Tag: Latest News

വീണ്ടും കള്ളവോട്ട് ആരോപണം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. വിദേശത്തുള്ള ഒരാളുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സിനിമാ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകന്റെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ…

ബിഹാറിൽ സ്വർണത്തിനു പിന്നാലെ എണ്ണ പര്യവേക്ഷണവും നടത്തുന്നു

പട്ന: ബീഹാറിലെ ജാമുയി ജില്ലയിലെ സ്വർണ്ണ പര്യവേക്ഷണത്തിനു ശേഷം ബക്സർ, സമസ്തിപൂർ ജില്ലകളിൽ എണ്ണ പര്യവേക്ഷണം നടത്താൻ ഒരുങ്ങുന്നു. ഗംഗാ തടത്തിലെ ബക്സർ, സമസ്തിപൂർ ജില്ലകളിൽ എണ്ണ പര്യവേക്ഷണത്തിനു ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ബിഹാർ സർക്കാരിനോട് അനുമതി…

സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് അനുവദിച്ചത് 5693 കോടി രൂപ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ഉള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമായി. 2022 മെയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകും. ഇതിനായി 86,912 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം കേരളത്തിനു 5693 കോടി രൂപ ലഭിക്കും.…

വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയിൽ വോട്ടെടുപ്പ് പൂർത്തിയായ ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. യുഡിഎഫ് എന്നെ വിശ്വസിക്കുകയും ഉത്തരവാദിത്തം ഏൽപ്പിക്കുകയും ചെയ്തു. നേതൃത്വത്തിനും തനിക്കും വേണ്ടി പ്രവർത്തിച്ച പ്രവർത്തകർക്കും ഉമ തോമസ് നന്ദി പറഞ്ഞു. “പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ…

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മാധ്യമ മുതലാളിയെ സ്ഥാനാർത്ഥിയാക്കി ഞെട്ടിച്ച് ബിജെപി

ജയ്പൂർ: രാജ്യസഭാ തിരഞ്ഞെടുപ്പിനു രാജസ്ഥാനിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. മാധ്യമ പ്രവർത്തകനും സീ മീഡിയയുടെ തലവനുമായ സുഭാഷ് ചന്ദ്രയെയാണ് അവസാന മണിക്കൂറിൽ പാർട്ടി നാമനിർദ്ദേശം ചെയ്തത്. രാജസ്ഥാനിൽ നിന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന നാലു രാജ്യസഭാ സീറ്റുകളിൽ ഒന്നിലേക്കാണ് സുഭാഷ് ചന്ദ്രയെ…

പുകയില ഉപേക്ഷിക്കുക ; കാൻസർ കേസുകളുടെ മൂന്നിലൊന്ന് കുറയ്ക്കാം

ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന ഇന്ന് നിർദേശവുമായി വിദഗ്ധർ. ഇന്ത്യയിൽ കാൻസർ കേസുകൾ വർദ്ധിച്ചുവരികയാണെന്നും ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാർഗം പുകയില ഉപയോഗം തടയുകയെന്നതാണെന്നും വിദഗ്ധർ പറയുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സൗജന്യ സ്കൂൾ യൂണിഫോമിനു 140 കോടി രൂപയും മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള സ്ഥാപനങ്ങൾക്ക് ഉള്ള ധനസഹായം 288 സ്കൂളുകൾക്ക്…

സുപ്രീംകോടതി നടപടികള്‍ ലൈവായി; ഒരുക്കങ്ങള്‍ വേഗത്തിൽ പൂർത്തിയാക്കും

ന്യൂദല്‍ഹി: സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കം വേഗത്തിലാക്കുമെന്ന് റിപ്പോർട്ട്. കൂടുതൽ സുതാര്യത കൊണ്ടുവരാനും കോടതി നടപടികളുടെ തത്സമയ സ്ട്രീമിംഗ് പ്രത്യേക പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുമാണ് നീക്കം. ഗുജറാത്ത്, ഒറീസ, കർണാടക, ജാർഖണ്ഡ്, പട്ന, മധ്യപ്രദേശ് ഉൾപ്പെടെ രാജ്യത്തെ ആറ്…

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നാളെ മുതല്‍ അബുദബിയില്‍ നിരോധനം

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നാളെ മുതൽ അബുദബിയിൽ പ്രാബല്യത്തിൽ വരുന്നതാണ്. അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തെ എമിറേറ്റിലെ എല്ലാ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളും പിന്തുണച്ചിട്ടുണ്ട്. ഒറ്റത്തവണ മാത്രം…

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് സമനിലക്കുരുക്ക്; ഫൈനൽ നഷ്‌ടം

ജക്കാർത്ത: ഏഷ്യാ കപ്പ് ഹോക്കി സൂപ്പർ 4 മത്സരത്തിൽ ദക്ഷിണ കൊറിയയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. മത്സരം 4-4നു എട്ട് ഗോളുകൾക്ക് സമനിലയിൽ കലാശിച്ചു. ഈ വിജയത്തോടെ മലേഷ്യ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങൾ അഞ്ച് പോയിന്റുമായി സമനിലയിൽ പിരിഞ്ഞെങ്കിലും…