Tag: Kerala

സജി ചെറിയാന്റെ രാജി ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ; കോടിയേരി

തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ പരമോന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് മുൻ മന്ത്രി സജി ചെറിയാൻ രാജിവെച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജിയോടെ വിവാദങ്ങൾ അപ്രസക്തമായെന്നും കോടിയേരി പറഞ്ഞു. വീഴ്ച മനസിലാക്കിയ സജി ചെറിയാൻ ഉടൻ തന്നെ രാജി സന്നദ്ധത അറിയിച്ചു.…

എം എൽ എ കെ കെ രമയ്ക്കെതിരെ എളമരം കരീം

കോഴിക്കോട്: കെ കെ രമയുടെ എം എൽ എ സ്ഥാനം പ്രസ്ഥാനത്തെ വഞ്ചിച്ചതിനുള്ള പ്രതിഫലമാണെന്ന് സിപിഎം നേതാവ് എളമരം കരീം. എംഎൽഎ സ്ഥാനം കിട്ടിയതുകൊണ്ട് മാത്രം അഹങ്കരിക്കരുത്. വർഗ ശത്രുക്കളുമായി ഒത്തുകളിച്ച് കമ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കുകയാണെന്നും കരീം പറഞ്ഞു. ഒഞ്ചിയത്ത് നടന്ന…

ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറോടിച്ചെന്ന് സജി ചെറിയാനെതിരെ അഭിഭാഷകന്റെ പരാതി

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം നടത്തിയതിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സി.പി.എം നേതാവ് സജി ചെറിയാനെതിരേ പുതിയ പരാതി. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചതിനാണ് ഇത്തവണ സജി ചെറിയാനെതിരേ പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഡ്വക്കേറ്റ് പി.ജി.ഗീവർഗീസ് ചെങ്ങന്നൂർ പൊലീസിൽ പരാതി…

പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ എളമരം കരീം

കോഴിക്കോട്: രാജ്യസഭാ എം.പി സ്ഥാനത്തേക്ക് ഒളിംപ്യന്‍ പി.ടി. ഉഷയെ നാമനിര്‍ദേശം ചെയ്തതിൽ വിമർശനവുമായി സി.പി.ഐ.എം നേതാവ് എളമരം കരീം. സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവർക്ക് പ്രതിഫലം ലഭിക്കുന്ന അവസ്ഥയുണ്ടെന്നായിരുന്നു എളമരം കരീമിന്‍റെ പ്രതികരണം. പി.ടി ഉഷയുടെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം. അയോധ്യ കേസിൽ…

നഗ്നതാ പ്രദര്‍ശന കേസ്; നടന്‍ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

കൊച്ചി : നഗ്നതാ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ നടൻ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ശ്രീജിത്ത് രാവിയുടേത് അസുഖമാണെന്ന് കാണിച്ച് പ്രതിഭാഗം കോടതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. നടന്നത് കുറ്റമല്ലെന്നും…

മുഖ്യമന്ത്രിക്കെതിരേ പറഞ്ഞത് കടന്നുപോയി; ഉഷ ജോര്‍ജ്

പൂഞ്ഞാര്‍: മുഖ്യമന്ത്രിക്ക് നേരെ തോക്കോടെക്കുമെന്ന് പറഞ്ഞത് അധികമായി പോയെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് പി സി ജോർജിന്‍റെ ഭാര്യ ഉഷാ ജോർജ്. ഭർത്താവിനെ ഒരു ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോയെന്ന് കേട്ടപ്പോൾ, വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.…

എറണാകുളത്ത് ഡെങ്കിപ്പനി; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 7 ഡെങ്കിപ്പനി മരണങ്ങളാണ് ഈ വർഷം സ്ഥിരീകരിച്ചത്. മരണങ്ങളിൽ മിക്കതും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി മൂലമാണ്. ഹെമറാജിക് പനി…

ചിന്തിൻ ശിബിരത്തിലെ പീഡന പരാതി; ഷാഫി പറമ്പിലിനോട് വിശദീകരണം തേടി കെ സുധാകരൻ

കണ്ണൂർ : യൂത്ത് കോൺഗ്രസ്‌ ക്യാമ്പ് ചിന്തിൻ ശിബിരത്തിലെ ലൈംഗിക പീഡന പരാതിയിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ വിശദീകരണം തേടി. ലൈംഗിക പീഡന പരാതി ചെറിയ രീതിയിൽ മാത്രമേ ച‍ര്‍ച്ചയായുള്ളൂവെന്നും പരാതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. വിഷയത്തിൽ യൂത്ത് കോൺഗ്രസ്‌…

കെഎം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ഫോറൻസിക് വിഭാഗം ആരംഭിച്ചു

കോട്ടയം : പാലാ കെ എം മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കേസുകൾക്കായി ഫോറൻസിക് വിഭാഗം ആരംഭിച്ചു. ആധുനിക മോർച്ചറി സംവിധാനം ഉൾപ്പെടെ ആശുപത്രിയിൽ ഫോറൻസിക് പോസ്റ്റ് അനുവദിച്ച് സർജനെ നിയമിച്ചതോടെയാണ് പുതിയ വിഭാഗം പ്രവർത്തനമാരംഭിച്ചത്. ഫോറൻസിക് വിഭാഗം 11…

നടക്കാനിറങ്ങിയയാൾ കാട്ടാന ചവിട്ടി മരിച്ച സംഭവം; വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി

ധോണിയിൽ പ്രഭാത സവാരിക്ക് പോയയാളെ കാട്ടാന ചവിട്ടിക്കൊന്നെന്ന വാർത്ത സങ്കടകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഉദ്യോഗസ്ഥർക്കും വനംവകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്…