Tag: Latest News

കസ്റ്റഡിയിലിരിക്കെ യുവാവിന്റെ മരണം; പൊലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം

വടകര: കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉന്തിലും തള്ളിലും കലാശിച്ചു. സംഭവത്തിന് പൊലീസ് ഉത്തരവാദികളാണെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ…

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് 4 ദിവസമായ യുപിയിലെ എക്സ്പ്രസ് വേ തകർന്നു

ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് നാലു ദിവസത്തിന് ശേഷമാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. ജൂലൈ 16ന് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ്…

ജൂലൈ 22 സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വീകരിച്ച ദിവസം

ന്യൂഡൽഹി : ജൂലൈ 22 ന് ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാക 1947 ജൂലൈ 22നാണ് സ്വീകരിക്കപ്പെട്ടത്. ഈ ദിനത്തിൽ പതാകയുമായി ബന്ധപ്പെട്ട ചരിത്രം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. കൊളോണിയൽ ഭരണത്തിനെതിരെ…

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; 10 ഇടത്ത് എല്‍ഡിഎഫിന് വിജയം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി എൽഡിഎഫ്. ഏഴ് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി ഒരു സീറ്റിൽ വിജയിച്ചു. തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി.…

പത്തു വർഷത്തിന് ശേഷം യുഎസിൽ ആദ്യമായി പോളിയോ സ്ഥിരീകരിച്ചു

ന്യൂയോർക്: കഴിഞ്ഞ 10 വർഷത്തിനുശേഷം ആദ്യമായി അമേരിക്കയിൽ പോളിയോ സ്ഥിരീകരിച്ചു. മാൻഹാട്ടനിലെ റോക് ലാൻഡ് കൗണ്ടിയിൽ താമസിക്കുന്ന വ്യക്തിക്കാണ് പോളിയോ സ്ഥിരീകരിച്ചതെന്ന് ന്യൂയോർക് സ്റ്റേറ്റ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് 2013ലാണ്…

ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പിഎം ഓഫീസ്

ന്യൂ ഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ ആരോഗ്യ വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ ക്രമക്കേട് നടന്നുവെന്ന…

പുരുഷന്‍മാരുടെ 200 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം; നോവ ലൈല്‍സ് സ്വർണം നേടി

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 100 മീറ്ററിലും 200 മീറ്ററിലും അമേരിക്ക ആധിപത്യം പുലർത്തി. വെള്ളിയാഴ്ച നടന്ന 200 മീറ്റർ ഫൈനലിൽ അമേരിക്ക ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അമേരിക്കയുടെ നോഹ ലൈൽസ് 19.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം…

ഇന്ത്യൻ അതിര്‍ത്തിയില്‍ വീണ്ടും ഗ്രാമം നിർമിച്ച് ചൈന

ന്യൂഡൽഹി: ദോക്‌ലാമിന് സമീപം വീണ്ടും ഗ്രാമം നിർമിച്ച് ചൈന. രണ്ട് ഗ്രാമങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയ ചൈന ഇതിനകം മൂന്നാമത്തെ ഗ്രാമം നിർമ്മിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വ്യക്തമായി. അമോ ചു നദിക്കരയിലാണ് പുതിയ ഗ്രാമം പണിയുന്നത്. നദിക്ക് കുറുകെ…

രാജ്യത്തെ കോവിഡ് കണക്കുകൾ; 21,880 പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 21,880 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ…

ഇന്ത്യൻ സ്ത്രീകൾ വലിയ തോതിൽ ഫെയ്സ്ബുക്കിൽ നിന്ന് പിൻമാറിയതായി പഠനം

ഈ വർഷം ഫെബ്രുവരിയിലാണ് ധാരാളം ഉപയോക്താക്കൾ ഫേസ്ബുക്കിൽ നിന്ന് പുറത്തുപോകുന്നതായി മെറ്റ വെളിപ്പെടുത്തിയത്. ഇതിന്‍റെ കാരണങ്ങൾ കമ്പനി അന്വേഷിച്ച് വരികയാണ്. അതേസമയം, ഇന്ത്യയിലെ സ്ത്രീകൾ വലിയ തോതിൽ ഫെയ്സ്ബുക്കിൽ നിന്ന് പിൻമാറിയതായി ഒരു പഠനം വ്യക്തമാക്കുന്നു. മെറ്റായുടെ ഗവേഷണമനുസരിച്ച്, പുരുഷാധിപത്യമുള്ള സോഷ്യൽ…