Tag: Kerala

തടവുകാർ രക്ഷപ്പെടാൻ സാധ്യത ഏറുന്നു; പൂജപ്പുര ജയിലിൽ പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു പുതിയ കെട്ടിടം വരുന്നു. തടവുകാരുടെ സുരക്ഷയും സന്ദർശകരുടെ സൗകര്യവും കണക്കിലെടുത്താണ് തീരുമാനം. നിലവിലെ ഓഫിസ് ബ്ലോക്കിനു മുൻപിലായി പുതിയ കെട്ടിടം നിർമിക്കാനുള്ള ശുപാർശ ജയിൽ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷനു നിർമാണ ചുമതല…

അടിമുടി മാറാൻ കെപിസിസി; വരുന്നത് 74 പുതുമുഖങ്ങള്‍

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ധാരണ. നേരത്തെ പട്ടിക എ.ഐ.സി.സി നേതൃത്വത്തിന് കൈമാറിയിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് അതോറിറ്റി തിരിച്ചയച്ച പട്ടിക ക്രമീകരിക്കാൻ ഇപ്പോൾ ധാരണയായിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സമവായത്തിലൂടെ…

വാട്ട്സ്ആപ്പിൽ മൾട്ടി-ഡിവൈസ് ലിങ്കിംഗ് വരുന്നു; ഒരേ അക്കൗണ്ട് 2 ഫോണിൽ

വാട്ട്സ്ആപ്പ് അടുത്തിടെയായി അതിന്‍റെ മെസേജിംഗ് ആപ്ലിക്കേഷനിൽ നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആളുകൾക്കുള്ള പ്രധാന മെസേജിംഗ് ആപ്ലിക്കേഷനെന്ന നിലയിൽ, ഉപയോക്താക്കളെ ആകർഷിക്കുന്നതിനും പ്ലാറ്റ്ഫോമിൽ നിലനിർത്തുന്നതിനും വാട്ട്സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ ആപ്ലിക്കേഷനിലേക്ക് ചേർക്കുന്നു. എന്നിരുന്നാലും, കമ്പനി കൊണ്ടുവരാൻ പോകുന്ന…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് വീണ്ടും സമയം നീട്ടിച്ചോദിക്കാൻ പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകാൻ ചോദിക്കാൻ പ്രോസിക്യൂഷൻ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും കാലാവധി നീട്ടി ചോദിക്കുന്നത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ കാർഡ്…

‘പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ സാധ്യതയില്ല’

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ ഒരു സാധ്യതയുമില്ല. ദേശീയ നേതൃത്വം ദുർബലമാണ്. കേരളത്തിലെ എല്ലാ നേതാക്കൾക്കും ഗ്രൂപ്പുകളുണ്ട്. വി ഡി…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. 3 തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നാണ് റിപ്പോർട്ട്. ഏത് തിയതികളിലാണ് ഹാഷ് വാല്യൂ മാറിയത് എന്നതടക്കം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.…

മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡല്‍ഹി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പൊതുമരാമത്ത് മന്ത്രി വിമാനയാത്ര ഒഴിവാക്കി റോഡ് മാർഗം ഇടയ്ക്കൊക്കെ യാത്ര ചെയ്താൽ സാധാരണക്കാരന്‍റെ ദുരിതങ്ങളുടെ വ്യാപ്തി മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിലെ കുഴികൾ…

പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്‍റെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മന്ത്രി പി…

“എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇവിടെ നില്‍ക്കാന്‍ കഴിയുന്നത്”; മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ കരുത്ത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് കേരളത്തിൽ നിൽക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. “അന്ധമായ സിപിഎം വിരോധം…

ആസിഡ് ആക്രമണ കണക്കുകൾ പുറത്ത്; ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ

ചെന്നൈ: ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ദക്ഷിണേന്ത്യയിൽ ആസിഡ് ആക്രമണ കേസുകളിൽ മുന്നിൽ കേരളം. 2016 മുതൽ 2020 വരെ കേരളത്തിൽ 53 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 42 കേസുകളുമായി ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കർണാടകയിൽ 34, തമിഴ്നാട്ടിൽ 24, തെലങ്കാനയിൽ…