Tag: Latest News

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി പിൻവലിക്കണം; എളമരം കരീം നോട്ടീസ്‌ നൽകി

ന്യൂഡൽഹി : അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ വസ്തുക്കൾക്കും ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ്…

യു എ ഇയിൽ മഴയ്ക്ക് സാധ്യത

യു എ ഇ : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഇന്ന് യുഎഇയിൽ പകൽ സമയത്ത് ചൂടും, ഭാഗികമായി മേഘാവൃതവും മഴയ്ക്ക് സാധ്യതയും അറിയിച്ചു. സംവഹന മേഘങ്ങളുടെ രൂപീകരണം മൂലം കിഴക്കോട്ടും തെക്കോട്ടും മഴ പെയ്തേക്കാം. അബുദാബിയിൽ താപനില 44 ഡിഗ്രി…

വൈദ്യതിചാർജ് വർധനക്കെതിരെ വി ഡി സതീശൻ

തിരുവനന്തപുരം : വൈദ്യുതി ചാർജ് വർദ്ധനവ് യുക്തിരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു വശത്ത് ലാഭമുണ്ടാക്കുമെന്ന് അവകാശപ്പെടുമ്പോൾ മറുവശത്ത് സർക്കാർ ജനങ്ങളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. യൂണിറ്റിന് കുറഞ്ഞത് 40 പൈസയെങ്കിലും കുറയ്ക്കാമായിരുന്നു.…

കേരളത്തിലേക്ക് പ്രവാസിപ്പണം പകുതിയായി; മഹാരാഷ്ട്ര മുന്നിൽ

ന്യൂ‍ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ ലേഖനം അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്‍റെ വിഹിതം പകുതിയായി കുറഞ്ഞതായി കണക്ക്. 2016-17ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച കേരളത്തെ പിന്തള്ളിയാണ് 2020-21ൽ മഹാരാഷ്ട്ര…

കിഫ്ബിയില്‍ സുതാര്യതയില്ല ;ഇ ഡി നോട്ടീസിൽ പ്രതികരണവുമായി വി.ടി ബല്‍റാം

കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നൽകിയതിൽ പ്രതികരണവുമായി കോൺഗ്രസ്. സർക്കാർ നടത്തുന്ന ഏത് പദ്ധതിയും ശരിയായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിടി ബൽറാം പറഞ്ഞു. നേരത്തെ കിഫ്ബിയുടെ കാര്യത്തിൽ പരിശോധനയ്ക്ക് തോമസ് ഐസക് തയ്യാറായില്ലെന്ന് വിടി ബൽറാം…

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേക ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ട്രസ്റ്റിന്റെയും, അനുബന്ധ ട്രസ്റ്റുകളുടെയും വരവ് ചെലവ് കണക്ക് സംബന്ധിച്ച പ്രത്യേക ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ജസ്റ്റിസുമാരായ യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഓഗസ്റ്റ് 31…

ആസാദിനെ മുന്നില്‍ നിര്‍ത്തി കശ്മീർ പിടിക്കാൻ കോൺഗ്രസ്‌

ന്യൂഡല്‍ഹി: കോൺഗ്രസ്‌ ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്ത ജി 23 ഗ്രൂപ്പിലെ അംഗമായ ഗുലാം നബി ആസാദിന് പുതിയ ചുമതല. സ്വന്തം സംസ്ഥാനമായ ജമ്മു കശ്മീരിൽ ആസാദിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ആസാദിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ്‌ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക.…

റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപിച്ച് ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ സ്റ്റാർ സ്ട്രൈക്കർമാരിൽ ഒരാളായ റോയ് കൃഷ്ണ ബെംഗളൂരുവിലേക്ക്. താരത്തെ സൈൻ ചെയ്തതായി ബെംഗളൂരു ഔദ്യോഗികമായി അറിയിച്ചു. ഫിജി സ്ട്രൈക്കറായ റോയ് രണ്ട് വർഷത്തെ കരാറിൽ ബെംഗളൂരു എഫ്സിയുടെ ഭാഗമാകും. 2019-20 സീസണിൽ എടികെയിലൂടെയാണ് റോയ് ഇന്ത്യയിലെത്തിയത്. ആദ്യ…

പാർട്ടി വിശദീകരണം ചോദിച്ചില്ലെന്ന് കെ.എസ്.ഹംസ

കോഴിക്കോട്: പാർട്ടിയുടെ ഔദ്യോഗിക പദവികളിൽ നിന്ന് നീക്കം ചെയ്ത വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. പാർട്ടിയുടെ അന്തസ്സ് നിലനിർത്താൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്. പാർട്ടി എന്നോട് വിശദീകരണം തേടിയിട്ടില്ല. ഇക്കാര്യത്തിൽ പരാതിയില്ലെന്നും ഹംസ പറഞ്ഞു.…

‘മരമായി വളരണം’ എന്നാഗ്രഹിച്ചു ; പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി 

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ആഗ്രഹിച്ചത് ഒരു മരമായി വളരണമെന്നായിരുന്നു. ആഗ്രഹിച്ചതുപോലെ, അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ കായ ഒരു മാമ്പഴ തൈ നട്ട് ചിതാഭസ്മം ചുവട്ടിൽ നിക്ഷേപിക്കുകയായിരുന്നു.  തന്‍റെ പ്രിയപ്പെട്ട സ്വർണ ജുബ്ബയും പൈജാമയും അണിഞ്ഞായിരുന്നു…