Tag: Kerala

‘ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരും’

സംസ്ഥാനത്ത് നാളെ മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്; നാളെ മുതൽ 42 ലക്ഷത്തിലധികം…

അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നടൻ ദിലീപിന്റെ അഭിഭാഷകൻ അഡ്വ.ബി രാമൻ പിള്ള. അഡ്വക്കേറ്റ്സ് ആക്ടിലെ സെക്ഷൻ 35ന് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്ന് രാമൻ പിള്ള പറഞ്ഞു.അതിജീവിത നൽകിയ പരാതിയിൽ ദിലീപിന്റെ അഭിഭാഷകൻ ബാർ കൗണ്‍സിലിന് മറുപടി…

‘തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും’

തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകുമെന്ന് മന്ത്രി പി രാജീവ്. വ്യാജ വീഡിയോ പ്രചാരണത്തിന്റെ ഉത്ഭവം യു.ഡി.എഫ് ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ…

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ; പിടിയിലായയാൾ പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായ അബ്ദുൾ ലത്തീഫ് ലീഗ് പ്രവർത്തകനല്ലെന്ന് മുസ്ലിം ലീഗ്. ലീഗുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുൾ ലത്തീഫെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ…

ഫലം പുറത്തുവരുമ്പോൾ മന്ത്രിമാർ സമയം പാഴാക്കിയതിൽ ഖേദിക്കും: ഹൈബി ഈഡന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മന്ത്രിമാർ സമയം പാഴാക്കിയതിൽ ഖേദിക്കുമെന്ന് ഹൈബി ഈഡൻ എം.പി.തിരഞ്ഞെടുപ്പ് ചരിത്രത്തിലെ യു.ഡി.എഫിന്റെ ഏറ്റവും വലിയ വിജയമായിരിക്കും തൃക്കാക്കരയെന്നും സർക്കാരിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാകും തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. മാമംഗലം എസ്എൻഡിപി ഹാളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു…

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ജൂൺ 10ന് പ്രസിദ്ധീകരിക്കും

എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് ടു ഫലം ജൂണ് 20ന് പ്രഖ്യാപിക്കും. പരീക്ഷാഫലം ജൂണ് 15ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നാളെ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും. 12,986 സ്കൂളുകളിലാണ്…

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. ഇന്നലെ ഉയർന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ 38,280 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. എന്നാൽ ഇന്ന് അതെ 80 രൂപയുടെ…

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ 13ന് തുടങ്ങും

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ ജൂൺ 13ന് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷാ പേപ്പറിൽ 150 ശതമാനം ചോദ്യങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. പരീക്ഷയും…

‘രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എന്‍ഡിഎ അംഗം ഞാനായിരിക്കും’

തൃക്കാക്കരയിൽ വൻ വിജയം നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് വരുന്ന എൻഡിഎ അംഗമായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ ബി.ജെ.പിക്ക് അനുകൂലമായ അടിയൊഴുക്കുണ്ട്. ഇടതുപക്ഷത്തിന് എങ്ങനെ വിജയം പ്രതീക്ഷിക്കാനാണ്? ആകെ 42,000 വോട്ടുകളാണുള്ളത്.…

തൃക്കാക്കര; എൻ.ഡി.എ സ്ഥാനാർത്ഥിയും പൊലീസും തമ്മിൽ വാക്കേറ്റം

വോട്ട് ചെയ്യാനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പോളിംഗ് ബൂത്തിന് സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ. ഇത് ബൂത്തിന് സമീപം അനുവദിക്കാനാവില്ലെന്നും മാധ്യമങ്ങളെ പുറത്ത് മാത്രമേ കാണാവൂ എന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ വേണമെങ്കിൽ പോയി കേസ്…