Tag: Kerala

മങ്കിപോക്സ് വിഷയത്തിൽ കേന്ദ്രം ഇന്ന് ഉന്നതതല അവലോകന യോഗം ചേരും

ന്യൂഡൽഹി: ഞായറാഴ്ച ഡൽഹിയിൽ മങ്കിപോക്സ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനങ്ങളോട് പരിഭ്രാന്തരാകരുതെന്ന് ആവശ്യപ്പെടുകയും “വൈറസ് വ്യാപനം തടയാൻ മികച്ച ടീം ഉണ്ടെന്ന്” ഉറപ്പ് നൽകുകയും ചെയ്തു. മങ്കിപോക്സ് ബാധിച്ച രോഗികൾക്കായി എൽഎൻജെപി ആശുപത്രിയിൽ പ്രത്യേക…

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കെ സി വേണുഗോപാല്‍

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതികരിച്ച് കെ സി വേണുഗോപാൽ. ആലപ്പുഴയുടെ ഭരണം ശ്രീറാമിനെ ഏൽപ്പിച്ചത് ശരിയല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ ആരോപണ വിധേയനാണ്. എന്നിട്ടും എന്തുകൊണ്ടാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസ്സിലാകുന്നില്ല.…

‘ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെടും എന്ന് തോന്നുന്നു’- കെ എം ബഷീറിന്റെ ബന്ധു

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ ബന്ധു. കെ എം ബഷീറിന്‍റെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്നും, ശ്രീറാം വെങ്കിട്ടരാമനെപ്പോലൊരാളെ ഇത്രയും വലിയ തസ്തികയിൽ സർക്കാർ നിയമിക്കുമെന്ന് ഒരിക്കലും…

‘അതിജീവിതയെ കോടതി ശാസിച്ചിട്ടില്ല, വാര്‍ത്തകള്‍ അടിസ്ഥാന രഹിതം’

ലൈംഗിക പീഡനക്കേസിൽ അതിജീവിതയെ കോടതി ശാസിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് ദിലീപിന്‍റെ അഭിഭാഷക ടി ബി മിനി. കോടതിയ്ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നാണ് ഹൈക്കോടതി ജഡ്ജ് പറഞ്ഞതെന്നും മിനി പറഞ്ഞു. എന്നാൽ അതൊന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നില്ല. അതിജീവിതയ്ക്ക് ശാസന എന്നാണ്…

കോട്ടണ്‍ ഹില്‍ സ്‌കൂളിലെ റാഗിങ്; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. മൂന്ന് ദിവസത്തിനകം സംഭവം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. സംഭവമറിഞ്ഞത് സോഷ്യല്‍…

സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം; സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ പ്രതിനിധികള്‍ ആരോപിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണ് ഇതെന്നും…

സുനിക്ക് ദിലീപ് പണം നൽകിയതിന്റെ തെളിവുകൾ അനുബന്ധ കുറ്റപത്രത്തിൽ ഉണ്ടെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ദിലീപിനെ കുടുക്കാൻ കഴിയുന്ന പല നിർണായക വിവരങ്ങളും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറും എട്ടാം പ്രതി ദിലീപും തമ്മിൽ…

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ മുരളീധരൻ

ഇന്നലെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ മുരളീധരൻ എംപി. മകന്‍റെ വിവാഹമായതിനാൽ ഇന്നലെ ചിന്തൻ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ പ്രധാന പരിപാടി നടക്കുമ്പോൾ നേതാക്കൾ മാറിനിൽക്കുന്നത് ശരിയല്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആരെയും മാറ്റി…

‘കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നു’

തിരുവനന്തപുരം: കെ. കരുണാകരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് നേതാവ് രമേശ് ചെന്നിത്തല. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് കരുണാകരനെതിരെ നീങ്ങാൻ തന്നെയും ജി.കാർത്തികേയനേയും എം.ഐ ഷാനവാസിനേയും നിർബന്ധിതരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കരുണാകരൻ സത്യസന്ധനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തെപ്പോലൊരു നേതാവ് ഇന്ന് കേരളത്തിലോ…

റേഷന്‍ കാര്‍ഡിനും സെസ് പിരിക്കുന്നു; നീക്കം റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിക്കുവേണ്ടി

കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് വരുമാനം ഉണ്ടാക്കാൻ കാർഡ് ഉടമകളിൽ നിന്ന് നിശ്ചിത തുക സെസ് പിരിച്ചെടുക്കാൻ നീക്കം. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവുണ്ടായില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവിൽ സപ്ലൈസ് കമ്മീഷണർ, റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വിഷയം…