വിദേശകാര്യമന്ത്രിയുടെ തിരുവനന്തപുരം പര്യടനത്തെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ തിരുവനന്തപുരം സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി. ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ മേൽപ്പാലം നോക്കാനാണ് എത്തിയിരിക്കുന്നത്. ലോകത്ത് ഇത്രയധികം കാര്യങ്ങൾ സംഭവിക്കുമ്പോൾ, മേൽപ്പാലം നോക്കാൻ വരുന്നതിന്‍റെ ചേതോവികാരം എല്ലാവർക്കും മനസ്സിലാകും. എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി…