Tag: Latest News

ഹിമാചലിൽ കൂറുമാറ്റം തടയാൻ കോണ്‍ഗ്രസ്; എംഎല്‍എമാര്‍ രാജസ്ഥാനിലേക്ക്‌

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, വിജയിച്ച സ്ഥാനാർത്ഥികൾ കൂറുമാറുന്നത് തടയാൻ കോൺഗ്രസ്. എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. ബി.ജെ.പിയുമായി കടുത്ത പോരാട്ടമുണ്ടാകുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിൻ്റെ നീക്കം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുതിർന്ന നേതാവ് ഭൂപീന്ദർ…

പിപിഇ കിറ്റ് അഴിമതി; ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി

തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം. ഇത് തുടരാമെന്ന് കോടതി…

ലോകത്തെ ശക്തരായ 100 വനിതകളിൽ വീണ്ടും ഇടം നേടി നിര്‍മല സീതാരാമൻ

ഫോബ്സിന്‍റെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ നാലാം തവണയും ധനമന്ത്രി നിർമ്മല സീതാരാമൻ ഇടംപിടിച്ചു. 36-ാം സ്ഥാനത്താണ് ഇത്തവണ ധനമന്ത്രിയുടെ സ്ഥാനം. 2021 ൽ നിർമ്മല സീതാരാമൻ പട്ടികയിൽ 37ാം സ്ഥാനത്തായിരുന്നു. ധനമന്ത്രി ഉൾപ്പെടെ ആറ് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.…

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകൻ, ബി.എസ്.പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ്…

കെജിഎഫിലൂടെ പ്രശസ്തനായ മുതിർന്ന നടൻ കൃഷ്ണ ജി റാവു അന്തരിച്ചു

കന്നഡ ചിത്രം കെജിഎഫിലൂടെ പ്രശസ്തനായ മുതിർന്ന നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ആണ് കൃഷ്ണ പ്രശസ്തനായത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ…

കെ റെയിലിന് വകയിരുത്തിയത് 20.50 കോടി; 52 ലക്ഷം ചെലവഴിച്ചതായി റവന്യൂ മന്ത്രി

തിരുവനന്തപുരം: സിൽവർ ലൈനിൽ കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. കെ റെയിലിന് 20.50 കോടി രൂപ വകയിരുത്തിയിരുന്നു. 52 ലക്ഷം ചെലവഴിച്ചു. കേന്ദ്രാനുമതി…

തെക്ക് പടിഞ്ഞാറന്‍ ന്യൂനമർദം ‘മാൻഡസ്’ ചുഴലിക്കാറ്റായി; തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം നൽകി

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തെക്കുപടിഞ്ഞാറൻ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് മാ‍ന്‍ഡസ് ചുഴലിക്കാറ്റായി. ചുഴലിക്കാറ്റ് വെള്ളിയാഴ്ച വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻഡിആർഎഫ് അഞ്ച് ടീമുകളെ തമിഴ്നാട്ടിലേക്കും മൂന്ന് ടീമുകളെ പുതുച്ചേരിയിലേക്കും അയച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത…

സുപ്രീംകോടതി മൊബൈല്‍ ആപ്പ്; ആന്‍ഡ്രോയ്ഡ് പതിപ്പ് ചീഫ് ജസ്റ്റിസ് പുറത്തിറക്കി

സുപ്രീം കോടതിയുടെ മൊബൈൽ ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി. നിലവിലുള്ള ആപ്പിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ‘സുപ്രീം കോടതി മൊബൈൽ ആപ്പ് 2.0’യിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ കൂടാതെ വിവിധ മന്ത്രാലയങ്ങൾക്ക്…

ആനന്ദബോസ് ഡല്‍ഹിക്ക് മടങ്ങുന്നു; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ റദ്ദാക്കി

കോട്ടയം: പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് കേരള മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി വ്യാഴാഴ്ച രാവിലെ ഡൽഹിയിലേക്ക് മടങ്ങും. ഡിസംബർ 12 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി. കേന്ദ്ര നേതൃത്വത്തിൻ്റെ അടിയന്തിര സന്ദേശത്തെ തുടർന്നാണ് തിടുക്കപ്പെട്ടുള്ള…

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ

കൊച്ചി: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. പല വിഷയങ്ങളിലും പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടായിട്ടും യോഗം വിളിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം, ശശി തരൂർ, സർവകലാശാല നിയമന വിവാദങ്ങൾ എന്നിവ ചർച്ച…