Tag: Kozhikode

‘സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്നു’; എംകെ മുനീർ

കോഴിക്കോട്: എം.എസ്.എഫ് വേദിയിലെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.കെ മുനീർ. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ലിംഗ വിവേചനത്തിന് താൻ എതിരാണെന്നും മുനീർ പറഞ്ഞു. തുല്യത സ്ത്രീക്കും പുരുഷനും ഒരുപോലെയായിരിക്കണം. സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നത്. അതാണ് തന്‍റെ…

സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മർഷീദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ്…

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ചു; 2 പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് നേരെ വാഹന പരിശോധനയ്ക്കിടെ ആക്രമണം. എസ്.ഐ എസ്.അഭിഷേക്, ഡ്രൈവർ മുഹമ്മദ് സക്കറിയ എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്. പാളയത്ത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു…

നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

കോഴിക്കോട്: സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മാനിപുരത്തിനടുത്തുള്ള കുറ്റുരു ചാലിലാണ് താമസം. ഭാര്യ…

ആവിക്കൽ: ചർച്ചയ്ക്കിടെ സംഘർഷം, ലാത്തിവീശി പൊലീസ്

കോഴിക്കോട്: അവിക്കൽ തോട് വിഷയം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം. ജനസഭ വിളിച്ചുചേർത്ത പൂന്തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയ്ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എം.എൽ.എ തയ്യാറായില്ലെന്ന് സമരസമിതി അംഗങ്ങൾ ആരോപിച്ചു. മലിനജല പ്ലാന്‍റ് വേണമെന്ന ആവശ്യം ബന്ധപ്പെട്ട വാർഡിലെ ആളുകൾക്ക് പകരം തൊട്ടടുത്ത…

എയർ ഇന്ത്യയുടെ കോഴിക്കോട്ടെ ഓഫിസ് പൂട്ടുന്നു: പ്രവാസികൾ ദുരിതത്തിൽ

കോഴിക്കോട്: എയർ ഇന്ത്യയുടെ കോഴിക്കോട് ഓഫിസ് പൂട്ടുന്നു. കരിപ്പൂരിൽ വിമാനത്താവളത്തിലായിരിക്കും ഇനി മുതൽ ഓഫിസ് പ്രവർത്തിക്കുക. ഇതോടെ കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രക്കാർ ദുരിതത്തിലാകും. വയനാട് റോഡിൽ ജില്ലാ മൃഗാശുപത്രിക്കു സമീപം വൈഎംസിഎ ക്രോസ് റോഡ് തുടങ്ങുന്നതിന് എതിർവശത്ത് എരോത്ത് ബിൽഡിങ്ങിലാണ് ഇത്രയുംകാലം…

മിഷന്‍ 24; തിരിച്ച് വരവിനായി കോണ്‍ഗ്രസ്

കോഴിക്കോട്: സംസ്ഥാനത്തെ തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവിയിൽ നിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യം. കോഴിക്കോട് നടക്കുന്ന ചിന്തൻ ക്യാമ്പിലൂടെ ലക്ഷ്യമിടുന്ന സംഘടനയും മുന്നണിയും വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കെപിസിസി. സംഘടനയുടെ പുനഃസംഘടനമുൾപ്പെടെയുള്ള എല്ലാ…

ദേഹമാകെ മീൻചിത്രങ്ങൾ! കൗതുകമായി ഭീമൻ പയന്തി

കീഴരിയൂർ (കോഴിക്കോട്): ദേഹമാകെ വിവിധ മത്സ്യങ്ങളുടെ ചിത്രങ്ങളുള്ള ഭീമൻ ‘പയന്തി’ മത്സ്യം കൗതുകമാകുന്നു. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘സെന്‍റർ’ ബോട്ടുകാർക്കാണ് നാടിനാകെ കൗതുകമായ പയന്തി മത്സ്യം കിട്ടിയത്. വിവിധ മത്സ്യങ്ങളുടെ ആകൃതികൾ കറുത്ത തൊലിയിൽ വരച്ചതുപോലെയാണ് മത്സ്യത്തിന്റെ രൂപം.…

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്; ബോട്ടുകൾക്ക് തകരാറ്

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലകളിലും നാലു ബോട്ടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ 10.30 ഓടെയാണ് സംഭവം. ഏതാനും മിനിറ്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ബോട്ടിൽ തൊഴിലാളികളില്ലാതിരുന്നതിനാൽ വൻ ദുരന്തം…

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു

കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മിന്നലോട്…