ഉള്‍ വനങ്ങളില്‍ മാത്രം കണ്ടുവരുന്ന മുട്ടിപ്പഴം വീട്ടുപുരയിടത്തില്‍ വിളവെടുത്തു
കൊല്ലം: ഉൾക്കാടുകളിൽ മാത്രം കാണപ്പെടുന്ന മുട്ടിപ്പഴം വീട്ടുമുറ്റത്ത് വിളവെടുത്തതിന്‍റെ സന്തോഷത്തിലാണ് അധ്യാപക ദമ്പതികളായ കർഷകർ. കൊല്ലം കുന്നിക്കോട് കോട്ടവട്ടത്ത് സുരേഷ് ഭവനില്‍ രാജേഷിന്റെ വീട്ടുമുറ്റത്താണ് മുട്ടിപ്പഴം ദൃശ്യവിരുന്ന് ഒരുക്കുന്നത്. രക്ത വര്‍ണ്ണത്തില്‍ വീട്ടുമുറ്റത്തെ മരത്തിൽ കുലച്ച് നിൽക്കുന്ന മുട്ടിപ്പഴം കൗതുക കാഴ്ചയാകുകയാണ്.…