Tag: Kerala

പ്രതിപക്ഷ നേതാവ് നൽകിയ സബ്മിഷനെച്ചൊല്ലി സഭയിൽ തർക്കം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്മിഷനെച്ചൊല്ലി സഭയിൽ തർക്കം. സബ്മിഷൻ നോട്ടീസിലെ സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി സ്പീക്കർ എം ബി രാജേഷ് അനുമതി നിഷേധിച്ചതോടെയാണ് വാക്പോര് പൊട്ടിപ്പുറപ്പെട്ടത്. അടിയന്തരപ്രമേയമായാണ് സഭ വിഷയം…

സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്മിഷൻ

സ്വർണ്ണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നിയമസഭയിൽ നൽകിയ സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമസമാധാന പ്രശ്നത്തെ അംഗീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. സർക്കാരും മുഖ്യമന്ത്രിയും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി…

‘വെളിപ്പെടുത്തൽ’ വിരമിച്ച ഉദ്യോഗസ്ഥരിൽ കാണുന്ന രോഗം; കാര്യമാക്കേണ്ട: കാനം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസിലായിരുന്നപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ലെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. “വെളിപ്പെടുത്തൽ വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള ഒരു രോഗമാണ്. അവരത് ചെയ്തെന്നേ…

വിദേശകാര്യമന്ത്രിയുടെ തിരുവനന്തപുരം പര്യടനത്തെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ തിരുവനന്തപുരം സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി. ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ മേൽപ്പാലം നോക്കാനാണ് എത്തിയിരിക്കുന്നത്. ലോകത്ത് ഇത്രയധികം കാര്യങ്ങൾ സംഭവിക്കുമ്പോൾ, മേൽപ്പാലം നോക്കാൻ വരുന്നതിന്‍റെ ചേതോവികാരം എല്ലാവർക്കും മനസ്സിലാകും. എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി…

റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരണം; വ്‌ളോഗർക്കെതിരെ കേസ്

റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച വനിതാ വ്ലോഗർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് വനംവകുപ്പ്. സൈബർ സെല്ലിന്‍റെ സഹായത്തോടെ അമല അനുവിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അമല ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ ഫോറസ്റ്റ്…

കണ്ണൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ കെട്ടിടത്തിന്‍റെ മുൻവശത്തെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആളപായമില്ല. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ്…

ബഫര്‍ സോണിൽ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: വനാതിർത്തിക്ക് പുറത്തുള്ള ഒരു കിലോമീറ്റർ വനമേഖലയെ സംരക്ഷിത മേഖലയാക്കാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ബഫർ സോൺ നടപ്പാക്കാനുള്ള ഉത്തരവിന് ശേഷം സുപ്രീം കോടതി വിധിയെ എതിർക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന…

ഇക്കുറി ഓണം ബംപർ 25 കോടി; ശുപാർശ അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ 25 കോടി രൂപയാണ്. ലോട്ടറി ഡയറക്ടറേറ്റിന്‍റെ ശുപാർശ അംഗീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ചരിത്രത്തിലാദ്യമായാണ് ലോട്ടറി വകുപ്പ് 12 കോടിക്ക് മുകളിലുള്ള സമ്മാനങ്ങൾ പരിഗണിക്കുന്നത്. സമ്മാനത്തുകയായ 25, 28, 50 കോടി രൂപയുടെ…

സജി ചെറിയാന്‍ എംഎല്‍എക്കെതിരെ അന്വേഷണം തുടങ്ങി

കീഴ്‌വായ്പൂര്‍: ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം നടത്തിയ സജി ചെറിയാൻ എംഎൽഎയ്ക്കെതിരെ കീഴ്‌വായ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേസിലെ പരാതിക്കാരനായ അഭിഭാഷകന്‍റെ മൊഴി തിരുവല്ല ഡിവൈ.എസ്.പി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് നടപടി…

ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: സീറോ മലബാർ സഭാ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാൻ സഭ…