Tag: Kerala

അമ്മയും കുഞ്ഞും മരിച്ച സംഭവം; കൃത്യമായി ആരോഗ്യവിവരം ധരിപ്പിക്കാഞ്ഞതും പിഴവെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യസ്ഥിതി കൃത്യ സമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ചികിത്സാ പിഴവിന്‍റെ പരിധിയിൽ വരുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. ഇക്കാര്യം…

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ നിർദേശങ്ങൾ നൽകി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. 75,000 ത്തിലധികം തീർഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം. ആൾക്കൂട്ടം നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പൊതു അനൗൺസ്മെന്‍റ് സംവിധാനത്തിലൂടെ തീർത്ഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.…

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവിക ബന്ധങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം…

ഏക സിവിൽ കോഡ്: നടന്നത് പ്രാഥമിക ചർച്ച മാത്രം, വിവാദമാക്കേണ്ടതില്ല; ജെബി മേത്തർ

കൊച്ചി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇന്നലെ രാജ്യസഭയിൽ നടന്നത് സ്വകാര്യ ബില്ലിൻമേലുള്ള പ്രാഥമിക ചർച്ച മാത്രമാണെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തർ പറഞ്ഞു. മൂന്ന് കോണ്‍ഗ്രസ് എംപിമാരും ഈ വിഷയത്തിൽ സഭയിൽ ശക്തമായി പ്രതികരിച്ചു. വിഷയത്തിൽ കോണ്‍ഗ്രസിന് ശക്തമായ നിലപാടുണ്ടെന്നും…

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലും രാജ്യത്തെ ആദ്യത്തെ ഗേറ്റ്‌വേയും ആകാനൊരുങ്ങി സിയാൽ  

കൊച്ചി: ഇന്ത്യയിലെ ആദ്യ ചാർട്ടർ ഗേറ്റ് വേയായി മാറാൻ ഒരുങ്ങുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (സിയാൽ) സ്വകാര്യ/ ചാർട്ടർ വിമാനങ്ങൾക്കായുള്ള ബിസിനസ് ജെറ്റ് ടെർമിനൽ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ, രാജ്യത്തെ…

വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃതനിയമം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന്‍റെ കാര്യത്തിൽ എല്ലാവർക്കും ബാധകമായ ഏകീകൃത നിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഒരു മതേതര സമൂഹത്തിൽ, നിയമപരമായ സമീപനം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് പൊതുനൻമയ്ക്ക് വേണ്ടിയായിരിക്കണം. ഇതിൽ മതത്തിന് ഒരു പങ്കുമില്ല. ഏകീകൃത വിവാഹ നിയമം ഉണ്ടാക്കുന്നത് കേന്ദ്രം…

ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. ലഹരി വിരുദ്ധ നടപടികൾ തുടരുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി മുന്നേറുകയാണ്. കുട്ടികളെ കാരിയർമാരാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.

ട്വന്‍റി-20 നേതാക്കൾക്കെതിരായ ജാതി അധിക്ഷേപ പരാതിയിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കും

കിഴക്കമ്പലം: ട്വന്‍റി-20 നേതാക്കൾക്കെതിരായ ജാതീയ അധിക്ഷേപക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് തീരുമാനിക്കും. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുക. പരാതിക്കാരനായ പി.വി ശ്രീനിജന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസന്വേഷണം. കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജന്‍റെ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി-20 പാർട്ടി പ്രസിഡന്‍റ്…

ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ല, വിസിമാരുടെ വാദം നാളെ തന്നെ കേൾക്കുമെന്നും ഗവർണർ

ന്യൂഡല്‍ഹി: ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയുടെ വിമർശനം മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മാധ്യമങ്ങൾ ഇത്തരമൊരു റിപ്പോർട്ട് നൽകിയത്. വൈസ് ചാൻസലർമാരുടെ വാദം നാളെ തന്നെ നിശ്ചയിച്ച പ്രകാരം കേൾക്കും.…

ഫോക്‌സ് വാഗൻ ഷോറൂമിന് മുന്നിൽ സിനിമാ താരത്തിന്‍റെ പ്രതിഷേധം

കൊച്ചി: വാഹനം വാങ്ങുമ്പോൾ നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചിയിലെ ഫോക്സ് വാഗൻ ഷോറൂമിന് മുന്നിൽ നടൻ പ്രതിഷേധിച്ചു. സിനിമ- സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന നടൻ കിരൺ അരവിന്ദാക്ഷൻ പ്രതിഷേധവുമായി രംഗത്തെത്തി. യഥാർത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന്…