Tag: KSRTC

ഗാന്ധി ജയന്തി ദിനത്തിൽ പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഉപഭോക്താവിന് നൽകുന്ന സേവനങ്ങളെക്കുറിച്ച് പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചാണ് എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിജ്ഞയെടുക്കുക. കെഎസ്ആര്‍ടിസി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നടത്തുന്നത്. നാളെ രാവിലെ 11 മണിക്ക് കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസ് ഉൾപ്പെടെയുള്ള എല്ലാ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലും…

കെഎസ്ആര്‍ടിസി കണ്ടക്ടർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

തിരുവനന്തപുരം: യാത്രക്കാരോട് അപമര്യാദയായി പെരുമാറി കെ.എസ്.ആർ.ടി.സി കണ്ടക്ടർ. കണ്ടക്ടർ യാത്രക്കാരെ അസഭ്യം പറയുകയും ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തതായി പരാതി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാർ പരാതി നൽകിയത്. കണ്ടക്ടർ ഭക്ഷണം കഴിക്കുന്നതിനിടെ യാത്രക്കാർ ബസിനുള്ളിൽ…

കാട്ടാക്കട കെഎസ്ആര്‍ടിസി ആക്രമണക്കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ സംഘമാണ് സുരേഷ് കുമാറിനെ തിരുമല ചാടിയറയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ…

കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമായിരിക്കും സിംഗിൾ ഡ്യൂട്ടി വരിക. നേരത്തെ എട്ട് ഡിപ്പോകളിൽ ഇത് നടപ്പാക്കാനായിരുന്നു കരാർ. എന്നാൽ തയ്യാറാക്കിയ…

കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കില്ല; സമരം പിൻവലിച്ച് ടിഡിഎസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. നാളെ മുതൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റും ഗതാഗതമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്നോൺ…

കൺസെഷന്റെ പേരിൽ മർദനം; കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ കൺസെഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52),…

സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല:പണിമുടക്കുന്നവർ തിരിച്ചു വരുമ്പോൾ ജോലി കാണില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. എട്ട് മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും…

സെപ്തംബറിലെ ശമ്പളം നൽകാൻ വേണ്ടത് 50 കോടി; സർക്കാർ സഹായം തേടി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബറിലെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി മാനേജ്മെന്റ്. ശമ്പളത്തിനായി 50 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബർ 5ന് തന്നെ നൽകുമെന്ന് കെഎസ്ആർ‍ടിസി മുൻപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ ടിഡിഎഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം…

സിം​ഗിൾ ഡ്യൂട്ടിക്കെതിരായ ടി ഡി ഏഫ് യൂണിയൻ പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും. തുടക്കത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നിലവിൽ വരുന്നത്. എട്ട് ഡിപ്പോകളിൽ നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂൾ തയ്യാറാക്കിയതിലെ പോരായ്മകൾ…

ഡ്യൂട്ടി ചെയ്യുന്നത് കണ്ടുപഠിക്കാന്‍ കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക്

തിരുവനന്തപുരം: കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിജയകരമായി നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം പഠിക്കാൻ കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സംഘം കർണാടകയിലേക്ക് പോവുകയാണ്. ഇത്തവണ ഉദ്യോഗസ്ഥരെ മാത്രമല്ല സംഘടനാ പ്രതിനിധികളെയും ഒപ്പം കൂട്ടും. അവിടെ ജീവനക്കാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണുകയും പഠിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.…