Tag: Kerala

നീരൊഴുക്ക് കൂടിയെങ്കിലും ഡാമുകള്‍ തുറക്കേണ്ടതില്ല: കെഎസ്ഇബി

തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർദ്ധിച്ചെങ്കിലും ഇടുക്കിയിലെ കുണ്ടള ഒഴികെയുള്ള പ്രധാന ഡാമുകളെല്ലാം തൽക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അറിയിച്ചു. കുണ്ടള ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. സംഭരണ ശേഷിയുടെ 94 ശതമാനവും നിറഞ്ഞ ശേഷമാണ് കുണ്ടള ഡാം തുറക്കുന്നത്. മറ്റ്…

സംസ്ഥാനത്തേത് 2018ലേതിന് സമാന സാഹചര്യം: പ്രളയക്കെടുതി നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി

സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാനത്ത് പൂർത്തിയായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. മിന്നല്‍ പ്രളയങ്ങളിൽ നിന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 2018ലേതിന് സമാനമാണ് സംസ്ഥാനത്തെ…

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പേരാവൂർ നെടുംപുറംചാലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രണ്ടര വയസുകാരിയെ ഇന്നലെയാണ് കാണാതായത്. പേരാവൂർ മേലേവെളളറ കോളനിയിൽ വീട് തകർന്ന് കാണാതായയാൾക്കായി തിരച്ചിൽ തുടരുകയാണ്. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായി. പേരാവൂരിൽ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പേരാവൂർ…

ഇഡിയുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: ഇഡിയുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. കോടതി വിധി പൗരസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കാനുള്ള അധികാരം കൂടുതൽ ശക്തിപ്പെടുത്തിയെന്ന് തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയായിരുന്നു ഐസക്കിന്‍റെ പ്രതികരണം. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ,…

‘അങ്കണവാടിയിൽ എല്ലാ ദിവസവും പാലും മുട്ടയും നല്‍കാനാവണം’

തിരുവനന്തപുരം: അങ്കണവാടികളിലെ കുട്ടികൾക്ക് ദിവസവും പാലും മുട്ടയും നൽകാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകാനാണ് സർക്കാർ തീരുമാനം. എല്ലാ ദിവസവും അത് ലഭ്യമാക്കാൻ ഇടപെടൽ നടത്തണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹായിക്കാൻ തയ്യാറുള്ളവരെയും…

കുരങ്ങുവസൂരി ബാധിച്ച് മരണം; പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്

ചാവക്കാട്: ചാവക്കാട് കുരഞ്ഞിയൂർ സ്വദേശി ഹാഫിസ് മങ്കിപോക്സ് ബാധിച്ച് മരിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ആർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…

മഴ ചതിച്ചു ; മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടി

കൂട്ടായി: എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി പ്രതീക്ഷയോടെ കടലിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ കാലാവസ്ഥ മാറിയത്, മത്സ്യത്തൊഴിലാളികളെ ഇരുട്ടിലാക്കി. ട്രോളിംഗ് നിരോധനം കാരണം ദിവസങ്ങളായി ജോലിക്ക് പോയിട്ട്. നിരോധനം നീക്കിയ ദിവസം തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പലരും കടലിൽ ഇറങ്ങിയത്. എന്നാൽ, കനത്ത മഴയെ…

വനത്തില്‍ അതിക്രമിച്ചുകയറി കാട്ടാനയെ ചിത്രീകരിച്ച വ്‌ളോഗര്‍ അമലയെ ചോദ്യംചെയ്തു

തെന്മല: മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ചുകയറി ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയെ ചിത്രീകരിച്ച കേസുമായി ബന്ധപ്പെട്ട് വ്ലോഗർ അമല അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ പത്തനാപുരം റേഞ്ച് ഓഫീസർ ദിലീപിന് മുന്നിൽ ഹാജരായ കിളിമാനൂർ സ്വദേശിനി അമല അനുവിനെ രണ്ട്…

അസാധാരണ അതിതീവ്രമഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ അതിതീവ്ര മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,…

മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറച്ച് വെക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ച് വെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണങ്ങളെക്കുറിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തൃശൂരിൽ യുവാവ് മങ്കിപോക്സ് ബാധിച്ച് മരിച്ചെന്ന സ്ഥിരീകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. യു.എ.ഇയിൽ നിന്ന് പോസിറ്റീവായി നാട്ടിലെത്തിയ യുവാവ് രോഗവിവരം മറച്ചുവച്ചതായി…