Tag: Kerala

‘മൊഴിമാറ്റം സ്വാധീനത്താല്‍’; പരാതിയുമായി മധുവിന്റെ കുടുംബം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ പരാതിയുമായി മധുവിന്‍റെ കുടുംബം. മധുവിന്‍റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പ്രതികളുടെ സ്വാധീനത്തിലാണ് സാക്ഷികൾ മൊഴി മാറ്റിയത്. ഇക്കാര്യം അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകണമെന്നും ജീവന് ഭീഷണിയുണ്ടെന്നും കുടുംബം പരാതിയിൽ…

ജാഗ്രത വേണമെന്ന് സി.പി.എം ആഹ്വാനം; സഹകരണ പ്രസ്ഥാനം ആക്രമിക്കപ്പെടുന്നു

തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഡാലോചനകൾക്കെതിരെ കർശന ജാഗ്രത വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് സഹകരണ പ്രസ്ഥാനം വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനങ്ങളാണ് ഹുണ്ടിക വ്യാപാരികളുടെ വ്യവഹാരങ്ങളിൽ നിന്ന് ഗ്രാമീണ മേഖലകളെ രക്ഷിച്ചതും…

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം; എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊച്ചി യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ച സംഭവത്തിൽ എസ്എച്ച്ഒയെ സ്ഥലം മാറ്റി. സുരക്ഷാവീഴ്ച കണക്കിലെടുത്താണ് എറണാകുളം എളമക്കര എസ്എച്ച്ഒ സാബുവിനെതിരെ നടപടിയെടുത്തത്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാളെ…

കേരളത്തില്‍ എനിക്ക് ഫാന്‍സുള്ളത് പോലെ പിണറായിക്ക് തമിഴ്‌നാട്ടിലും ഫാന്‍സുണ്ട്: എംകെ സ്റ്റാലിന്‍

തൃശ്ശൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളത്തിൽ തനിക്ക് ആരാധകരുള്ളതുപോലെ തന്നെ തമിഴ്നാട്ടിൽ പിണറായി വിജയനും ആരാധകരുണ്ടെന്ന് സ്റ്റാലിൻ. പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രിയെ തമിഴ് ജനതയ്ക്കും വേണമായിരുന്നുവെന്നും അതിനാൽ സഖാവ് പിണറായി അദ്ദേഹത്തിന്…

‘പോഷക ബാല്യം’ പദ്ധതി; അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ്…

കാമ്പസ് പ്ലേസ്മെന്റില്‍ കോഴിക്കോട് എന്‍.ഐ.ടി.ക്ക് വീണ്ടും റെക്കോഡ്

കോഴിക്കോട്: എൻഐടി ഒരിക്കൽ കൂടി കാമ്പസ് പ്ലേസ്മെന്‍റിൽ റെക്കോർഡ് രേഖപ്പെടുത്തി. 2022 ലെ ബിരുദ ബാച്ചിലെ 1,138 വിദ്യാർത്ഥികൾക്ക് കാമ്പസ് തിരഞ്ഞെടുപ്പിൽ ജോലി വാഗ്ദാനം ലഭിച്ചത്. മുൻ വർഷം 714 ഓഫറുകളാണ് ലഭിച്ചത്. ശരാശരി വാർഷിക ശമ്പളം 12.1 ലക്ഷം രൂപയാണ്.…

മങ്കി പോക്സ്: രാജ്യത്തെ ആദ്യ രോഗി രോഗമുക്തനായി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുള്ള കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഐവിയുടെ നിർദ്ദേശപ്രകാരം ഓരോ 72 മണിക്കൂറിലും രണ്ട് തവണയാണ് പരിശോധനകൾ നടത്തിയത്. എല്ലാ സാമ്പിളുകളും രണ്ട് തവണ…

കരുവന്നൂർ: സി.ബി.ഐ അന്വേഷണം അനിവാര്യം; സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ ഉന്നതരാണെന്നും സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നും…

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കെതിരെ ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കും മുൻ ഭാര്യയ്ക്കുമെതിരെ നടൻ ദിലീപ്. കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് അതിജീവിതയ്‌ക്കെതിരായ ആരോപണം. കേസ് വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കെ എങ്ങനെയാണ് അതിജീവിതയെന്ന് പ്രഖ്യാപിക്കുകയെന്ന് ഹർജിയിൽ ചോദിക്കുന്നു. നടി ലൈംഗിക പീഡനത്തിനിരയായോ…

ബഫർസോൺ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ബഫർ സോൺ അതിർത്തി നിർണയിക്കാൻ സർക്കാരിന് കഴിയും. ഇത് മറച്ചുവച്ചാണ് ഇപ്പോഴത്തെ നീക്കം. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ…