Tag: Kozhikode News

കോഴിക്കോട് പെയിന്റ് നിർമാണ വസ്തുക്കളുടെ ഗോഡൗണിൽ തീപിടുത്തം; ഒരാൾക്ക് പൊള്ളൽ

കോഴിക്കോട്: ചെറുവണ്ണൂർ ടി.പി റോഡിലെ പെയിന്‍റ് നിർമ്മാണ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിൽ വൻ തീപിടുത്തം. വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള സിടി ഏജൻസീസിലാണ് തീപിടുത്തമുണ്ടായത്. മലപ്പുറം സിയാംകണ്ടം സ്വദേശി പൊയിലി സുഹൈലിനാണ് (19) പൊള്ളലേറ്റത്. ഇയാളെ…

കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രത ; 2 ദിവസം റെഡ് അലേർട്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുവരെ 128 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്…

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ചു; 2 പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് നേരെ വാഹന പരിശോധനയ്ക്കിടെ ആക്രമണം. എസ്.ഐ എസ്.അഭിഷേക്, ഡ്രൈവർ മുഹമ്മദ് സക്കറിയ എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്. പാളയത്ത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു…

നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

കോഴിക്കോട്: സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മാനിപുരത്തിനടുത്തുള്ള കുറ്റുരു ചാലിലാണ് താമസം. ഭാര്യ…

എയർ ഇന്ത്യയുടെ കോഴിക്കോട്ടെ ഓഫിസ് പൂട്ടുന്നു: പ്രവാസികൾ ദുരിതത്തിൽ

കോഴിക്കോട്: എയർ ഇന്ത്യയുടെ കോഴിക്കോട് ഓഫിസ് പൂട്ടുന്നു. കരിപ്പൂരിൽ വിമാനത്താവളത്തിലായിരിക്കും ഇനി മുതൽ ഓഫിസ് പ്രവർത്തിക്കുക. ഇതോടെ കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രക്കാർ ദുരിതത്തിലാകും. വയനാട് റോഡിൽ ജില്ലാ മൃഗാശുപത്രിക്കു സമീപം വൈഎംസിഎ ക്രോസ് റോഡ് തുടങ്ങുന്നതിന് എതിർവശത്ത് എരോത്ത് ബിൽഡിങ്ങിലാണ് ഇത്രയുംകാലം…

‘ലീഗിനെതിരെ ഉയർന്നുവന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി പോറ്റി വളർത്തി’

കോഴിക്കോട്: വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങളെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് കേരളത്തിൽ സി.പി.എം എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ എം.എൽ.എ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ പാഠശാലയായ സീതി സാഹിബ് അക്കാദമി…

എളമരം കരീം എംപിയെ തിരുത്താൻ സിപിഎം പൊളിറ്റ് ബ്യൂറോ തയാറാകണമെന്ന് കൃഷ്ണദാസ്

കോഴിക്കോട്: എളമരം കരീം എം.പിയെ തിരുത്താൻ സി.പി.എം പോളിറ്റ് ബ്യൂറോ തയ്യാറാകണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. പി.ടി ഉഷയ്ക്കെതിരായ എളമരം കരീമിന്‍റെ പരാമർശം അപലപനീയമാണ്. കേരളത്തിന് അങ്ങേയറ്റം അപമാനമായി മാറിയ പ്രസ്താവന തിരുത്താൻ അദ്ദേഹം…

സെർവർ തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷയ്ക്ക് തടസ്സം

കോഴിക്കോട്: ചാത്തമംഗലം എൻ.ഐ.ടിയിലെ യു.ജി.സി നെറ്റ് പരീക്ഷ സെർവറിലെ സാങ്കേതിക തകരാർ മൂലം മുടങ്ങി. ഇന്ന് രാവിലെ നടത്താനിരുന്ന പരീക്ഷയാണ് മുടങ്ങിയത്. സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തുടർന്ന് പരീക്ഷാ കേന്ദ്രമായ എൻഐടിക്ക് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. യുജിസി…

കക്കയം ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രതാ നിർദേശം

കോഴിക്കോട്: കക്കയം ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ഇന്ന് രാവിലെ 10 സെന്‍റിമീറ്റർ ഉയർത്തി അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കും. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഇത് സെക്കൻഡിൽ 5 ക്യുബിക് മീറ്റർ ആയി ഉയർത്തും.…

8 രൂപ കൊണ്ട് ഉച്ചഭക്ഷണം കൊടുക്കാനാവില്ല; പട്ടിണിസമരത്തിന് അധ്യാപകർ

അത്തോളി: സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്നു. ആറ് വർഷം മുമ്പ് ഉണ്ടായിരുന്ന അതേ നിരക്കിൽ ഇന്നും ഭക്ഷണം വിതരണം ചെയ്യാൻ അധ്യാപകർ നെട്ടോട്ടമോടുകയാണ്. വർഷങ്ങളായി നിരക്ക് വർധിപ്പിക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ…