെലങ്കാനയിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ ബി.ജെ.പി. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മേഖലയിലെ 129 ലോക്സഭാ സീറ്റുകളിലും കാലുറപ്പിക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ക്ക് ശനിയാഴ്ച ഹൈദരാബാദിൽ ആരംഭിക്കുന്ന ദേശീയ നിർവാഹക സമിതി യോഗം രൂപം നല്‍കും. ‘മിഷന്‍ ദക്ഷിണേന്ത്യ…

ബോംബേറ് ആക്രമണം; ഇ.പി.ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ഇ പി ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ബോംബെറിഞ്ഞ സ്ഥലത്ത് ബോംബിന്റെ മണം ഉണ്ടെന്ന ഇ.പി.യുടെ വാക്കുകളെ തിരുവഞ്ചൂർ പരിഹസിച്ചു. “എന്തുകൊണ്ടാണ് ആരും ഈ പ്രതിഭാസം ഇതുവരെ തിരിച്ചറിയാത്തത്? ഇ.പി ജയരാജനെ പരിഹസിച്ച്…

ഹെല്‍ത്ത് വിസ്ത ഇന്ത്യ ഐപിഒയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: പോർട്ടിയ ബ്രാൻഡിൽ ആശുപത്രിക്ക് പുറത്തുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്, പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി കരട് രേഖ സെബിക്ക് സമർപ്പിച്ചു. ഐപിഒയിൽ ഒരു രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ…

മഹാരാജാസിൽ അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു വര്‍ഷം

മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് നാലു വർഷം. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അർദ്ധരാത്രിയിൽ മഹാരാജാസിൽ എസ്.എഫ്.ഐ പ്രവർത്തകർ ഒത്തുകൂടി. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സ്ഥലത്തിന്റെ ചുമരിൽ പ്രതീകാത്മകമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് എഴുതി. അഭിമന്യുവിന്റെ…

ഉദയ്പൂര്‍ കൊലപാതകികള്‍ക്ക് ബി.ജെ.പി ബന്ധമെന്ന് റിപ്പോർട്ട്

ഉദയ്പൂര്‍: ഉദയ്പൂർ വധക്കേസിലെ പ്രതികളിലൊരാളായ റിയാസ് അട്ടാരിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യാ ടുഡേയാണ് വാർത്ത പുറത്തുവിട്ടത്. കൊലപാതകത്തിന് വളരെ മുമ്പുതന്നെ ഇരുവരും ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കനയ്യലാലിനെ വധിച്ച വീഡിയോയിൽ പ്രവാചകന്റെ നിന്ദയ്ക്കുള്ള ശിക്ഷയാണിതെന്ന്…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 13 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്…

‘ഓഫീസ് ആക്രമണ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടേത് പക്വമായ പ്രതികരണം’

കോഴിക്കോട്: തന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കണ്ട് പഠിക്കേണ്ട കാര്യമാണെന്ന് സംവിധായകൻ ബിജുകുമാർ ദാമോദരൻ. രാഹുൽ ഗാന്ധിയുടെ പ്രതികരണം പക്വതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജുകുമാർ ദാമോദരന്റെ പ്രതികരണം.…