Tag: Kerala

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ ഗ്രേഡിംഗ് നടപ്പാക്കും

തിരുവനന്തപുരം: ശുചിത്വം, മാലിന്യ സംസ്കരണം എന്നീ മേഖലകളിലെ പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്രേഡ് നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന്…

കറി പൗഡറുകളില്‍ മായം; കേരളത്തിൽ പരിശോധന വ്യാപകമാക്കും

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളിൽ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡുകൾ എല്ലാ ജില്ലകളിലും പരിശോധന നടത്തും. ഏതെങ്കിലും ബാച്ചിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ…

‘സ്കൂള്‍ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തും’

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് വർഷത്തിനുള്ളിൽ പുതിയ പാഠപുസ്തകം പുറത്തിറക്കും. ആ സമയത്ത് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് കേരളം മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ടെന്നും ആവശ്യങ്ങളോട് അനുഭാവപൂർവം…

ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്ന് കോടതി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ കൂടുതൽ അന്വേഷണമില്ല. ബാലഭാസ്കറിന്‍റെ മരണം അപകടമരണമാണെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസിലെ ഏക പ്രതിയായ അർജുനോട് ഒക്ടോബർ ഒന്നിന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി നൽകിയ ഹർജി…

കേരളത്തില്‍ പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി

തിരുവനന്തപുരം: പീച്ചി വന്യജീവി സങ്കേതത്തിൽ ഒരു പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. പീച്ചി ഡിവിഷനിൽ നവംബർ 25 മുതൽ 28 വരെ നടത്തിയ ചിത്രശലഭ-തുമ്പി പഠനത്തിലാണ് ഇതിനെ കണ്ടെത്തിയത്. നിഴല്‍ത്തുമ്പികളുടെ വിഭാഗത്തിൽ പെടുന്ന ഇതിന് പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക(ആനമല നിഴൽത്തുമ്പി) എന്ന് പേര്…

കരുവന്നൂർ ബാങ്കിന് 25 കോടി രൂപ അനുവദിക്കും: മന്ത്രി ആർ.ബിന്ദു

തൃ​ശൂ​ർ: കരുവന്നൂർ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചു, തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്നും ആർ ബിന്ദു പറഞ്ഞു. “ഈ പണം ഉപയോഗിച്ച് പ്രത്യേക പാക്കേജ് തയ്യാറാക്കി നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ബാങ്കിനെ…

‘കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേട്; 38.75 കോടി തിരിച്ചുനല്‍കി’

കോട്ടയം: കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് ഇതിനകം 38.75 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ…

മധു വധക്കേസിലെ 18-ാം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 18ാം സാക്ഷിയും കോടതിയിൽ കൂറുമാറി. വനംവകുപ്പ് വാച്ചർ കാളി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി. കേസിലെ സാക്ഷി വിസ്താരം ആരംഭിച്ച ശേഷം കോടതിയിൽ ഹാജരായ 1 മുതൽ 17 വരെ സാക്ഷികളിൽ…

മിശ്രവിവാഹിതർക്ക് 30,000 രൂപ ധനസഹായം കേരള സർക്കാർ നൽകും

തിരുവനന്തപുരം: മിശ്രവിവാഹിതർക്ക് കേരള സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 2021 മാർച്ച് വരെയുള്ള കാലയളവിൽ വിവാഹിതരായ 4,170 മിശ്രവിവാഹിതർക്ക് സർക്കാർ 12.51 കോടി രൂപ അനുവദിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്ക് (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെടാത്തവർ) 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചതായി…

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ(37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെയാണ് ശരത് ശ്രദ്ധേയനായത്. പിറവം കക്കാട് ഊട്ടലിൽ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രൻ സഹോദരനാണ്. മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച…