Tag: Kerala

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിട്ട ഫോണില്‍ മെസേജിങ്ങ് ആപ്പുകളുടെ പ്രവർത്തനം

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറ്റിയതിന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഒരു വിവോ ഫോണിലും കമ്പ്യൂട്ടറിലും മെമ്മറി കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയതോടെ ആരാണ് ഇതിന് ഉത്തരവാദിയെന്ന് കണ്ടെത്തേണ്ടതുണ്ട്. നടിയെ ആക്രമിച്ച കേസിലെ…

“ഒ.പിയിൽ ഡോക്ടർമാർ അകാരണമായി വൈകിവരുന്ന സാഹചര്യം അനുവദിക്കില്ല”: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വൈകുന്നുവെന്ന സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഇടപെടൽ. ഇക്കാര്യം പരിശോധിക്കാൻ പത്തനംതിട്ട ഡിഎംഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒ.പി കൃത്യസമയത്ത് ആരംഭിക്കണമെന്നും ഒരു കാരണവശാലും ഒ.പി എവിടെയും വൈകിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. രാവിലെ 8…

പ്ലസ്ടുക്കാരിൽനിന്ന് വാങ്ങിയ സ്പെഷ്യൽ ഫീസ് തിരികെ നൽകുമെന്ന് മന്ത്രി

മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥികളുടെ 2020-21 ബാച്ചിൽ നിന്ന് പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരികെ നൽകാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. പി ഉബൈദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ്…

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി.അശോകിനെ മാറ്റി

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിന് സ്ഥാനമാറ്റം. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റം നൽകിയത്. രാജന്‍ ഖൊബ്രഗഡെയെ കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാനായി നിയോഗിച്ചു. നേരത്തെ വൈദ്യുതി ബോർഡിലെ യൂണിയനുകളുമായുള്ള തർക്കത്തിൽ അശോകിനെ നീക്കാൻ…

കോട്ടയത്ത് ചികിത്സയിൽ ഇരുന്ന, കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബിസിഎം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ദേവിക (18) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ബിസിഎം കോളേജിലെ കെട്ടിടത്തിൽ നിന്ന് ചാടിയത്. കോട്ടയം…

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ചുഴലിക്കാറ്റിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടമുണ്ടായി.

അട്ടപ്പാടിയിലെ ശിശുമരണത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ തർക്കം

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ കൊമ്പുകോർത്തു. അട്ടപ്പാടിയിലെ ശിശുമരണ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ മന്ത്രി വീണാ ജോർജ് പറഞ്ഞത് ‘ആരോപണങ്ങൾ ഉന്നയിച്ചാൽ പോരാ, എം.എൽ.എമാർ സ്ഥലം സന്ദർശിക്കണം’ എന്നായിരുന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, തുടർന്ന് നിയമസഭ നിർത്തിവയ്ക്കുകയും ചെയ്തു.…

1.3 കോടി രൂപയുടെ സ്വർണം പ്രിവന്‍റീവ് കസ്റ്റംസ് പിടികൂടി

കരിപ്പൂർ: രണ്ട് യാത്രക്കാർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വർണം കോഴിക്കോട് നിന്നെത്തിയ പ്രിവന്‍റീവ് കസ്റ്റംസ് പിടികൂടി. ഇന്നലെ രാവിലെ ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി ഷാജഹാൻ ഒളിപ്പിച്ച 992 ഗ്രാം സ്വർണവും മലപ്പുറം സ്വദേശി കരീം…

കോതമംഗലത്ത് കൊടുങ്കാറ്റ്; വീടുകൾ തകർന്നു

കോതമംഗലം: കോതമംഗലം, തൃക്കാരിയൂർ, കുട്ടമംഗലം വില്ലേജുകളിൽ ഇന്നലെ രാവിലെ 10.30ന് മഴയ്ക്കൊപ്പം വീശിയ കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. 2 വീടുകൾ പൂർണ്ണമായും 44 വീടുകൾ ഭാഗികമായും തകർന്നു. വാഴ, ജാതി, റബ്ബർ, കപ്പ, റംബൂട്ടാൻ, തെങ്ങ്, കമുക് വിളകൾ ഉൾപ്പെടെ കൂറ്റൻ…

സർക്കാർ ഓഫീസിലും കോളേജുകളിലും കുഞ്ഞുങ്ങൾക്ക് കൂടുതൽ ക്രഷുകൾ വരുന്നു

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും കോളേജുകളിലും കുട്ടികളെ പരിപാലിക്കാൻ കൂടുതൽ ക്രഷുകൾ ഏർപ്പാടാക്കുന്നു. പ്രവർത്തനരഹിതമായ ക്രഷുകൾ പുനരുജ്ജീവിപ്പിക്കാനും മാറ്റിസ്ഥാപിക്കാനുമുള്ള നടപടികൾ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ചു. പ്രസവാനുകൂല്യനിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സ്ഥാപനങ്ങളിലേക്കും സർക്കാർ, എയ്ഡഡ് കോളേജുകളിലേക്കുമാണ് ക്രഷുകൾ മാറ്റുന്നത്. നാഷണൽ…