Tag: Latest News

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കുമെന്ന് പഠനം

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. പ്രധാനമായും ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ആണ് വൈറ്റമിൻ ഡി ലഭിക്കുന്നത്. അസ്ഥികൾ, പല്ലുകൾ, പേശികൾ എന്നിവയെ നിലനിർത്താൻ സഹായിക്കുന്ന കാൽസ്യം, ഫോസ്ഫേറ്റ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നത് വൈറ്റമിൻ ഡിയാണ്. എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുക…

സജി ചെറിയാനെതിരെ കേസില്ല: മന്ത്രിസഭയിലെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സജി ചെറിയാനെതിരെ നിലവിൽ കേസില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ധാർമികതയുടെ പേരിലാണ് അദ്ദേഹം രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്‍ററിൽ ചേർന്ന സംസ്ഥാന…

ചാർട്ടർ ഗേറ്റ്‌വേയ്ക്ക് ശനിയാഴ്ച കൊച്ചിയിൽ തുടക്കമാവും; ഇന്ത്യയിൽ ആദ്യത്തേത്

കൊച്ചി: സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ ഉദ്ഘാടനം ഡിസംബർ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. അന്താരാഷ്ട്ര, ആഭ്യന്തര…

“കൊട്ടും വരയും”; സംസ്ഥാന സ്കൂൾ കലോത്സവ പ്രചരണ പരിപാടികൾക്ക് കോഴിക്കോട് തുടക്കം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കൊട്ടും വരയും” എന്ന പരിപാടി സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 10) വൈകിട്ട് 5.30ന് കോഴിക്കോട് കടപ്പുറത്ത് 61 പ്രാവുകളെ പറത്തി പൊതുമരാമത്ത് മന്ത്രി പി എ…

സ്‌കൂള്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷകൾ പുന:ക്രമീകരിച്ചു

തിരുവനന്തപുരം: ഡിസംബർ 14 മുതൽ ആരംഭിക്കുന്ന സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ പുനഃക്രമീകരിച്ചു. ഡിസംബർ 16ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. നേരത്തെയുള്ള ടൈംടേബിൾ പ്രകാരം പത്താം ക്ലാസിലെ ഒന്നാം ഭാഷാ പേപ്പർ 16ന് രാവിലെ 10 മണിക്ക് തുടങ്ങേണ്ടതായിരുന്നു. രാവിലെ 9.30 മുതൽ…

ഐഎസ്ആര്‍ഒ ചാരക്കേസ്; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി 15ന് പരിഗണിക്കും

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കുന്നത് വരെ പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കരുതെന്നും കോടതി സി.ബി.ഐക്ക് നിർദ്ദേശം നൽകി. ചാരക്കേസിൽ പ്രതികളായ മുൻ പൊലീസ്…

മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; വനം വകുപ്പിന് കീഴില്‍ ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ്

കൊച്ചി: അനാഥ മൃഗങ്ങൾക്കുള്ള ഷെൽട്ടർ ഹോം നടത്തിപ്പിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ വനം വകുപ്പിന്‍റെ കീഴിലുള്ള അഭയാരണ്യത്തിലെ മ്ലാവുകളുടെ എണ്ണം വർധിപ്പിച്ച് കാണിച്ചാണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. വന്യമൃഗങ്ങളുടെ പേരിലുള്ള ഈ തട്ടിപ്പ് കണ്ടെത്തിയത് വനംവകുപ്പ് തന്നെയാണ്.…

ഇടപാടുകാരൻ ഇല്ലാതെ അനാശാസ്യം നടക്കില്ല; കുറ്റം ബാധകമെന്ന് ഹൈക്കോടതി

കൊച്ചി: അനാശാസ്യ പ്രവര്‍ത്തന നിരോധന ആക്ട് പ്രകാരമുള്ള കുറ്റം, അനാശാസ്യകേന്ദ്രത്തിൽ എത്തുന്ന ഇടപാടുകാരനും ബാധകമാണെന്ന് ഹൈക്കോടതി. ആവശ്യക്കാർ പരിധിയിൽ വന്നില്ലെങ്കിൽ നിയമത്തിന്‍റെ ഉദ്ദേശ്യം തന്നെ പരാജയപ്പെടുമെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിറക്കിയത്. എറണാകുളം രവിപുരത്ത് ആയുർവേദ ആശുപത്രിയുടെ മറവിൽ…

ഇലന്തൂർ നരബലിയുടെ ഇര റോസ്‌ലിയുടെ മകളുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂർ: ഇലന്തൂർ ഇരട്ട നരബലിയുടെ ഇരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവിനെയാണ് (44) എങ്കക്കാടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മഞ്ജു വർഗീസ് മകനോടൊപ്പം എറണാകുളത്തെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ബിജു മാത്രമാണ്…

കേരളത്തിന് പ്രളയസമയത്ത് ലഭിച്ച അരി സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ സൗജന്യമല്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയ്യാറാവണം. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ പാർലമെന്‍റിൽ പറഞ്ഞു. പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച…