Tag: Latest News

കേരള പൊലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യം ശ്രദ്ധിക്കുന്ന പോലീസ് സേനയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. പോലീസിൽ ചേരുന്നവർ ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് ഡ്രൈവർ കോൺസ്റ്റബിൾ പാസിംഗ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനം…

റെക്കോർഡ് മഴ രേഖപ്പെടുത്തി; മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ

മലപ്പുറം: ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ. 24 മണിക്കൂറിൽ 11 സെൻറിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. അതേസമയം, ഈ വർഷം ജൂൺ മാസത്തിൽ ജില്ലയിൽ മഴ കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി 2022 ജൂലൈ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി ശ്രീ തിയറ്റേഴ്സിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ 2022 ജൂലൈ…

കടുവ സിനിമ; സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: പൃഥ്വിരാജ് നായകനായ ‘കടുവ’ പരിശോധിക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല. ചിത്രത്തിനെതിരെ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിൽ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും പൃഥ്വിരാജ് ഫിലിംസും നൽകിയ…

അണ്ണാ മേൽപ്പാലത്തിന് 50 വയസ്; ഇന്ത്യയിലെ മൂന്നാമത്തെ മേല്‍പ്പാലം

ചെന്നൈ: ചെന്നൈയുടെ ഹൃദയഭാഗത്തുള്ള അണ്ണാ മേൽപ്പാലത്തിന് 50 വയസ്. ഇത് ചെന്നൈയിലെ ആദ്യത്തെ ഫ്ലൈ ഓവറും ഇന്ത്യയിലെ മൂന്നാമത്തെ ഫ്ലൈഓവറുമാണ്. ജെമിനി മേൽപ്പാലം എന്നും ഇത് അറിയപ്പെടുന്നു. 1973-ലാണ് നിർമ്മാണം പൂർത്തിയായത്. ഓരോ മണിക്കൂറിലും 20,000 ലധികം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.…

അബോര്‍ഷന്‍ ക്ലിനിക്ക് സന്ദർശനം; ലൊക്കേഷന്‍ ഹിസ്റ്ററി ഗൂഗിള്‍ നീക്കം ചെയ്യും

അമേരിക്ക : ഗർഭച്ഛിദ്രത്തിനായി ക്ലിനിക്കുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ഗൂഗിൾ നീക്കം ചെയ്യും. ഈ വിവരങ്ങൾ നിയമവിരുദ്ധമായി ഗർഭം ഇല്ലാതാകുന്ന വ്യക്തികൾക്കെതിരെ അധികാരികൾ നടപടിയെടുക്കാൻ ഇടയാക്കുമെന്ന ആശങ്കമൂലമാണിത്. ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി കഴിഞ്ഞ മാസം വിധിച്ചതിന്…

ചൂട് കൂടുതൽ; ദോഹയിൽ ഫുഡ് ഡെലിവറി സേവനങ്ങൾ പാടില്ലെന്ന് അധികൃതർ

ദോഹ: രാജ്യത്തെ അതിശക്തമായ താപനില കണക്കിലെടുത്ത് ബൈക്കുകളിലെ ഫുഡ് ഡെലിവറി സേവനങ്ങൾ പകൽ സമയത്ത് പാടില്ലെന്ന് അധികൃതർ. ഫുഡ് ഡെലിവറി കമ്പനികളും ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികൾക്ക് തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച് സർക്കുലർ നൽകിയതായി…

ഭർത്താവിന്റെ മരണം;തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്രചരിപ്പിക്കരുതെന്ന് മീന

ഭർത്താവ് വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പങ്കുവയ്ക്കരുതെന്ന് നടി മീന. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയും വേദനയും മാനിക്കണമെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ‘എന്‍റെ ഭ​ര്‍​ത്താ​വ് വി​ദ്യാ​സാ​ഗ​റി​ന്‍റെ ആ​ക​സ്മി​ക​മാ​യ വി​യോ​ഗ​ത്തി​ന്‍റെ വേ​ദ​ന ഞങ്ങള്‍ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഈ…

വാഴ, തെങ്ങ്, കവുങ്ങ് കൃഷികള്‍ വേണ്ട; കര്‍ഷകര്‍ക്ക് വിചിത്ര നിര്‍ദേശം

എടക്കര: വനാതിർത്തിയിലെ കർഷകരുടെ ഏറ്റവും വലിയ പ്രശ്നം വന്യമൃഗങ്ങളുടെ ശല്യമാണ്. വിയർപ്പൊഴുക്കി കൃഷി ചെയ്യുന്ന എല്ലാ വിളകളും ആനകളും പന്നികളും നശിപ്പിക്കും. ഈ പ്രശ്നം പരിഹരിക്കാൻ കർഷകർക്ക് വിചിത്രമായ ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ്. മൃഗങ്ങൾ നശിപ്പിക്കാൻ സാധ്യതയുള്ള വിളകളൊന്നും ചെയ്യരുത്. പകരം,…

‘എകെജി സെന്റര്‍ അക്രമിച്ചപ്പോള്‍ രാഹുൽ ഗാന്ധി ഒരക്ഷരം പറഞ്ഞില്ല’

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം അപലപിച്ചെന്നും എന്നാൽ എകെജി സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ അദ്ദേഹം ഒരക്ഷരം മിണ്ടിയില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ സർക്കാരിനെയും എൽ.ഡി.എഫിനെയും എല്ലാ തലത്തിലും അപകീർത്തിപ്പെടുത്താനുള്ള കോൺഗ്രസിന്റെ തുടർച്ചയായ പ്രചാരണങ്ങളിൽ…