Tag: Kerala

ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ജൂൺ രണ്ടിന്

ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. വാർഷിക പരീക്ഷ ജൂൺ 13 ന് ആരംഭിച്ച് ജൂൺ 30 നകം പൂർത്തിയാകും. ഈ വർഷം 150 ശതമാനം ചോദ്യങ്ങളാണ് പ്ലസ് വൺ ചോദ്യപേപ്പറിൽ നൽകുന്നത്. വിദ്യാർത്ഥികൾക്ക് 50…

മെട്രോ ട്രെയിനിലെ എഴുത്തുകൾ ഗ്രാഫിറ്റി എന്ന് നിഗമനം

മെട്രോയിൽ സ്ഫോടനം നടത്തും എന്ന് വ്യാഖ്യാനിക്കപ്പെട്ട മെട്രോ ട്രെയിനിലെ എഴുത്തുകൾ, ഗ്രാഫിറ്റി എന്ന് നിഗമനം. വിദേശ രാജ്യങ്ങളിലും മറ്റിടങ്ങളിലും പൊതുമുതൽ നശിപ്പിക്കുന്ന, അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ റെയിൽ ഹൂൺസ് മാതൃകയിലാണ് കൊച്ചി മെട്രോ ട്രെയിനുകളിൽ ‘സന്ദേശം’ എഴുതിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മെട്രോ…

പങ്കാളിക്കൊപ്പം താമസിക്കാൻ നിയമസഹായം തേടി സ്വവർഗ പ്രണയിനി

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെ തുടർന്ന് പങ്കാളിക്കൊപ്പം താമസിക്കാൻ നിയമസഹായം തേടി സ്വവർഗാനുരാഗിയായ യുവതി. ആലുവയിൽ താമസിക്കാൻ എത്തിയ പങ്കാളിയെ വീട്ടുകാർ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാതായെന്നും പരാതിയിൽ പറയുന്നു. ആലുവ സ്വദേശി ആദില നസ്രീനാണ് പൊലീസിനെ സമീപിച്ചത്. താൻ ഉടൻ കോടതിയെ…

റിസ്വാനയുടെ മരണം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

കോഴിക്കോട് വടകരയിൽ യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ ഈ മാസം ഒന്നിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.…

ബി.ജെ.പി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് പി ജെ കുര്യന്‍

ബി.ജെ.പി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് മുതിർന്ന കോണഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യൻ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഈ പദവി വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന…

വാഗമൺ റോഡ് റേസ്; ജോജു ജോർജ് 5000 രൂപ പിഴയടച്ചു

വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജ് മോട്ടോർ വാഹന വകുപ്പിൽ 5000 രൂപ പിഴയടച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഇടുക്കി ആർടിഒ ഓഫീസികാണ് പിഴ അടച്ചത്. കഴിഞ്ഞയാഴ്ച ജോജു നേരിട്ട് ആർ.ടി.ഒ ഓഫീസിലെത്തി സംഭവത്തിൽ വിശദീകരണം നൽകിയിരുന്നു.…

അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും എത്തിയേക്കും. സാധാരണ ഗതിയിൽ ജൂൺ ഒന്നിന് ആരംഭിക്കാനിരുന്ന…

പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്

പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തും വീട്ടിലെ സ്ഥിരം സന്ദർശകനുമാണ് സുധീർ. ഇയാളെയും മറ്റുള്ളവരെയും കഴിഞ്ഞ ദിവസം…

പിഎസ്‍സി മാനദണ്ഡം പാലിക്കാത്ത എൽ പി സ്കൂൾ ഷോർട് ലിസ്റ്റ്; സമരം തുടരുന്നു

പി.എസ്.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മലപ്പുറത്തെ എൽ.പി സ്കൂൾ അധ്യാപകരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ആരോപിച്ച് മലപ്പുറം സ്കൂളിലെ മുന്നൂറോളം ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്നു. സമരം കഴിഞ്ഞ് 169 ദിവസം പിന്നിട്ടിട്ടും സർക്കാരോ പി.എസ്.സിയോ വിശദീകരണം നൽകാനോ ചർച്ച നടത്താനോ…

‘തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജന വികാരത്തിന്റെ പ്രതിഫലനമായിരിക്കും’

രണ്ടാം പിണറായി സർക്കാരിന്റെ ദുർഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വത്തിന്റെയും വിലയിരുത്തലായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരിക്കുമെന്നും സുരേന്ദ്രൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മതതീവ്രവാദികളുടെ അധിനിവേശത്തിനെതിരെ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളുടെ പ്രതിഷേധ…