Tag: Kerala

പി.സി ജോർജിനായി അന്വേഷണം ഊർജിതമാക്കി; സംസ്ഥാനം വിട്ടതായി സൂചന

വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പി.സി ജോർജിനായി കൊച്ചി സിറ്റി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ബന്ധുവിൻറെ കാറിലാണ് അദ്ദേഹം ഒളിവിൽ പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കാർ ഉടമയായ ഡെജോയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. പി.സി ജോർജിൻറെ ഗൺമാനെ പൊലീസ്…

‘പി.സി. ജോർജിന് മുങ്ങാൻ എല്ലാ സാഹചര്യങ്ങളും ഒരുക്കിയത് സർക്കാർ’

പി.സി. ജോർജിന് മുങ്ങാൻ എല്ലാ സാഹചര്യങ്ങളും ഒരുക്കിയത് സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോടതിയിൽ എത്തിയപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായില്ലെന്നും എഫ്.ഐ.ആറിൽ ഒന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടതിക്ക് പുറത്തും തൃക്കാക്കരയിലും ജോർജ് വിദ്വേഷ…

‘ഇടതുസർക്കാർ ഇന്ധന നികുതിയിനത്തിൽ നയാ പൈസ ഒഴിവാക്കിയിട്ടില്ല’

കേന്ദ്ര സർക്കാർ പെട്രോൾ/ഡീസൽ നികുതി കുറച്ചപ്പോൾ ധനമന്ത്രിയും ഇടതുപക്ഷവും കേരളത്തിൽ ആനുപാതികമായി നികുതി കുറച്ചത് സംസ്ഥാന സർക്കാർ നികുതി കുറച്ചെന്ന പേരിൽപറയുന്നത് ദൗർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇടതുസർക്കാർ നികുതിയിനത്തിൽ നയ പൈസ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സർക്കാരിൻറെ കാലത്ത്…

ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച (ഇന്ന്) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികൾ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്തും അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാട്…

‘കേരളാ തീരത്ത് ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്ന സാഹചര്യം’

ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിൽ ഇടയ്ക്കിടെ മാറ്റങ്ങൾ ഉണ്ടാകുമെന്നും കേരള തീരത്ത് കൂടുതൽ ൻയൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തിലെ കാലാവസ്ഥയിൽ ഇത്ര പെട്ടെന്നൊരു മാറ്റം ഉണ്ടാകുന്നത്? ഏത് തരത്തിലാണ് ഇത് കേരളത്തിൻ…

‘പി സി ജോർജിന് ബിജെപി ജനാധിപത്യ സംരക്ഷണം നൽകും’

പി.സി ജോർജിനെ വേട്ടയാടി ഒതുക്കാമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.സി ജോർജിന്റെ പ്രസംഗം വലിയ കുറ്റമാണെങ്കിൽ എന്തുകൊണ്ട് പി.സിയെക്കാൾ മോശമായി സംസാരിച്ചവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു. പിസി ജോർജിന് ബിജെപി ജനാധിപത്യ സംരക്ഷണം നൽകുമെന്നും കെ…

‘രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റം കേരളത്തിൽ’

കേന്ദ്ര സർവ്വേ പ്രകാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റം കേരളത്തിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിലക്കയറ്റം തടയാൻ കഴിഞ്ഞ വർഷം 4,000 കോടി രൂപ സർക്കാർ നൽകിയെന്നും വിലക്കയറ്റം തടയാൻ കേന്ദ്രത്തിൻറെ സഹകരണവും ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധന വിലയിലെ…

‘സ്കൂളുകളിലെ ഒരു പരിപാടിക്കും കുട്ടികളെ അണിനിരത്തരുത്’

ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകി. സ്കൂളിന്റെ പ്രവേശന കവാടത്തിൽ അധ്യാപകരും മറ്റ് ജീവനക്കാരും പി.ടി.എ ഭാരവാഹികളും ജനപ്രതിനിധികളും മാത്രം വിദ്യാർത്ഥികളെ സ്വീകരിക്കാൻ നിൽക്കണമെന്നും സ്കൂളുകളിലെ ഒരു പരിപാടിക്കും…

സമൂഹത്തിന് സന്ദേശം നൽകുന്ന വിധി പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ പിതാവ്

സമൂഹത്തിന് സന്ദേശം നൽകുന്ന വിധി പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ. നല്ല അന്വേഷണമാണ് നടന്നതെന്നും. തനിക്ക് കോടതിയിൽ വിശ്വാസമുണ്ടെന്നും തൻറെ കുട്ടി അനുഭവിച്ച വേദന വളരെ വലുതാണെന്നും ആ പിതാവ് പറഞ്ഞു. വിസ്മയയുടെ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് അമ്മ…

പി.സി ജോർജിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ജനപക്ഷം നേതാവ് പി.സി ജോർജിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് പിസി ജോർജ്ജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് മാറിയിരുന്നു. ശനിയാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ പൊലീസിനു പി.സി ജോർജിനെ കണ്ടെത്താനായില്ല.…