Tag: Kerala

‘നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടനില’; വി.ഡി സതീശൻ

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സി.പി.എം നേതാക്കൾ ഇടനിലക്കാരായി പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം നേതാക്കളും സർക്കാരും ഒത്തുകളിച്ച് കേസ് ഒത്തുതീർപ്പാക്കുകയാണ്. അന്വേഷണം പാതിവഴിയിൽ നിർത്തിയ ശേഷമാണ് കേസ് കോടതിയിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാൻ നീക്കം…

ടിക്കറ്റെടുത്തു ഹാജരാക്കാൻ വിജയ് ബാബുവിനോട് കോടതി

നിർമാതാവ് വിജയ് ബാബുവിനോട് ഇന്ത്യയിലേക്ക് വരാൻ ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി. പീഡനക്കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കുമ്പോൾ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ഇയാളുടെ പാസ്പോർട്ട് പോലീസ് റദ്ദാക്കി. അതിനാൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വിജയ്…

വിസ്മയ കേസ് ; ശിക്ഷാവിധിക്കായി കാത്തിരിക്കുന്നെന്ന് ചെന്നിത്തല

വിസ്മയ കേസിൽ കിരൺ കുമാറിനെ ശിക്ഷിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. “ഞാനും അനിതയും ഉൾപ്പെടെ എല്ലാ മാതാപിതാക്കളും ഈ രാജ്യത്തെ എല്ലാ പെൺമക്കളും നാളെ ശിക്ഷാവിധി പ്രഖ്യാപിക്കാൻ , കാത്തിരിക്കുന്നു…

പി സി ജോര്‍ജിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചു

മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ജാമ്യം അനുവദിക്കുന്നതിനെതിരെ സർക്കാർ കോടതിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാലാരിവട്ടം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ…

മെഡിക്കല്‍ കോളജുകളില്‍ ഐഡി കാര്‍ഡ് കർശനം; അറിയിപ്പുമായി ആരോഗ്യമന്ത്രി

മെഡിക്കൽ കോളേജുകളിൽ തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കർശനമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. പൂന്തുറ സ്വദേശിയായ നിഖിൽ പിജി ഡോക്ടറുടെ മറവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗിയുടെ രക്തസാമ്പിളിൽ വെള്ളം ചേർക്കുകയും കാൽമുട്ട്…

ചോദ്യപേപ്പര്‍ വിവാദം;കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ നാളെ സ്ഥാനമൊഴിയും

കണ്ണൂർ സർവകലാശാലയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തെ തുടർന്ന് പരീക്ഷാ കണ്ട്രോളർ ഡോ.പി ജെ.വിൻസെന്റ് സ്ഥാനമൊഴിയുന്നു. പരീക്ഷാ കൺട്രോളർ എന്ന നിലയിൽ ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അംഗീകരിച്ചതിനെ തുടർന്നാണ് രാജി. ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന ഇദ്ദേഹം തിരുവനന്തപുരം…

ജോ ജോസഫിന് വോട്ടുചെയ്യണം; ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രചാരണം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനു വേണ്ടി വോട്ടഭ്യർഥിക്കാൻ കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിനായി എൽഡിഎഫിനു വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർത്ഥിച്ചു. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാക്കണമെങ്കിൽ…

വിജയ് ബാബുവിനെ പൊക്കാന്‍ പൊലീസ് ജോര്‍ജിയയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ആലോചിക്കുന്നത്. വിജയ് ബാബുവിനെ…

രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്; സര്‍ക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതിനാൽ നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു. ഭരണകക്ഷി അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ…

നല്ല ഉദ്ദേശ്യത്തോടെയാണ് പ്രസംഗിച്ചത് ; പി സി ജോര്‍ജ് ഹൈക്കോടതിയില്‍

വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ സെഷൻസ് കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നല്ല ഉദ്ദേശ്യത്തോടെയാണ് താൻ സംസാരിച്ചത്. എന്നാൽ ചില ഭാഗങ്ങൾ മാത്രം എടുക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും…