Tag: Latest News

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ നിർദേശങ്ങൾ നൽകി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. 75,000 ത്തിലധികം തീർഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം. ആൾക്കൂട്ടം നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പൊതു അനൗൺസ്മെന്‍റ് സംവിധാനത്തിലൂടെ തീർത്ഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.…

നിലവിൽ ഒരു നിർമാതാവും വിലക്കിയിട്ടില്ലെന്ന് രശ്മിക

കന്നഡ സിനിമയിൽ തന്നെ നിരോധിക്കാൻ അണിയറപ്രവർത്തകർ പദ്ധതിയിടുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് നടി രശ്മിക മന്ദാന. ഹൈദരാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി. കാന്താരയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളോടും അവർ പ്രതികരിച്ചു. യാതൊരു ദയയുമില്ലാതെ തന്നെ പരിഹസിക്കുന്നവരോട്…

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവിക ബന്ധങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം…

ലോകകപ്പ്; ദു​ബൈ മെട്രോ സമയം ദീർഘിപ്പിച്ചു

ദു​ബൈ: ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ദുബായ് മെട്രോയുടെ സമയം നീട്ടി. ഫാൻ സോണുകളിലും ഫാൻ ഫെസ്റ്റുകളിലും എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് സമയം നീട്ടിയത്. മ​ത്സ​രം അവസാനിച്ച് 45 മിനിറ്റിന് ശേഷം മാത്രമേ അവസാന മെട്രോ സർവീസ് നടത്തുകയുള്ളൂ. ആയിരക്കണക്കിനാളുകളാണ് മത്സരം കാണാനായി…

ഹിമാചല്‍ മുഖ്യമന്ത്രി ആരാകണമെന്ന അവസാനതീരുമാനം പ്രിയങ്കയുടേതെന്ന് റിപ്പോര്‍ട്ടുകള്‍

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അന്തിമ തീരുമാനം എടുത്തേക്കും. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 40 സീറ്റുകൾ നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഹിമാചൽ കോണ്‍ഗ്രസിൽ തർക്കം നടക്കുകയാണ്.…

ഏക സിവിൽ കോഡ്: നടന്നത് പ്രാഥമിക ചർച്ച മാത്രം, വിവാദമാക്കേണ്ടതില്ല; ജെബി മേത്തർ

കൊച്ചി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇന്നലെ രാജ്യസഭയിൽ നടന്നത് സ്വകാര്യ ബില്ലിൻമേലുള്ള പ്രാഥമിക ചർച്ച മാത്രമാണെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തർ പറഞ്ഞു. മൂന്ന് കോണ്‍ഗ്രസ് എംപിമാരും ഈ വിഷയത്തിൽ സഭയിൽ ശക്തമായി പ്രതികരിച്ചു. വിഷയത്തിൽ കോണ്‍ഗ്രസിന് ശക്തമായ നിലപാടുണ്ടെന്നും…

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലും രാജ്യത്തെ ആദ്യത്തെ ഗേറ്റ്‌വേയും ആകാനൊരുങ്ങി സിയാൽ  

കൊച്ചി: ഇന്ത്യയിലെ ആദ്യ ചാർട്ടർ ഗേറ്റ് വേയായി മാറാൻ ഒരുങ്ങുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (സിയാൽ) സ്വകാര്യ/ ചാർട്ടർ വിമാനങ്ങൾക്കായുള്ള ബിസിനസ് ജെറ്റ് ടെർമിനൽ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ, രാജ്യത്തെ…

വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃതനിയമം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന്‍റെ കാര്യത്തിൽ എല്ലാവർക്കും ബാധകമായ ഏകീകൃത നിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഒരു മതേതര സമൂഹത്തിൽ, നിയമപരമായ സമീപനം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് പൊതുനൻമയ്ക്ക് വേണ്ടിയായിരിക്കണം. ഇതിൽ മതത്തിന് ഒരു പങ്കുമില്ല. ഏകീകൃത വിവാഹ നിയമം ഉണ്ടാക്കുന്നത് കേന്ദ്രം…

ചിമ്പുവിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സൂപ്പര്‍ ഹീറോ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘വെന്തു തനിന്തതു കാട്’ ആയിരുന്നു ചിമ്പുവിന്‍റെ അവസാന റിലീസ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പു നായകനായി തിരിച്ചെത്തിയതോടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ചിമ്പുവിന്‍റെ സിനിമയ്ക്ക് തിയേറ്ററുകളിൽ മോശമല്ലാത്ത പ്രതികരണം…

നാല് വര്‍ഷ ഡിഗ്രി; പുതിയ പാഠ്യപദ്ധതിയുമായി യുജിസി 

ന്യൂഡല്‍ഹി: വിദ്യാർത്ഥികൾക്കിടയിൽ ഗവേഷണ ദിശാബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ആരംഭിക്കുന്ന നാല് വർഷത്തെ ‘ഓണേഴ്സ്’ ഡിഗ്രി കോഴ്സുകൾക്കായി ‘പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂട്’ യുജിസി തിങ്കളാഴ്ച വിജ്ഞാപനം ചെയ്തേക്കും. അണ്ടര്‍സ്റ്റാന്‍ഡിങ് ഇന്ത്യ, മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ്, യോഗ…