Tag: KSRTC

‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവയെ തമ്മിൽ ബന്ധിപ്പെടുത്തി ‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തെ എയർപോർട്ടുകളായ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്കും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും,…

കെഎസ്ആർടിസി ആദ്യഘട്ട ശമ്പളം സ്വീപ്പർ, പ്യൂൺ വിഭാഗത്തിനും ഉറപ്പാക്കണമെന്ന് കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സ്വീപ്പർ, ഗാരിജ് മസ്ദൂർ, പ്യൂൺ/അറ്റൻഡർ വിഭാഗക്കാർക്കും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കൊപ്പം ആദ്യഘട്ടത്തിൽ തന്നെ ശമ്പളം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കരാറുകാർക്കും ഇത് ബാധകമാണ്. സാധ്യമെങ്കിൽ ഓഗസ്റ്റ് അഞ്ചിനോ പത്തിനോ അടുത്ത മാസത്തെ ശമ്പളം ഉറപ്പാക്കണം. സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ…

‘”കെഎസ്ആർടിസി സ്റ്റേഷനിലെ ശുചിമുറികളുടെ അവസ്ഥ ഭയാനകം; സൗകര്യം മെച്ചപ്പെടുത്തണം”

കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ അവസ്ഥ ആശങ്കാജനകമാണെന്ന് ഹൈക്കോടതി. യാത്രക്കാർക്ക് ഭയത്തോടെ മാത്രമേ അവിടെ പോകാൻ കഴിയൂ. ബസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിൽ ഉപയോഗിക്കും. ഇതോടെ വരുമാനം വർധിപ്പിക്കാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാ മാസവും…

കീശ നിറയ്ക്കാൻ കെഎസ്ആര്‍ടിസി; ഇലക്ട്രിക് ബസുകള്‍ വന്നെത്തി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സർവീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബസ് തിരുവനന്തപുരത്ത് എത്തി. സിറ്റി സർക്കുലർ സർവീസിനായാണ് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ വാങ്ങിയത്. സിറ്റി സർക്കുലർ സർവീസിനായി നിലവിൽ അഞ്ച് ഇലക്ട്രിക് ബസുകൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 25 ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നു.…

ശമ്പള പ്രതിസന്ധി; കെഎസ്ആര്‍ടിസിയിലെ ജൂണ്‍ മാസത്തെ ശമ്പളവും വൈകും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജൂൺ മാസത്തെ ശമ്പളവും വൈകും. ഉന്നതതല ചർച്ചകൾക്ക് ശേഷം മാത്രമേ സർക്കാർ സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. ജീവനക്കാർക്ക് ഓഗസ്റ്റ് അഞ്ചിന് ശമ്പളം നൽകാനുള്ള ഉത്തരവ് ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.…

വയോധികന്‍ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ചൊവ്വാഴ്ച വെളുപ്പിന് മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ചീറിപ്പാഞ്ഞത് കണ്ടവരെല്ലാം ഒന്നു അതിശയിച്ചു. ബസ് നേരെ പോയത് ഇഖ്‌റ ആശുപത്രിയിലേക്ക്. ബസിൽ കുഴഞ്ഞുവീണ ഒരു വയോധികനെ ആശുപത്രിയിൽ എത്തിക്കാൻ…

കെഎസ്ആർടിസിയുടെ 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തനം 18 മുതൽ

കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തനം ജൂലൈ 18 മുതൽ ആരംഭിക്കും. ജൂണ് ഒന്നു മുതൽ വയനാട്, പാലക്കാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓഫീസുകൾ തുറന്നത്. നേരത്തെ 98 ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും ഓഫീസ് സംവിധാനം പ്രവർത്തിച്ചിരുന്നു.…

ഡ്യൂട്ടി പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണം ഉടൻ നടപ്പാക്കുമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കാതെ കോർപ്പറേഷൻ മുന്നോട്ട് പോകാൻ കഴിയില്ല. ആദ്യ ഘട്ടത്തിൽ സിറ്റി സർവീസുകളിൽ പരിഷ്ക്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ഒരു ഡിപ്പോയിൽ നിന്ന് 13 കോടി രൂപ…

നാലമ്പല ദർശനം: കർക്കിടകത്തിൽ തീർഥാടന യാത്രയ്ക്ക് സൗകര്യമൊരുക്കി കെഎസ്ആർടിസി

മലപ്പുറം: ചെലവ് കുറഞ്ഞ ടൂറിസം പദ്ധതിയായ ‘ഉല്ലാസയാത്ര’യുടെ വിജയത്തിന് പിന്നാലെ കർക്കടക മാസത്തിൽ നാലമ്പല ദർശന സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. തൃശ്ശൂർ ജില്ലയിലെ നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. സംസ്ഥാനത്തെ…

ആക്രിവിലയ്ക്ക് ആനവണ്ടി വിറ്റു; കൊണ്ടുപോയത് കെട്ടിവലിച്ച്

കെ.യു.ആർ.ടി.സി. തുച്ഛമായ വിലയ്ക്ക് വിറ്റുപോയി. ജന്റം ലോ ഫ്ലോർ ബസുകളാണ് എറണാകുളത്ത് നിന്ന് കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി ബസ് വാങ്ങിയ തമിഴ്നാട് സ്വദേശിയുടെ തൊഴിലാളികൾ നാലു ബസുകളെ എറണാകുളം സ്റ്റാൻഡിന് സമീപത്തെ മുറ്റത്ത് നിന്ന് ക്രെയിനുകൾ ഉപയോഗിച്ച് കെട്ടിവലിച്ചാണ് സേലത്തേക്ക് കൊണ്ടുപോയത്.…