Tag: Kerala

ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന് യുവതി , 43 പവൻ സ്വർണം ചവറ്റുകുട്ടയിലെറിഞ്ഞു

ചെന്നൈ : ചെന്നൈയിൽ 15 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് 35 കാരിയായ യുവതി. യുവതിക്ക് വിഷാദവും ഉറക്കത്തിൽ എഴുന്നേറ്റ് നടക്കാനുള്ള പ്രവണതയുമുണ്ട്. തിങ്കളാഴ്ച രാവിലെ ഉറക്കത്തിൽ ഉണർന്ന യുവതി സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് സമീപത്തെ എടിഎമ്മിനുള്ളിലെ ചവറ്റുകുട്ടയിൽ…

ആശ്രമം കത്തിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആശ്രമം കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി. കേസിന്‍റെ അന്വേഷണം അവസാനിപ്പിക്കാൻ പോകുകയാണെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു. മൂന്നര വർഷം…

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അമരക്കാരൻ; ഡോ പി കെ വാരിയരുടെ സ്മരണയ്ക്ക് ഒരാണ്ട്

കോട്ടയ്ക്കൽ: ആയുർവേദത്തിന്‍റെയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെയും അമരക്കാരനായിരുന്ന ഡോ പി കെ വാര്യരുടെ വിയോഗത്തിന് ഇന്ന് ഒരു വർഷം തികയുകയാണ്. നാടിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ മഹാവൈദ്യന് ഉചിതമായ സ്മാരകം വേണമെന്നത് അദ്ദേഹത്തിന്റെ മരണനാൾ മുതലുള്ള ആവശ്യമാണ്. ശ്രദ്ധേയമായ ഒരു സ്മാരകം സ്ഥാപിക്കുമെന്ന്…

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല ; മുൻ ഡിജിപി ആർ ശ്രീലേഖ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നാണ് ശ്രീലേഖയുടെ വാക്കുകൾ. കേസിലെ…

എകെജി സെന്റര്‍ അക്രമിയെ പിടികൂടാത്തതിൽ വിമര്‍ശനവുമായി ചെന്നിത്തല

തൃശ്ശൂര്‍: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍റർ ആക്രമിച്ചവരെ പിടികൂടാത്തതിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എകെജി സെന്‍ററിന് നേരെ ആക്രമണം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന്…

മുന്‍ എംഎല്‍എ എൺപതുകാരനായ എം ജെ ജേക്കബ് കുതിച്ചുചാടി മെഡൽ നേടി

കോഴിക്കോട്: പിറവം മുൻ എംഎൽഎ എം ജെ ജേക്കബ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും താരമായി. സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത രണ്ട് ഇനങ്ങളിൽ 81 ക്കാരനായ എം.ജെ ജേക്കബ് വെങ്കലം നേടി. കഴിഞ്ഞ വർഷം അദ്ദേഹം മൂന്ന്…

കീശ നിറയ്ക്കാൻ കെഎസ്ആര്‍ടിസി; ഇലക്ട്രിക് ബസുകള്‍ വന്നെത്തി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സർവീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബസ് തിരുവനന്തപുരത്ത് എത്തി. സിറ്റി സർക്കുലർ സർവീസിനായാണ് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ വാങ്ങിയത്. സിറ്റി സർക്കുലർ സർവീസിനായി നിലവിൽ അഞ്ച് ഇലക്ട്രിക് ബസുകൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 25 ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നു.…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും, 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്…

പോളിസ്റ്റര്‍ പതാക ചൈനയില്‍ നിന്ന് ഇറക്കുമതി; പ്രതിഷേധവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: ഖാദിയിൽ നിർമ്മിച്ച ദേശീയ പതാകയ്ക്ക് പകരം ചൈനയിൽ നിർമ്മിച്ച പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്രപിതാവിനെയും നിന്ദിക്കാനുള്ള ഏറ്റവും ഒടുവിലത്തെ നടപടിയായെ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ..…

ജിതിൻ ജോയൽ ഹാരിമിന് വിക്ടർ ജോർജ് പുരസ്കാരം

കോട്ടയം: ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിന്‍റെ സ്മരണാർത്ഥം കെ.യു.ഡബ്ല്യു.ജെ ട്രസ്റ്റ് ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ വയനാട് ബ്യൂറോയിലെ ഫോട്ടോ ജേർണലിസ്റ്റ് ജിതിൻ ജോയൽ ഹാരിമിന് ലഭിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ ആദ്യവാരം…