സ്പോർട്സ് ടീമിൽ വിഭജനം; മേയർ ആര്യ രാജേന്ദ്രന് വിമർശനം
തിരുവനന്തപുരം: ജനറൽ വിഭാഗത്തിലും എസ്.സി/എസ്.ടി വിഭാഗത്തിലും നഗരസഭ സ്വന്തമായി സ്പോർട്സ് ടീം രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കായികരംഗത്ത് ഇതുവരെ ജാതി തിരിച്ചുള്ള വിഭജനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത…