Tag: Kerala

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്കാണ് ഇനി ചുമതല. വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ നേതൃത്വത്തിന്…

നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

നേമത്തെ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിൻറെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2011-12ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ പ്രാധാന്യം 2019ൽ തറക്കല്ലിടുമ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി ഉയർത്തിക്കാട്ടിയിരുന്നു. പദ്ധതി…

സ്വപ്ന സുരേഷിന് ഭീക്ഷണി: വിളിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മലപ്പുറം മങ്കട സ്വദേശി നൗഫൽ അറസ്റ്റിൽ. മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. നൗഫൽ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. മുൻ മന്ത്രി കെ.ടി ജലീലിൻറെ നിർദേശ പ്രകാരമാണ്…

ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷ്ടിക്കപ്പെട്ടു

നിലമ്പൂര്‍: വയനാട് എംപി രാഹുൽ ഗാന്ധിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ ജയ് ഹിന്ദ് ടിവിയുടെ കാർ മോഷണം പോയ കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ് ഹിന്ദ് ടിവി എന്ന ചാനലിൻറെ മലപ്പുറം ബ്യൂറോ ഉപയോഗിച്ച വാഹനമാണ് മോഷണം പോയത്. കെ.എല്‍. 10…

ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി മയ്യിൽ

മയ്യിൽ: ഒരു ഫയൽ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളിലൊന്നായി മയ്യിൽ മാറിയെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. ഇന്ന് രാവിലെ വരെ മയ്യിൽ പഞ്ചായത്തിൽ 90 ഫയലുകളാണ് കെട്ടിക്കിടന്നത്. ഉച്ചയ്ക്ക് 12.15ന് അവിടെ എത്തിയപ്പോഴേക്കും 59 എണ്ണം തീർപ്പാക്കുകയും കെട്ടിക്കിടക്കുന്ന ഫയലുകൾ…

‘എതിർക്കുന്നവരെ ബലാത്സംഗ കേസുകളിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നത്’

കൊച്ചി: ജസ്റ്റിസ് കെമാൽ പാഷ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പി.സി ജോർജിനെ അറസ്റ്റ് ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്നും ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിയെന്നും കെമാൽ പാഷ പറഞ്ഞു. തങ്ങളെ എതിർക്കുന്നവരെ ബലാത്സംഗ കേസുകളിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നതെന്നും പോലീസിനെ അടിമകളാക്കിയിരിക്കുകയാണെന്നും…

‘ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി’; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്

കൊച്ചി: തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മരട് അനീഷിന്റെ പേര് പറഞ്ഞു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണിയുടെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയതായി സ്വപ്ന പറഞ്ഞു. “മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ,…

വയനാടൻ രുചികൾ മിസ് ചെയ്യരുതെന്ന് ട്വിറ്ററിൽ കുറിച്ച് രാഹുൽ ഗാന്ധി

വയനാടൻ കുടം കുലുക്കി സർബത്തും പക്കവടയും ചട്ണിയും ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി. കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്തത്. “കൊളിയാടിയിൽ ഫിറോസും…

പിണറായി വിജയൻ സമ്പൂര്‍ണ പരാജയമാണെന്ന് കെ സുധാകരന്‍

കോഴിക്കോട്: പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നിരവധി നിഗൂഢ സംഭവങ്ങൾ ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വിഡ്ഢിയായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തപ്പോൾ അത് അയാളുടെ കൈയിൽ ഇരുന്നു പൊട്ടുമെന്ന്…

മഴ കനക്കുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് 12 ജില്ലകളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്കൻ ജാർഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…