Tag: Kerala

ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളോട് രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ രൂക്ഷമായി പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ശ്രീലേഖ പെൺകുട്ടിയെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. ജയിലിൽ വച്ച് ദിലീപിനെ കാണാൻ തോന്നിയ…

വിദ്യാര്‍ഥിയെ വാച്ച്‌മാൻ മുളവടി കൊണ്ടടിച്ചു; നടപടിയെടുത്ത് മന്ത്രി

തിരുവനന്തപുരം: തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മർദ്ദിച്ച വാച്ച്മാനെ സസ്പെൻഡ് ചെയ്തു. മന്ത്രി കെ രാധാകൃഷ്ണന്‍റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഹോസ്റ്റലിലെ ജീവനക്കാരനായ മധുവിനെതിരെയാണ് നടപടി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുളവടികൊണ്ട് കുട്ടിയുടെ മുതുകിൽ തല്ലുകയായിരുന്നു. ഡസ്ക്കിലടിച്ച് താളമിട്ടതിനാണ്…

ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കള്ളക്കഥകൾ ചമയ്ക്കുന്നതിൽ വിദഗ്ധയാണ് ശ്രീലേഖയെന്നാണ് ജോമോന്‍റെ ആരോപണം. എ.എസ്.പിയായിരിക്കെ കുട്ടിയെ കൊലപ്പെടുത്തിയ അമ്മയെ രക്ഷിക്കാന്‍ ശ്രീലേഖ ശ്രമിച്ചിട്ടുണ്ടെന്ന് ജോമോന്‍ ആരോപിച്ചു. പ്രശസ്തിക്ക് വേണ്ടി എന്തും പറയുന്ന…

ആഫ്രിക്കൻ പന്നി പനി; പ്രതിരോധ നടപടികള്‍ ശക്തമാക്കി

ആഫ്രിക്കൻ പന്നിപ്പനി പന്നികളെ ബാധിക്കുന്ന മാരകവും അത്യന്തം സാംക്രമികവുമായ ഒരു വൈറൽ രോഗമാണ്. മനുഷ്യരിലോ പന്നികൾ ഒഴികെയുള്ള മൃഗങ്ങളിലോ ഈ രോഗം ബാധിക്കില്ല. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ഈ…

അതിജീവിതയ്‌ക്കൊപ്പം; വീണ്ടും നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്കിടെ വീണ്ടും നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി തൻ്റെ അടുത്ത സുഹൃത്താണ്. നടിയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ…

കര്‍ക്കടക മാസപൂജകള്‍ക്കായി 16ന് ശബരിമല നട തുറക്കും

കർക്കടക മാസപൂജകൾക്കായി ജൂലൈ 16ന് വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാ ക്ഷേത്ര…

ഗോൾവാൾക്കർ പരാമർശത്തിൽ വി.ഡി.സതീശന് കോടതി നോട്ടിസ്

കണ്ണൂർ: ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോടതി നോട്ടീസ് അയച്ചു. സതീശനോട് അടുത്ത മാസം 12ന് ഹാജരാകാൻ കണ്ണൂർ മുൻസിഫ് കോടതി നിർദേശിച്ചു. മന്ത്രി സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച ഭരണഘടനാ വിവാദവുമായി ബന്ധപ്പെട്ട…

‘”കെഎസ്ആർടിസി സ്റ്റേഷനിലെ ശുചിമുറികളുടെ അവസ്ഥ ഭയാനകം; സൗകര്യം മെച്ചപ്പെടുത്തണം”

കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ അവസ്ഥ ആശങ്കാജനകമാണെന്ന് ഹൈക്കോടതി. യാത്രക്കാർക്ക് ഭയത്തോടെ മാത്രമേ അവിടെ പോകാൻ കഴിയൂ. ബസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിൽ ഉപയോഗിക്കും. ഇതോടെ വരുമാനം വർധിപ്പിക്കാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാ മാസവും…

കടുവയിലെ വിവാദ ഡയലോഗ് ഒഴിവാക്കും; പൃഥ്വിരാജ്

കടുവയിലെ വിവാദ ഡയലോഗ് ചിത്രത്തിൽ നിന്ന് നീക്കം ചെയ്യുമെന്ന് നടൻ പൃഥ്വിരാജ്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ ഡയലോഗുകൾ ഒഴിവാക്കി സെൻസർ ബോർഡിന് സമർപ്പിച്ചു. അനുമതി ലഭിച്ചാലുടൻ ഓവർസീസ് ഉൾപ്പെടെ എല്ലാ വിതരണക്കാരോടും മാറ്റിയ പതിപ്പ്…

കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്: കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മണ്ടോടി കണ്ണൻ ഉൾപ്പെടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യത്തെ ആർ.എം.പി കളങ്കപ്പെടുത്തി. കെ.കെ രമയ്ക്ക് എം.എൽ.എ സ്ഥാനം നൽകിയത് പ്രസ്ഥാനത്തെ…