Tag: Kerala

വനത്തിനുള്ളില്‍ സ്‌ഫോടക വസ്തു സൂക്ഷിക്കാൻ ലൈസന്‍സ്; റിപ്പോര്‍ട്ട് തേടി റവന്യുമന്ത്രി

വനത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ ലൈസൻസ് നല്‍കിയത് സംബന്ധിച്ച് റവന്യൂ മന്ത്രി കെ രാജൻ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. വനനിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും ലംഘിച്ചാണ് വനത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കാനായി ലൈസൻസ് നൽകിയത്. വനത്താൽ ചുറ്റപ്പെട്ട 15 ഏക്കർ…

യുഡിഎഫ് നേതാവ് ലീഗ് കൊടി പാകിസ്താനില്‍ കെട്ടാൻ പറഞ്ഞു; വിതുമ്പി മുസ്ലിം ലീഗ് നേതാവ്

തിരുവനന്തപുരം: ബി.ജെ.പിക്കാർ പോലും ഇങ്ങനെ പറയില്ല, കോൺഗ്രസ് നേതാവാണ് ഇത് പറഞ്ഞത്. ‘മലപ്പുറത്ത് പോയി മുസ്ലിം ലീഗിന്‍റെ കൊടി കെട്ടടാ, ഇവിടെ പറ്റില്ല, പാകിസ്ഥാനിൽ പോയി കേട്ട്’. തന്‍റെ കണ്ണുനീർ അടക്കാൻ കഴിയാതെ മുസ്ലിം ലീഗ് ജില്ലാ നേതാവ് രോഷാകുലനായി കോൺഗ്രസ്…

രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യം; കെ. സുധാകരൻ

മുഖ്യമന്ത്രി രാജിവെക്കുന്നതാണ് നല്ലതെന്നും പിണറായി വിജയനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വാഹന ഉപരോധസമരം മാത്രമല്ല സംഭവിക്കാൻ പോകുന്നത്. അതിനപ്പുറം പ്രതിഷേധത്തിന്‍റെ രീതി മാറുമെന്നും സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്താൻ ഇ.പി ജയരാജന്‍റെ…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 600 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,760 രൂപയാണ്.

കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി അതിരൂക്ഷം: ജൂണിലെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ

കെ.എസ്.ആർ.ടി.സിയിൽ കടുത്ത പ്രതിസന്ധി. ജൂൺ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തിലാണ്. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ, സൂപ്പർവൈസറി ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം നൽകാൻ 30 കോടി രൂപയാണ് വേണ്ടത്. ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നതിലും ആശങ്കയുണ്ട്. ജൂലൈ മാസത്തെ ശമ്പളം ജൂലൈ അഞ്ചിന്…

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്രവ്യാപനശേഷിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് ഉയർന്ന വ്യാപനശേഷിയില്ലെന്ന് പരിശോധനാ റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം പൂർത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജീനോം സീക്വൻസ് പഠനമനുസരിച്ച്, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് എ.2 വൈറസ് വകഭേദം മൂലമാണ്…

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ആഗസ്റ്റ് മൂന്നിന്

തിരുവനന്തപുരം: 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഓഗസ്റ്റ് മൂന്നിന് സമ്മാനിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡു സമര്‍പ്പണം നിര്‍വഹിക്കും. 2021 ലെ ചലച്ചിത്ര അവാർഡുകളുടെ വിശദാംശങ്ങൾ…

പ്ലസ് വൺ പ്രവേശനം; അലോട്ട്മെന്റ് പ്രശ്‌നം വേഗം പരിഹരിക്കുമെന്ന് മന്ത്രി

പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ധാരാളം വിദ്യാർത്ഥികൾ ഒരുമിച്ച് സൈറ്റിൽ പ്രവേശിച്ചതാണ് പ്രശ്നമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സീറ്റുകളും കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ…

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി; കേസ് എടുത്തു

സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കോഴിക്കോട് കൊയിലാണ്ടി പൊലീസ് പീഡന ശ്രമത്തിന് കേസെടുത്തു. 2020 ഫെബ്രുവരിയിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റൊരു ലൈംഗിക…

ബഫർ സോൺ; സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാനെന്ന് എ കെ ശശീന്ദ്രൻ

ബഫർ സോൺ പ്രശ്നത്തിന് പ്രതിഷേധ മാർഗങ്ങളിലൂടെയല്ല പരിഹാരം കാണേണ്ടതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിരന്തരമായ സമരത്തിന്റെ ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. വിധി വന്ന ദിവസം മുതൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ച നിലപാട് നീതീകരിക്കാനാവില്ല. ജനവാസ മേഖലകളെ…