Tag: Latest News

ഇടുക്കി ഏലപ്പാറ എസ്റ്റേറ്റിന് സമീപം മണ്ണിടിച്ചില്‍; ഒരു സ്ത്രീ മരിച്ചു

തൊടുപുഴ: ഇടുക്കി ഏലപ്പാറയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയ യുവതി മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ തൊഴിലാളിയായ പുഷ്പയാണ് മരിച്ചത്. മൃതദേഹം പുറത്തെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.

മണ്ണെണ്ണ വില നൂറ് കടന്നു; മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടി

മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വില വർദ്ധനവ്. മെയ് മാസത്തിൽ 84 രൂപയായിരുന്ന മണ്ണെണ്ണയുടെ വില രണ്ട് തവണ വർദ്ധിപ്പിച്ച് 102 രൂപയായി. സബ്സിഡി ഉൾപ്പെടെയുള്ള പിന്തുണ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യബന്ധന മേഖലയിലെ പൊതു അവസ്ഥയാണിത്. മത്സ്യബന്ധനം മാത്രമാണ്…

രാഹുലിന്റെ പ്രസംഗം വളച്ചൊടിക്കല്‍: ചാനലിനും ബി.ജെ.പി. നേതാക്കൾക്കുമെതിരെ കേസ്

ന്യൂഡല്‍ഹി: വയനാട്ടിലെ എം.പി. ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ഉദയ്പൂരിലെ കൊലപാതകവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ സ്വകാര്യ വാര്‍ത്താചാനലിനും ബി.ജെ.പി. നേതാക്കൾക്കുമെതിരെ കേസ്. കോണ്‍ഗ്രസിന്റെ പരാതിയിൽ ജയ്പൂരിൽ കേസ് രജിസ്റ്റർ ചെയ്തതായി പാർട്ടി…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: 6 ഇടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജാർഖണ്ഡിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് നിലനിൽക്കുന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ പ്രദേശമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി അറബിക്കടലിൽ…

കാശ്മീരില്‍ പൊലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചു

കശ്മീർ : കശ്മീരിൽ പോലീസുകാരനു നേരെ തീവ്രവാദി ആക്രമണം. അനന്ത് നാഗിലെ ബെവൂര ബിജ്‌ഭേരയിലാണ് ആക്രമണം നടന്നത്. വെടിവെപ്പിൽ പരിക്കേറ്റ പോലീസുകാരനായ ഫിര്‍ദോസ് അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സമൂഹമാധ്യമ വിചാരണ; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി

സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജസ്റ്റിസ് ജെ.ബി.പര്‍ദിവാല. വിധികളുടെ പേരിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അപകടകരമായ സാഹചര്യമാണെന്ന് ജസ്റ്റിസ് പർദിവാല വിമർശിച്ചു. നൂപുർ ശർമ്മയ്ക്കെതിരായ ഹർജി പരിഗണിക്കുന്ന ബെഞ്ചിലെ അംഗമാണ് അദ്ദേഹം. നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന കോടതി പരാമർശത്തെ…

ഫോർമുല വണ്ണിൽ വൻ അപകടം; മത്സരം നിർത്തിവച്ചു

ബ്രിട്ടൻ: ഫോർമുല വണ്ണിൽ ബ്രിട്ടീഷ് ഗ്രാൻപ്രീയിൽ, ആദ്യലാപ്പിൽ കാറുകൾ തമ്മിൽ വൻ കൂട്ടിമുട്ടൽ. അപകടത്തെ തുടർന്ന്, മത്സരം നിർത്തിവച്ചു. ശക്തമായ കൂട്ടിമുട്ടലിൻെറ ദൃശ്യങ്ങൾ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരു ഡ്രൈവർമാർക്കും കാര്യമായ പരുക്കുകൾ ഇല്ലെന്നാണ്, പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സരത്തിൻറെ അഞ്ചാം ലാപ്പിനിടെയായിരുന്നു…

ജമ്മുവിൽ പിടിയിലായ ലഷ്‌കർ ഭീകരൻ ബിജെപിയുടെ ഐ. ടി സെൽ മേധാവി

ശ്രീനഗര്‍: അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിന് അറസ്റ്റിലായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ബിജെപിയുടെ ഐടി സെല്ലിൻറെ തലവൻ. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും ന്യൂനപക്ഷ മോര്‍ച്ചയുടെ ജമ്മുവിലെ ഐടി സെല്‍ ചുമതലക്കാരനുമാണ് പിടിയിലായ താലിബ് ഹുസൈൻ ഷാ. പ്രദേശവാസികളുടെ സഹായത്തോടെയാണ് ജമ്മു…

വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്ല്യാൺ

ഗോകുലം കേരളയുടെ മനീഷ കല്യാൺ വിദേശ ക്ലബിലേയ്ക്ക്. സൈപ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിനായാണ് ഇനി മനീഷ കളിക്കുന്നത്. അപ്പോളോൺ ലേഡീസുമായി മനീഷ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ്ബാണ് അപ്പോളോൺ. ഇതോടെ വനിതാ…

പാക് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍. പാകിസ്താനിലെ പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇമ്രാൻ ഖാൻ ഉന്നയിച്ചത്. രാജ്യത്തെ അഴിമതിക്കാരായ ഭരണാധികാരികളെ കള്ളൻമാരെന്നും രാജ്യദ്രോഹികളെന്നും…